ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
മാങ്കുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലാബ് ടെക്നീഷ്യന്‍ സേവനത്തിനു മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ബി.ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷകള്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ 29 വരെ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സ്വീകരിക്കും.