ഭർത്താവിന്റെ അടുത്തേക്ക് എത്തിയത് മൂന്നാഴ്ച മുമ്പ്; യുകെയിൽ മലയാളി യുവതി മരിച്ചു
മലയാളി യുവതി യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയായ അനു മാര്‍ട്ടിന്‍ ആണ് മരിച്ചത്. 37 വയസായിരുന്നു. ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുന്ന മാർട്ടിൻ വി.ജോർജിന്റെ ഭാര്യയാണ്. രണ്ടു വർഷമായി ബ്ലഡ് ക്യാൻസർ ബാധിതയായി ചികിത്സയിൽ ആയിരുന്നു. 2011 മുതല്‍ 2019 വരെ മസ്‍കത്തില്‍ ആണ് അനു ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സ തുടങ്ങി. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്‍ത്രക്രിയ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നടത്തി. രോഗം ഒരു പരിതിവരെ ഭേദമായിരുന്നു മൂന്നാഴ്ച മുൻപാണ് ഇവർ യുകെയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് എത്തിയത്.
ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷനിലൂടെ നാട്ടിൽ വെച്ച് ഇവരുടെ അസുഖം മാറ്റിയിരുന്നു. പിന്നീട് ലിവർപൂളിൽ എത്തിയ ശേഷം ഇവർക്ക് വീണ്ടും ക്ഷീണം കൂടി. തുടർന്ന് അവിടെയുള്ള ഒരു ആശുപ്ത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ വെച്ച് ആരോഗ്യനില വശളായി തുടങ്ങി. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ആണ് ഇവരെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നടകുമ്പോൾ ആണ് നില വീണ്ടും വശളാകുന്നതും മരിക്കുന്നതും.
രണ്ട് കുട്ടികൾ ആണ് ഇവർക്കുള്ളത്. ആഞ്ചലീന ഏഴ് വയസ്, ഇസബെല്ല മൂന്ന് വയസ്. മക്കൾ രണ്ട്പേരും നാട്ടിലാണ് ഉള്ളത്. വയനാട് മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി പി ജോർജ്, ഗ്രേസി എന്നിവരാണ് അനുവിന്റെ മാതാപിക്കൾ. മാർട്ടിൽ കോട്ടയം സ്വദേശിയാണ്. സംസ്കാരം നാട്ടിൽ നടക്കും. മൃതദേഹം കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.