ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിൽ മുസ്ലീം, ഓപ്പൺ ക്യാറ്റഗറികളിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) നിന്ന് രണ്ട് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും.
അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ്ങ് ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.