നല്ല സിനിമകൾ സൗജന്യമായി കാണുവാൻ ഇതാ ഒരു അവസരം.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഓൺലൈനായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ വഴി തികച്ചും സൗജന്യമായി ഓൺലൈനിൽ സിനിമകൾ കാണാം.
വളരെ മികച്ച പ്രാദേശിക-അന്താരാഷ്ട്ര സിനിമകൾ മലയാളം സബ്ടൈറ്റിലോടുകൂടി ഈ സൈറ്റ് വഴി കാണാനാകും.
ഈ ചിത്രങ്ങൾ തീർച്ചയായും കാണുക….
Film I - ജോജോ റാബിറ്റ് (2019)
ഹിറ്റ്ലറിന്റെ സേവകനാകണം എന്നാണ് നാസി ഭക്തനും ഹിറ്റ്ലർ യൂത്ത് സംഘടനയിൽ അംഗവുമായ ജോജോ എന്ന ബാലന്റെ ആഗ്രഹം. തന്റെ സാങ്കല്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറിന്റെ ഉപദേശത്തിനു അനുസരിച്ചാണ് അവന്റെ ജീവിതം. നാസികളുടെ ജൂതവിരോധം ജോജോയും അനുകരിക്കുന്നു.എന്നാൽ ഒറ്റദിവസംകൊണ്ട് അവന്റെ ജീവിതം കീഴ്മേൽ മറിയുകയാണ്. അതീവ ഗൗരവതരമായ ഒരു വിഷയം ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സിനിമ കാണാവുന്നതാണ്.
Film II - ദ ഗ്രേറ്റ് ഡിക്റ്റേറ്റർ (1940)
ലോകസിനിമയിലെ ഇതിഹാസമായ ചാർലി ചാപ്ലിന്റെ ആദ്യത്തെ ശബ്ദചിത്രം. ഹിറ്റ്ലറിനെയും നാസി ജർമ്മനിയെയും നിശിതമായി വിമർശിക്കുന്ന ഈ സിനിമയിലൂടെ ചാപ്ലിൻ ഹിറ്റ്ലറുടെ കണ്ണിലെ കരടായി മാറി. ഹിറ്റ്ലറിന്റെ അപരൻ ഹിറ്റ്ലറിന്റെ സ്ഥാനമേല്ക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ലോക ചരിത്രത്തിന്റെ ഇരുണ്ട എടിനെ കണ്ണീരിൽ കുതിർന്ന ചിരിയിൽ അവതരിപ്പിക്കുകയാണ് ചാപ്ലിൻ.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സിനിമ കാണാവുന്നതാണ്.
Film III - ദി റോക്കറ്റ് (2013)
നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഈ ഓസ്ട്രേലിയൻ ചിത്രം ഏഷ്യൻ രാജ്യമായ ലാവോസിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഇരട്ടക്കുട്ടികൾ പിറന്നാൽ അതിലൊരാൾ ദൈവാനുഗ്രഹം ഉള്ളവനും മറ്റേയാൾ ശാപഗ്രസ്തനുമായിരിക്കുമെന്നാണ് കഥ നടക്കുന്ന ഉൾനാടൻ ഗ്രാമത്തിലെ വിശ്വാസം. എന്നാൽ ഇരട്ടകളിൽ ആരാണ് ദൈവാനുഗ്രമുള്ളയാൾ എന്ന് തിരിച്ചറിയാനാവാത്തതിനാൽ രണ്ടു കുഞ്ഞുങ്ങളെയും കൊന്നുകളയാറാണ് ഗ്രാമത്തിലെ പതിവ്.കഥാനായകനായ അലോയ്ക്ക് ഈ അന്ധവിശ്വാസം കാരണം സഹോദരനെ നഷ്ടപ്പെടുന്നു. എന്നാൽ അവന്റെ അമ്മയുടെ നിർബന്ധപ്രകാരം ഇരട്ടകുട്ടിയാണെന്ന വിവരം മറ്റുള്ളവരിൽ നിന്നും മറച്ചുവെച്ച് അവനെ വളർത്തുവാൻ കുടുംബം സമ്മതിക്കുന്നു. വളർന്നുവരുന്ന കുട്ടി ദൈവാനുഗ്രഹമാണോ ശാപമാണോ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതെന്നതിലൂടെയാണ് സിനിമയുടെ ചുരുളഴിയുന്നത്.
ഇതിനുപുറമേ വിസാരണൈ,ദി യങ് കാറൽ മാക്സ്, ഓർമ്മകളുണ്ടായിരിക്കണം,ന്യൂട്ടൺ എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള സിനിമകളും വെബ്സൈറ്റിൽ കാണുവാൻ അവസരമുണ്ട്.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.