കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യാത്രക്കാരന്‍ വിമാനത്തില്‍ വെച്ച് മരിച്ചു
കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടയിൽ മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് ആണ് മരിച്ചത്. 65 വയസായിരുന്നു. ബ്രിട്ടനിലെ നോട്ടിങ്‍ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ ആണ് ഇദ്ദേഹം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എഐ 149 വിമാനത്തിലെ യാത്രക്കാരനായിരുന്നു ജോർജ്. ലണ്ടനിൽ വിമാത്താവളത്തിൽ ജോർജിനെ സ്വീകരിക്കാൻ ഭാര്യ കാത്തു നിൽപ്പുണ്ടായിരുന്നു.
യാത്രയ്ക്കിടെ ദിലീപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ ചികിത്സ നൽകി. എയര്‍ ഇന്ത്യയുടെ കൊച്ചി, ലണ്ടന്‍ ഓഫീസുകളിലേക്ക് ഈ വിവരം ആറിയിച്ചിരുന്നു. വിമാനത്തിലെ ഒരു യാത്രക്കാരന് സുഖമില്ലെന്നും അടിയന്തര സഹായം ആവശ്യമാണെന്നും ആണ് വിവരം നൽകിയിരുന്നത്. കൂടാതെ യാത്രക്കാരനെ കുറിച്ചുള്ള വിവരങ്ങളും കെെമാറിയിരുന്നു. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിക്കാനും ജീവനക്കാർ നിർദ്ദേശം നൽകിയിരുന്നു.
വിമാനത്തില്‍ നിന്ന് ലഭിച്ച സന്ദേശം മലയാളി ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ഇതോടെ യാത്രക്കാരന്റെ ബന്ധുക്കളെ തിരിച്ചറിയാൻ സാധിച്ചു. ജോർജിനെ സ്വീകരിക്കാൻ ഭാര്യ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണെന്ന വിവരം ഇവരെ അറിയിച്ചു. കുറച്ചു കഴിഞ്ഞ് മരിച്ചെന്ന വാർത്തയും എത്തി. മൃതദേഹം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളു. ഇതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. വർഷങ്ങളായി ലണ്ടനിൽ താമസിക്കുകയാണ് ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ്. ആദ്യ ഭാര്യയുടെ മരണശേഷം ആണ് ഇയാൾ രണ്ടാമതൊരു വിവാഹം ചെയ്തത്. പാകിസ്ഥാന്‍ സ്വദേശിയായ സോഫിയ എന്ന യുവതിയെയാണ് ഇവർ രണ്ടാമതായി വിവാഹം ചെയ്തിരിക്കുന്നത്.