കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്; ചികിത്സയിലിരുന്ന മലയാളി മരിച്ചു
ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി റിയാദിൽ മരിച്ചു. രാജി ഭവനിൽ താമസിക്കുന്ന വിക്രമൻ പിള്ള ചെല്ലപ്പൻ ആണ് മരിച്ചത്.
53 വയസായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയായി സുലൈമാൻ അൽഹബീബ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം മരിക്കുന്നത്.
മഷ്തിഷ്‌ക മരണം ആണ് ഇദ്ദേഹത്തിന് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
പ്ലംബർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന് ആവശ്യമായ രേഖകൾ ശരിയാക്കുന്ന തിരക്കിലാണ് സാമൂഹിക പ്രവർത്തകർ. റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും ശിഹാബ് പുത്തേഴത്തും നാട്ടിൽനിന്ന് ഫിറോസ് കൊട്ടിയം, നൂറുദ്ദീൻ കൊട്ടിയം എന്നിവരും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.