Norka Roots - Pravasi Bhadratha Micro Scheme

കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകമെമ്പാടും വ്യാപിച്ച പ്രതിസന്ധി, പ്രവാസി കേരളീയരുടെ തൊഴിലിനെയും തൊഴിലവസരങ്ങളും ബാധിച്ചിട്ടുണ്ട്. 

പല ലോക രാജ്യങ്ങളിലും നിലവിലുള്ള ലോക് ഡൗൺ മൂലം വ്യാപകമായി തൊഴിൽ നഷ്ടപ്പെട്ട പ്രവാസി കേരളീയർ നാട്ടിലെത്തുകയും  യാത്രാവിലക്കുകൾ കാരണം തിരിച്ചു തൊഴിൽ സ്ഥലത്തെത്താൻ പറ്റാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലുമാണ്.

PBMS Scheme Norka roots pravasi

ഇത്തരത്തിൽ ജോലി നഷ്ടമായി നാട്ടിലേക്ക് തിരികെ എത്തിയ പ്രവാസി കേരളീയർക്കായി കേരള സർക്കാരിന് കീഴിലുള്ള നോർക്ക റൂട്സ് ഒരുക്കിയിട്ടുള്ള ഒരു സാമ്പത്തിക പദ്ധതിയാണ് പ്രവാസി ഭദ്രത-MICRO. ഈ പദ്ധതിയുടെ കീഴിലായി 5 ലക്ഷം രൂപ വരെ ചെറുകിട സംരംഭങ്ങൾക്ക് വായ്പയായി ലഭിക്കും.

പരമാവധി 5 ലക്ഷം രൂപയും ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വരെയുമുള്ള  ധനസഹായമാണ് ഈ വായ്പ കൊണ്ട്  ഉദ്ദേശിക്കുന്നത്.കെ.എസ്.എഫ്.ഇയുടെ കേരളത്തിലെ ബ്രാഞ്ചുകൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.

 ഈ ധനസഹായത്തിനായി അപേക്ഷിക്കുവാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ 

വിദേശത്ത് രണ്ടു വർഷത്തിലധികം ജോലി ചെയ്യുകയും അവിടെ താമസിക്കുകയും ചെയ്ത് നാട്ടിൽ സ്ഥിരതാമസത്തിനുദ്ദേശിക്കുന്ന,  ഉപജീവനത്തിനായി ചെറുകിട സംരംഭങ്ങൾ തുടങ്ങുവാനും അല്ലെങ്കിൽ അതിനുള്ള  ഒരുക്കത്തിലുമായ പ്രവാസികൾക്ക്  ഈ വായ്പക്കായി അപേക്ഷിക്കാം.

1-04-2020 ന് ശേഷം വിദേശത്തുനിന്ന് തിരിച്ചെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ എല്ലാ പ്രവാസികളെയും കോവിഡ് പശ്ചാത്തലത്തിൽ തിരിച്ചെത്തിയവർ ആയി കണക്കാക്കാം.

അപേക്ഷക്കൊപ്പം എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത്

  • പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകൾക്കും ഒപ്പം കെഎസ്എഫ്ഇ അനുശാസിക്കുന്ന KYC രേഖകളും വേണം
  • പാസ്പോർട്ടിൻ്റെ ആദ്യ പേജ് , അവസാന പേജ് ,വിസ സ്റ്റാമ്പ് ചെയ്ത പേജ്, എക്സിറ്റ് മുദ്രണം ചെയ്ത പേജ്, അവസാനയാത്ര മുദ്രണം ചെയ്ത പേജ് ഇവയുടെ പകർപ്പ് സമർപ്പിക്കണം.
  • റേഷൻ കാർഡിലെ വിശദ വിവരങ്ങൾ അടങ്ങുന്ന പേജുകളുടെ പകർപ്പ് സമർപ്പിക്കണം .
  • ഇവ രണ്ടും ഒത്തുനോക്കുന്നതിനായി പാസ്പോർട്ടിൻ്റെയും റേഷൻകാർഡിൻ്റെയും ഒറിജിനൽ കോപ്പിയും ഹാജരാകേണ്ടതുണ്ട്.
  • തുടങ്ങാനുദ്ദേശിക്കുന്ന അല്ലെങ്കിൽ തുടങ്ങിയ പ്രോജക്ട് റിപ്പോർട്ടോ അതിൻറെ ലൈസൻസോ അതുമായി ബന്ധപ്പെട്ട രേഖകളോ അപേക്ഷയുടെ കൂടെ ഹാജരാക്കേണ്ടതുണ്ട്.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിപത്രം ആവശ്യമായ സംരംഭങ്ങളിൽ അതും ഹാജരാകേണ്ടതുണ്ട്.

പാസ്പോർട്ട് രേഖകൾ പരിശോധിച്ച് നോർക്ക റൂട്സ് നൽകുന്ന കൺഫർമേഷൻ സർട്ടിഫിക്കറ്റിൻ്റെയും സംരംഭത്തിന്റെ വിശദവിവരങ്ങൾ പരിശോധിച്ച് കെ.എസ്.എഫ്.ഇ ശാഖ മാനേജർ എത്തിച്ചേരുന്ന നിഗമനത്തെയും അടിസ്ഥാനമാക്കിയാണ് വായ്പ നൽകുന്നത്. ഉപജീവനത്തിനായി തുടങ്ങിവയ്ക്കുന്ന സംരംഭത്തിനായിയല്ലാതെ വായ്പാതുക ഉപയോഗിക്കാൻ പാടുള്ളതല്ല. അപേക്ഷയുടെ തീർപ്പ് കൽപിക്കുന്നത് ഇങ്ങനെയാണ്.

9% പലിശനിരക്ക് ആണ് ഈ വായ്പക്കുള്ളത്. ഓരോ മാസവും മുതലിലേക്ക് അടയ്ക്കാനുള്ള തുക കുറച്ച് ബാക്കി സംഖ്യയ്ക്കാണ് പലിശ കണക്കാക്കുക.9% ആണ് പലിശ നിരക്കെങ്കിലും നോർക്ക റൂട്ട്സ് 3% സബ്സിഡി അനുവദിച്ചിട്ടുള്ളതിനാൽ വായ്പ്പക്കാർ 6% പലിശ വഹിച്ചാൽ മതിയാകും.  

എങ്ങനെയാണ് തിരിച്ചടവ് വരുന്നത്

എല്ലാ മാസവും ഒരു നിശ്ചിത തിയതി തിരഞ്ഞെടുത്ത് ഒരു നിശ്ചിത സംഖ്യ നൽകേണ്ടതുണ്ട്. ആ തീയതിയിലോ അതിനു മുൻപോ ആയി തുക അടക്കേണ്ടതാണ്.കെ.എസ്.എഫ്.ഇ ശാഖയിൽ നേരിട്ട് ചെന്നോ മറ്റു ശാഖകൾ വഴിയോ കെ.എസ്.എഫ്.ഇ യിൽ നിലവിലുള്ള ഓൺലൈൻ സംവിധാനം വഴിയോ ചെക് / ഡ്രാഫ്റ്റ് / മണി ഓർഡർ സംവിധാനം വഴിയോ തിരിച്ചടവുകൾ അടയ്ക്കാവുന്നതാണ്.

മറ്റ് വായ്പ ലഭിക്കുന്ന സംരംഭങ്ങൾ

കാർഷിക ,സേവന ,കച്ചവട മേഖലയിലേ സംരംഭങ്ങൾക്ക്  വായ്പ അനുവദിക്കുന്നതാണ്. ആട്, പശു,കോഴി വളത്തൽ സ്വയം വാഹനങ്ങൾ വാങ്ങിക്കൽ,കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കൽ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ, അത്പോലെ വരുമാനം ഉത്പാദിപ്പിക്കുന്ന മേഖലകളിൽ ഏതൊരു സംരംഭം തുടങ്ങുന്നതിനും വായ്പ ലഭിക്കുന്നതാണ്.

2022 മാർച്ച്  31 വരെയാണ് ഈ പദ്ധതിയുടെ കാലാവധി.അപേക്ഷകൾ ഈ കാലാവധിക്ക് മുമ്പായി സമർപ്പിക്കേണ്ടതുണ്ട്.

ഔദ്യോഗിക വിജ്ഞാപനം

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Previous Post Next Post