-->

How to Make money from Amazon

Amazon affiliate marketing and setting up online shop explained in malayalam

എല്ലാവരും ഓൺലൈനായി എന്തെങ്കിലുമൊക്കെ തുടങ്ങുകയാണ് ഇപ്പോൾ. ലോക്ക് ഡൌൺ എല്ലാവരെയും ബാധിക്കുന്നുണ്ട്. മിക്കരും വീട്ടിൽ തന്നെ പ്രത്യേകിച്ച് ചെയ്യാനൊന്നും ഇല്ലാതെ അടുക്കള തോട്ടവും, പാചകവുമായി കഴിയുകയാണ്. 

പലർക്കും തൊഴിൽ നഷ്ട്ടപെട്ടു, പലർക്കും തൊഴിൽ കിട്ടുന്നില്ല, പലർക്കും വരുമാനം തന്നെ ഇല്ല. സോഷ്യൽ മീഡിയകളിൽ ചിരിച്ചും കളിച്ചും സമയം കളയുന്ന ഒരുപാട് പേരിൽ ചിലരെങ്കിലും, പട്ടിണിയും പണം ഇല്ലാതെയും ഉള്ള നെട്ടോട്ടം കഴിഞ്ഞുള്ള ഇടവേളകളിൽ ആയിരിക്കും വരുന്നത്. പഠനം എന്ന ഈ ബ്ലോഗ് തുടങ്ങിയത് പോലും, അത്തരം ആളുകൾക്ക് പരമാവധി തൊഴിൽ വിവരങ്ങൾ എത്തിച്ചു നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ്.

ഒറ്റയടിക്ക് തനിക്ക് ചെയ്യാൻ ഒന്നും കഴിയുന്നില്ല, വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ല എന്നുള്ള പരിഭവവും ഉണ്ട് എല്ലാവർക്കും. എന്നാൽ, ഓൺലൈനായി സാധനങ്ങൾ  വിൽക്കാനും,അതിൽ നിന്നുള്ള കമ്മീഷൻ ഓരോ മാസവും ഒരു തുക കയ്യിൽ എത്തുകയും ചെയ്‌താൽ നല്ല കാര്യമല്ലേ?

ആമസോൺ എന്ന സുപ്രസിദ്ധ ഓൺലൈൻ പ്ലാറ്റ്ഫോം എല്ലാവര്ക്കും അറിയുമെന്ന് കരുതുന്നു. മൊബൈൽ ഫോൺ മുതൽ പാന്റ്സും ടോപ്പും വരെ, അടുക്കള തോട്ടത്തിലേക്കുള്ള വിത്തുകൾ മുതൽ, പൂക്കൾ നടാനുള്ള മണ്ണുവരെ ലഭിക്കുന്ന ഇന്ത്യയിലെ തന്ന ഏറ്റവും വലിയ ഒന്നോ രണ്ടോ എണ്ണത്തിൽ പെടുന്ന ഇകോമേഴ്‌സ് സ്ഥാപനമാണ്. സാധനങ്ങൾ വാങ്ങാൻ മാത്രമായിരിക്കും നിങ്ങൾ ഇതുവരെ അതുപയോഗിച്ചിട്ടുണ്ടാവുക. പൈസ അങ്ങോട്ട് നൽകുക, പകരം സാധനം വാങ്ങിക്കുക എന്ന രീതിയിൽ. എന്നാൽ സാധങ്ങങ്ങൾ വിറ്റാൽ അതിനു ലാഭവിഹിതം നിങ്ങൾക്ക് ലഭിക്കും എന്ന കാര്യം അറിയുമോ? ഈ ലേഖനത്തിൽ സ്വന്തമായി ഒരു ഓൺലൈൻ ഷോപ്പ് തുടങ്ങുനന്ത എങ്ങനെയെന്നും, അതിലൂടെ ആമസോണിൽ സാധനങ്ങൾ എങ്ങനെ വിൽക്കുമെന്നും, എങ്ങനെ സ്വന്തം വീട്ടിൽ, സ്വന്തം മുറിയിൽ ഇരുന്നു കൊണ്ട് ഇത് ചെയ്യാമെന്നുമാണ് പഠനം ബ്ലോഗിലൂടെ പഠിപ്പിക്കാൻ പോകുന്നത്. 

പഠനം ബ്ലോഗിൽ തൊഴിൽ, വിദ്യഭ്യാസം മേഖലയിൽ വരുന്ന പുത്തൻ വിവരങ്ങളാണ് ദിവസവും പുതുക്കി ചേർക്കുന്നത്. ഇതുവരെ പഠനം ബ്ലോഗിന്റെ ടെലഗ്രാം ചാനലിന്റെ വാട്സാപ്പ് ഗ്രൂപ്പിലോ ചേരാത്തവർ ഉടൻ തന്നെ ചേർന്ന്, ദിവസവും സൗജന്യമായി ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുക. ഇതിനായുള്ള ലിങ്കുകൾ പോസ്റ്റിന്റെ മുകളിലും താഴെയും നൽകിയിട്ടുണ്ട്. ഇനി നമുക്ക് ആമസോണിലേക്ക് കച്ചവടത്തിന് പോകാം.

ആദ്യപടി 

എന്തൊക്കെയാണ് ഇതിനായി നിങ്ങൾക്ക് ആദ്യം വേണ്ടത്?

  1. ഒരു നല്ല മൊബൈൽ ഫോൺ (കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ഉചിതം, വലിയ സ്ക്രീനുകൾ തുറക്കുമ്പോൾ ഫോണിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം)
  2. നല്ല ഇന്റർനെറ്റ് കണക്ഷൻ (എത്ര നല്ലതാണോ, അത്രയും നല്ലത്)
  3. ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്‌സൈറ്റ് (അതെങ്ങനെ ഉണ്ടാക്കും എന്നറിയാത്തവർ വിഷമിക്കേണ്ട, അത് തന്നെയാണ് ആദ്യം പഠിപ്പിക്കാൻ പോകുന്നതും).
  4. ഒരു ആമസോൺ അക്കൗണ്ട് (അതുണ്ടാക്കാൻ എളുപ്പമാണെന്ന് അറിയാമല്ലോ. പക്ഷെ ഇവിടെ നമുക്ക് വേണ്ട ആഡ്സെൻസ് അക്കൗണ്ടിൽ കുറച്ചു വ്യത്യാസം ഉണ്ട്. അതും പഠനം ബ്ലോഗിൽ പാഡിപിക്കും).

തീർന്നു. ഇത്രയും മതി നിങ്ങൾക്ക് നിങ്ങളുടെ ആദ്യത്തെ ഓൺലൈൻ കട ആമസോണിൽ തുടങ്ങാൻ.

വെബ്‌സൈറ്റ് 

വെബ്സൈറ് അല്ലെങ്കിൽ ബ്ലോഗ് എങ്ങനെ നിർമിക്കും?

എല്ലാവര്ക്കും കേൾക്കുമ്പോൾ തന്നെ ഭയങ്കരമായ ആത്മവിശ്വസാം നഷ്ട്ടപെടുന്ന ഒരു കാര്യം ആയിരിക്കും വെബ്‌സൈറ്റ് ഒക്കെ നിർമിക്കണം എന്ന് പറയുന്നത് കേട്ടാൽ. എന്നാൽ ഒരു മൊബൈൽ ഫോൺ കൊണ്ട് ഫേസ്‌ബുക്കിൽ അംഗത്വം എടുക്കുന്ന അത്ര പോലും ബുദ്ധിമുട്ട് ഇല്ലാതെ വെബ്‌സൈറ്റ് നിർമിക്കാൻ പഠനം ബ്ലോഗിലൂടെ നിങ്ങൾ പഠിക്കും. അതിനുള്ള സ്റ്റെപ്പുകൾ താഴെ പറഞ്ഞു തരാം.

ബ്ലോഗ് ഉണ്ടാക്കാൻ എളുപ്പമാണ്. കുറച്ച് സാങ്കേതിക പരിജ്ഞാനം ഉള്ളവർക്ക് ഗൂഗിളിന്റെ തന്നെ ബ്ലോഗർ പ്ലാറ്റഫോമിൽ പോയി അവരവരുടെ ജിമെയിൽ/ഗൂഗിൾ അക്കൗണ്ട് വച്ച് സൈൻ ഇൻ ചെയ്‌താൽ മതി. തുടർന്ന് വരുന്ന സ്റ്റെപ്പുകൾ നിങ്ങൾക്ക് തന്നെ മനസിലാക്കാം.

ഗൂഗിളിന്റെ ബ്ലോഗ്ഗറിൽ സൈൻ അപ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി സാങ്കേതിക പരിജ്ഞാനം കുറവുള്ള ഒരാളാണ് നിങ്ങളെങ്കിൽ, പേടിക്കേണ്ട. ഓരോ സ്റ്റെപ്പും എങ്ങനെ ചെയ്യണം എന്ന് മലയാളത്തിൽ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. അതൊന്നു കണ്ടു നോക്കുക.

ബ്ലോഗ് ഉണ്ടാക്കി കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാം.

കണ്ടന്റ് 

ഒരു ബ്ലോഗുണ്ടാക്കിയാൽ മാത്രം പോരാ. അതിൽ എന്തെങ്കിലും സംഗതികൾ ഉണ്ടെങ്കിൽ മാത്രമേ ആമസോൺ അപ്പ്രൂവൽ തരുകയുള്ളു. ചുരുങ്ങിയ നേരം കൊണ്ട് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ടൈപ്പ് ചെയ്ത അതിലിടാൻ പ്രയാസമായിരിക്കും. പക്ഷെ അത് പരിഹരിക്കാൻ രണ്ട് വഴികളുണ്ട്.

  1. പിഎൽആർ 
  2. പ്രോഡക്റ്റ് റിവ്യൂ 

അതിലെ ഏറ്റവും നല്ലതും, ഗുണവുമുള്ള വഴിയാണ് പ്രോഡക്റ്റ് റിവ്യൂ. അതിനെ പറ്റി ആദ്യം പറയാം.

ആമസോണിൽ തന്നെയുള്ള പ്രൊഡക്ടുകളുടെ റിവ്യൂ ഇടുകയാണ് ഇതിൽ ചെയ്യേണ്ട കാര്യം. അതിനായി നിങ്ങൾ ഉണ്ടാക്കിയ ബ്ലോഗിന്റെ ന്യൂ പോസ്റ്റ് എന്ന ഭാഗത ക്ലിക്ക് ചെയ്‌തുകൊണ്ട്‌ മൈക്രോസോഫ്ട് വേർഡ് തുറന്ന പോലെ ഒരു സ്ക്രീൻ വരും. അതിലേക്ക് വേണ്ട ടെക്സ്റ്റും ചിത്രങ്ങളും ചേർക്കുകയാണ് വേണ്ടത്. 

ആമസോണിൽ നിങ്ങൾക്ക് ഇഷ്ട്ടപെട്ട പ്രൊഡക്ടുകളെടുക്കുക. അവയുടെ കൂടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ കോപ്പി ചെയ്തു ഇതിലേക്ക് പേസ്റ്റ് ചെയ്‌താൽ മതി. സ്വയം അവ മലയാളത്തിലോ മറ്റും എഴുതി ഉണ്ടാക്കാൻ കഴിയുമെങ്കിൽ അത് ചെയ്‌താൽ കൂടുതൽ നല്ലതായിരിക്കും. 

ബ്ലോഗിൽ നിങ്ങൾക്ക് ചിത്രങ്ങൾ ഉപയോഗിക്കാൻ താല്പര്യം ഉണ്ടെങ്കിൽ കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങൾ ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങൾ ഇവിടെ ലഭിക്കും

ഇനി ആദ്യത്തെ വഴിയായ പിഎൽആർ നെ പറ്റി പറയാം

പിഎൽആർ എന്നാൽ പ്രൈവറ്റ് ലേബൽ റൈറ്റ്സ് എന്നാണ്. ആർക്കും എടുത്തു വേണ്ട രീതിക്ക് എഡിറ്റ് ചെയ്ത് ഇടാവുന്ന ലേഖനങ്ങളെയാണ് പിഎൽആർ ലേഖനങ്ങൾ എന്ന് പറയുക. അതിനു കോപിറൈറ്റോ മറ്റു പ്രശ്ങ്ങളോ ഉണ്ടാവില്ല. അതിനാൽ ആമസോണിൽ റിവ്യൂ ഉണ്ടാക്കാൻ കഴിയാത്ത ആളുകൾ ഏതെങ്കിലും പിഎൽആർ സൈറ്റിൽ നിന്ന് ലേഖനങ്ങൾ എടുത്ത് നിങ്ങളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്‌താൽ മതി. കഴിയുമെങ്കിൽ ഒന്ന് എഡിറ്റ് ചെയ്‌താൽ നന്നായിരിക്കും. പഠനം ബ്ലോഗ് തിരഞ്ഞെടുത്ത ചില വിഷയങ്ങളുടെ പിഎൽആർ ലേഖങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നുണ്ട്. താല്പര്യമുള്ളവർ അത് തന്നെ എടുക്കുന്നത് നല്ലതായിരിക്കും. 

പിഎൽആർ ലേഖനങ്ങളുടെ ലിസ്റ്റ് ഇവിടെ നോക്കുക

പിഎൽആർ ലേഖനങ്ങൾ വേണ്ടവർ ഇവിടെയും നോക്കുക

ഒരു ഇരുപത് ലേഖനങ്ങൾ പോസ്റ്റ് ചെയ്യുക. അത്യാവശ്യം ലേഖങ്ങൾ ഉണ്ടെന്നു തോന്നിക്കാൻ വേണ്ടിയാണിത്. സമയവും ക്ഷമയും ഉള്ളവർ ബ്ലോഗ് തുടങ്ങിയ ശേഷം സ്വമേധയാ ഏതെങ്കിലും വിഷയത്തെ പാട്ടി എഴുതുക. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. പെട്ടെന്ന് ആമസോൺ വില്പന തുടങ്ങാൻ വേണ്ടി മാത്രമാണ് പിഎൽആർ ലേഖനങ്ങൾ സജെസ്റ് ചെയ്തത്. ഒരുപാട് കാലത്തേക്ക് ബ്ലോഗും ആമസോണും കൊണ്ടുപോകേണ്ടവർ സ്വയം ലേഖനങ്ങൾ എഴുതുന്നത് ക്രെഡിബിലിറ്റി കൂട്ടാൻ സഹായിക്കും.

ബ്ലോഗും, ലേഖനവും റേഡിയെങ്കിൽ ഇനി ആമസോണിൽ പോയി കട തുടങ്ങാം.

ആമസോണിൽ ചെയ്യേണ്ടത്

സാധാരണ ഗതിയിൽ ആമസോണിലേക്ക് നമ്മൾ കയറുന്നത് ആമസോണിന്റെ ആപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ ആമസോൺ,കോം / ആമസോൺ.ഇൻ  എന്ന വെബ്‌സൈറ്റ് മുഖേനയാണ്. ഇവിടെ നമ്മൾ ചെയ്യേണ്ടത്, ആമസോണിന്റെ അഫിലിയേറ്റ് മാർക്കറ്റിങ് വെബ്‌സൈറ്റ് വഴിയാണ് കയറേണ്ടത് എന്ന് മാത്രം. ഇന്ത്യക്കാർക്ക് കയറേണ്ട ആമസോണിറ്റിനെ അഫിലിയേറ്റ് മാർക്കറ്റിംഗ് വെബ്‌സൈറ്റ് ചുവടെ കൊടുക്കുന്നു.

ആമസോണിന്റെ അഫിലിയേറ്റ് മാർക്കറ്റിങ് വെബ്‌സൈറ്റ്

മുകളിൽ കൊടുത്ത ലിങ്ക് വഴി വെബ്‌സൈറ്റിലേക്ക് കയറിയാൽ മുകളിൽ വലത്തേ മൂലയിൽ കൊടുത്തിരിക്കുന്ന ക്രിയേറ്റ് അക്കൗണ്ട് എന്ന ബട്ടൺ അമർത്തി കൊണ്ട് സൈനപ്പ് പ്രോസസ് ആരംഭിക്കും. തുടർന്ന് ചോദിക്കുന്ന വിവരങ്ങൾ നൽകി അക്കൗണ്ട് നിർമാണം പൂർത്തിയാക്കുക. അതിനിടക്ക് നിങ്ങളുടെ വെബ്‌സൈറ്റ് ചോദിക്കുന്ന സ്റ്റെപ്പിൽ നേരത്തെ ഉണ്ടാക്കിയ ബ്ലോഗിന്റെ അഡ്രസ് നൽകണം. ശേഷം സ്റ്റെപ്പുകൾ പൂർത്തിയാക്കുക.

പൂർത്തിയാക്കിയ ശേഷം അഫിലിയേറ്റ് ആയിട്ട് ആമസോണിന്റെ കട തുടങ്ങൽ ചടങ്ങിന് ആമസോൺ അപ്പ്രൂവൽ തരേണ്ടതുണ്ട്. അതിനായി കുറച്ചു ദിവസങ്ങൾ കാത്തിരിക്കുക. മിക്കവാറും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് അപ്പ്രൂവൽ കിട്ടുന്നതാണ്. അത് കിട്ടി കഴിഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള പ്രോഡക്റ്റ് എടുക്കുക, അതിനു സ്പെഷ്യലായി ഒരു ലിങ്കും കിട്ടും. ആ ലിങ്ക് നിങ്ങൾ പരമാവധി ആളുകളിലേക്കെ തിക്കുക. കൂട്ടുകാരിലേക്കോ, വാട്സപ്പിലൊരു ഗ്രൂപ്പുണ്ടാക്കി കൂട്ടുകാരെ ക്ഷണിച്ചോ, ഫേസ്ബുക്കിലോ മറ്റു എവിടെയും ഈ ലിങ്കുകൾ ഉപയോഗിക്കാം. ഇതിലൂടെ ഒരു വ്യക്തി നിങ്ങൾ തിരഞ്ഞെടുത്ത പ്രോഡക്റ്റോ, മറ്റേതെങ്കിലും വസ്തുവോ വാങ്ങിയാൽ കംമീഷൻ കിട്ടുന്നതാണ്.

ആമസോണിൽ എങ്ങനെ അക്കൗണ്ട് തുടങ്ങണം എന്ന് മനസിലാവാത്തവർ, താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Previous Post Next Post