Ads Area

Iqama Sim Card checker - Saudi Arabia - Check anyone else have taken sim card in your name

നിങ്ങളുടെ ഇഖാമ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും സിംകാർഡുകൾ എടുത്തിട്ടുണ്ടോയെന്ന് നോക്കാം

സൗദിയിൽ പ്രവാസിയുടെ  വ്യക്തിത്വം തെളിയിക്കുന്ന പ്രാഥമിക രേഖയാണ്  ഇഖാമ.ഇവിടെ ഒരു സിം കാർഡ് എടുക്കുവാൻ ഇഖാമ നിർബന്ധമാണ്. നിങ്ങളുടെ ഇഖാമ നമ്പർ നൽകി മറ്റാരെങ്കിലും സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയുവാനുള്ള ഒരു മാർഗ്ഗമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഇതിനായി നിങ്ങളുടെ ഇഖാമ നമ്പരും ജനനത്തീയതിയും മാത്രമേ ആവശ്യമുള്ളൂ.

ഇതിനായി CITC യുടെ വെബ്സൈറ്റ് ഇവിടെ നൽകിയിരിക്കുന്ന ലിങ്കിലൂടെ തുറക്കുക:

ഇവിടെ തുറക്കുക

തുറന്നുവരുന്ന പോർട്ടൽ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്താൽ "query data" എന്ന തലക്കെട്ടിനു താഴെ  ID number, Date Of Birth, Phone Number എന്നിങ്ങനെ മൂന്ന് കോളങ്ങൾ കാണാവുന്നതാണ്.

ഇതിൽ ID number എന്ന കോളത്തിനു കീഴിൽ ഇഖാമ നമ്പരും Date Of Birth എന്ന കോളത്തിനു കീഴിൽ  ജനനത്തീയതിയും നൽകുക. അതിനുശേഷം "I do not have a phone number" എന്നതിനു നേരെയുള്ള ടിക് ബോസിൽ ക്ലിക്ക് ചെയ്യുക.അതിനു താഴെയായി കൊടുത്തിരിക്കുന്ന ഇമേജ് കോഡ് കൂടി എന്റർ ചെയ്തതിനുശേഷം ഏറ്റവും താഴെയുള്ള "enquiry" ബട്ടൺ ക്ലിക്ക് ചെയ്യുക.

തുറന്നുവരുന്ന പേജിൽ നിങ്ങളുടെ ഇഖാമ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുകൾ കാണുവാനാകുന്നതാണ്.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Tags

Top Post Ad

Below Post Ad