ആഡംബരക്കാറിൽ വന്നിറങ്ങി ഭിക്ഷാടനം തൊഴിലാക്കിയ യുവതി

ആഡംബര ജീവിതം, തൊഴിൽ ഭിക്ഷാടനം, ഒടുവിൽ യുഎഇ പൊലീസിന്റെ പിടിയിൽ

തൊഴിൽ ഭിക്ഷാടനം ആണ് എന്നാൽ ജീവിതം ആഡംബരത്തിൽ. ഒരു വർഷമായി ഭിക്ഷാടനം തൊഴിലാക്കിയ സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അബുദാബി പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഴ്ചകളായി ഇവർ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ആരാധനാലയങ്ങൾക്ക് മുമ്പിലാണ് സ്ത്രീ ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷാടനം ചെയ്യുന്ന സ്ഥലത്തു നിന്നു വളരെ ദൂരെ ഇവർ കാറിൽ എത്തും. അതും ആഡംബര കാറിൽ എന്നിട്ട് കാർ അവിടെ നിർത്തി ഇടും. പിന്നീട് നടന്ന് പള്ളികൾക്ക് മുന്നിലെത്തും.

പലപ്പോഴും മണിക്കൂറുകൾ നടന്നാണ് ഇവർ സ്വന്തം കാറിന്റെ അടുത്ത് നിന്നും പള്ളികളുടെ മുന്നിൽ എത്തുന്നത്. ദൂരെ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്യുന്നതിനാൽ ഇവരെ ആരും തിരിച്ചറിയില്ലായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ ആണ് സംഭവം പുറത്തുവന്നത്. രാജ്യത്ത് ഭിക്ഷാടനം നടത്തുന്നത് ഗുരുതരമായ കുറ്റമാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള ഭിക്ഷാടനവും വലിയ കുറ്റമാണ്. ഇതെല്ലാം രാജ്യത്ത് ഗുരുതര നിയമലംഘനമാണ്.

ഭിക്ഷാടനം നടത്തി പിടിക്കപ്പെടുന്നവർക്ക് 3 മാസം തടവും 10000 ദിർഹം പിഴയുമാണ് ശിക്ഷ. കൂടാതെ ഓൺലെെൻ ഭിക്ഷാടനം നടത്തുന്നവർക്ക് ഐടി നിയമ പ്രകാരം കേസെടുക്കും. ഓൺലൈൻ വഴി പിരിവോ ഭിക്ഷാടനമോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പൊലീസിന്റെ 999 നമ്പരിൽ അറിയിക്കണം എന്ന് നേരത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പോലീസ് വിപുലമായ അന്വേഷണം ആണ് ഇത്തരക്കാരെ കണ്ടെത്താൻ നടത്തിയത്. നവംബർ ആറു മുതൽ ഡിസംബർ 12 വരെ പൊലീസ് 159 യാചകരെ പോലീസ് പിടിക്കൂടി. പല തരത്തിലുള്ള വേദനിപ്പിക്കുന്ന കഥകൾ നിരത്തിയാണ് ഇവർ പണം മറ്റുള്ളവരിൽ നിന്നും വാങ്ങിയിരുന്നത്.

സംഭാവനകളും വ്യക്തിഗത ദാനവും നൽകാൻ ലക്ഷ്യമിടുന്നവർ സർക്കാർ സ്ഥാപനങ്ങലേയും മറ്റു സംഘടനകളേയും സമീപിക്കണമെന്ന് പോലീസ് അറിയിച്ചു. അല്ലാതെ നടത്തുന്ന എല്ലാ ഇടപാടുകളും നിയം ലംഘനത്തിന്റെ പരിതിയിൽ വരും. പിടിക്കപ്പെട്ടാൽ പിഴയും ശിക്ഷയും അടക്കേണ്ടി വരും. 

Previous Post Next Post