മെന്റര്‍-റിസോഴ്‌സ്പേഴ്‌സണ്‍ ഒഴിവ്
കുഴല്‍മന്ദം ബ്ലോക്കില്‍ പട്ടികജാതി വിഭാഗകാര്‍ക്ക് പ്രേത്യേക ജീവനോപാധി പദ്ധതി പ്രവര്‍ത്തനത്തിന് മെന്റര്‍-റിസോഴ്‌സ്പേഴ്‌സണ്‍ ഒഴിവ്. (jobs in Palakkad)
പട്ടികജാതി വിഭാഗക്കാരായ കുടുംബശ്രീ/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി അംഗങ്ങളായ 18 നും 40 നും ഇടയില്‍ പ്രായമുള്ള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ് എതെങ്കിലും വിഷയത്തില്‍ ബിരുദം, എം.എസ.്ഡബ്ല്യൂ വിജയിച്ചവര്‍ക്ക് മുന്‍ഗണന.
റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫിസില്‍ അപേക്ഷ നല്‍കണം.
ഫോണ്‍ : 0491 2505627