താമസസ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റു, ചികിത്സയിൽ കഴിയുന്നതിന് ഇടയിൽ ഒമാനിൽ മലയാളി മരിച്ചു
ഒഐസിസി എക്സിക്യൂട്ടീവ് അംഗം പാലക്കാട് തൃത്താല സ്വദേശിയുമായി അബ്ദുൾസലാം സലാലയിൽ മരിച്ചു. 52 വയസായിരുന്നു. കുഞ്ഞിപ്പ എന്നാണ് ഇവരെ വിളിച്ചിരുന്നത്. നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും ഇദ്ദേഹം വീണിരുന്നു. ഇതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിന്റെ ഇടയിൽ ആണ് കഴിഞ്ഞ ദിവസം അദ്ദേഹം മരിക്കുന്നത്.
മാതാവ്: നഫീസ. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് ഷാനിഫ് (സലാല), ജിഷാന ഷെറിൻ. മരുമകൻ: അബു ബക്കർ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൽ നടന്നു കൊണ്ടിരിക്കുകയാണ്.