Ads Area

അബ്‌ഷർ ഉപയോഗിക്കാതെ ഇഖാമയുടെ കാലാവധി പരിശോധിക്കാം [Saudi Arabia]

അബ്‌ഷർ ഉപയോഗിക്കാതെ ഇഖാമയുടെ കാലാവധി പരിശോധിക്കാം?

അബ്‌ഷർ ഇല്ലാതെ ഇഖാമ എക്‌സ്‌പയറി ചെക്കിങ്

സൗദി അറേബ്യയിലെ റസിഡൻസി പെർമിറ്റാണ് ഇഖാമ. സൗദി അറേബ്യയിൽ ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്ന എല്ലാ വിദേശ പൗരന്മാരും ഇഖാമ നേടിയിരിക്കണം.

നിങ്ങളുടെ ഇഖാമയുടെ കാലഹരണ തീയതി അബ്‌ഷറിലോ MOL (വാസരത്ത് അമൽ) വെബ്‌സൈറ്റിലോ പരിശോധിക്കാം. എന്നാൽ അബ്ഷറിലെ ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാൻ അബ്ഷർ രജിസ്ട്രേഷൻ ആവശ്യമാണ്.  ലോഗിൻ ചെയ്യാതെ തന്നെ വസാറത്ത് അമൽ വെബ്സൈറ്റിൽ നിങ്ങളുടെ ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

ഈ രീതിയിൽ, നിങ്ങളുടെ ഇഖാമ സാധുത ലഭിക്കുന്നതിന് നിങ്ങളുടെ ഇഖാമ നമ്പർ അല്ലെങ്കിൽ ബോർഡർ നമ്പർ, ജനനത്തീയതി എന്നിവ മാത്രം നൽകിയാൽ മതിയാകും. അതിനായി ആദ്യം  Wazarat Amal വെബ്സൈറ്റിലേക്ക് പോകുക.

ഇവിടെ തുറക്കുക

പേജിന്റെ മുകളിൽ നിന്ന് "English" തിരഞ്ഞെടുക്കുക.

ആദ്യ ഫീൽഡിൽ നിങ്ങളുടെ ഇഖാമ നമ്പർ നൽകുക.

 "ജനന തീയതി" ഫീൽഡിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് "ഹിജ്രി" അല്ലെങ്കിൽ "gregorian"(ഇംഗ്ലീഷ്)കലണ്ടർ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ജനന വർഷം, മാസം, തീയതി എന്നിവ തിരഞ്ഞെടുക്കുക. "Image code" നൽകി "next" ബട്ടണിൽ ക്ലിക്ക് ചെയ്ത് തുടരുക.

ദിവസവും സൗദി അറിയിപ്പുകൾക്ക് സൗദി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം :
https://chat.whatsapp.com/FyPxt9t3uYl6

അടുത്ത പേജിൽ, ഹിജ്രി, ഗ്രിഗോറിയൻ കലണ്ടറുകളിൽ നിങ്ങളുടെ ഇഖാമയുടെ കാലഹരണ തീയതി കാണും.  കൂടാതെ, ഇഖാമ ഉടമയുടെ മുഴുവൻ പേര്, ലിംഗഭേദം, ദേശീയത, ഫോൺ നമ്പർ എന്നിവ പോലുള്ള കൂടുതൽ വിശദാംശങ്ങളും ഉണ്ടാകും. 

ഗൾഫിലെ അവധികളും, ദുഃഖാചരണവും

കുവൈത്ത് അവധി

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാുന്റെ നിര്യാണത്തില്‍ കുവൈത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ സര്‍ക്കാര്‍ ഓഫിസുകളിലെയും മറ്റും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയും പ്രഖ്യാപിച്ച് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടു.
കുവൈത്തിലെ അറിയിപ്പുകൾ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:
https://chat.whatsapp.com/H8Ze7c4dmZ

ബഹ്‌റൈൻ ദുഃഖാചരണം

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചിച്ച് ബഹ്‌റൈനില്‍ മൂന്നൃ ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.  രാജ്യത്തെ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ റോയല്‍ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി.

ഒമാൻ ദുഃഖാചരണം

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മെയ് 13 വെള്ളിയാഴ്ച മുതല്‍ മെയ് 15 ഞായര്‍ വരെയാണ് ദുഃഖാചരണം. ഈ ദിവസങ്ങളില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും

സമാജം ഇന്‍ഡോ-ബഹ്‌റൈന്‍ ഫെസ്റ്റ് മാറ്റി

വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികളാണ് തല്‍ക്കാലത്തേക്ക് മാറ്റിവെക്കുന്നതെന്ന് സമാജം പ്രസിഡന്റ്  പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.

യുഎഇ പ്രസിഡന്റ്‌സ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബഹ്‌റൈന്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്നുവരുന്ന ഇന്‍ഡോ-ബഹ്‌റൈന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിലെ പരിപാടികള്‍ മാറ്റിവെച്ചു. 

യുഎഇ തൊഴിൽ ഇൻഷുറൻസ്

യുഎഇയിലെ എല്ലാ പൊതു, സ്വകാര്യ മേഖല തൊഴിലാളികള്‍ക്കും തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു

അടുത്ത വര്‍ഷം പദ്ധതി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഒരു തൊഴില്‍ വിട്ട് മറ്റൊരു തൊഴില്‍ അന്വേഷിക്കുന്ന കാലയളവിലാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ആനുകൂല്യം യുഎഇയില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യക്കാര്‍ക്കും ലഭിക്കും. എന്നാല്‍, നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാറുള്ള തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, പുതിയ ജോലിയില്‍ ചേര്‍ന്ന പെന്‍ഷനോടെ വിരമിച്ചവര്‍ എന്നിവര്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സഎ ലഭിക്കില്ല.

ദിവസവും യുഎഇ അറിയിപ്പുകൾ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക :
https://chat.whatsapp.com/IsM7MfihckERps

തൊഴിലില്ലാത്ത വ്യക്തികള്‍ക്ക് പരിമിതമായ സമയത്തേക്ക് വരുമാന പിന്തുണ നല്‍കാനായി തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിക്ക് യുഎഇ മന്ത്രിസഭ കഴിഞ്ഞ തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍ വിപണിയുടെ മത്സരക്ഷമത ശക്തിപ്പെടുത്തുക, തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക പിന്‍തുണ നല്‍കുക, എല്ലാവര്‍ക്കും സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുക എന്നിവയാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനം സ്വകാര്യ മേഖലയിലെ സ്വദേശികളുടെ നിയമനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ സ്വദേശികളുടെ തൊഴിലിനെ പിന്തുണയ്ക്കുന്ന കമ്പനികള്‍ക്ക് അവാര്‍ഡ് നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ 10 ശതമാനം തൊഴിലാളികളും പൗരന്മാരാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ ഈയിടെ യുഎഇ പ്രഖ്യാപിച്ചിരുന്നു.

Tags

Top Post Ad

Below Post Ad