കുവൈറ്റ് ഫൈൻഡർ ആപ്പ്
കുവൈത്ത് ഫൈൻഡർ ആപ്പ് വഴി വഴികളും വിലാസങ്ങളും കണ്ടെത്താം
കുവൈറ്റ് ഫൈൻഡർ ഗൂഗിൾ മാപ്പിന് സമാനമായ ഒരു ലൊക്കേഷൻ സെർച്ചിംഗ് ആപ്പാണ്. കുവൈത്ത് കേന്ദ്രീകൃതമായതിനാൽ ഗൂഗിൾ മാപ്പിനെക്കാളും കൂടുതൽ ആധികാരികത ഇതിന് കുവൈറ്റിൽ ഉണ്ട്.
ആൻഡ്രോയ്ഡിലും ഐഫോണിലും ലഭ്യമാകുന്ന ഈ ആപ്പ് 2013 മുതൽ ഉപയോഗത്തിലുണ്ട്. ഒരു ലൊക്കേഷന്റെ PACI ഐഡി നമ്പർ, ബിസിനസ്സ് അല്ലെങ്കിൽ ലാൻഡ്മാർക്ക് പേര്, അല്ലെങ്കിൽ വിശദമായ വിലാസ വിവരണം എന്നിവ ഉപയോഗിച്ച് ഇതിൽ തിരയാൻ കഴിയും.
അന്തേവാസികൾക്കും സന്ദർശകർക്കുമായി കുവൈത്ത് ഗവൺമെന്റ് പുറത്തിറക്കിയ ഈ ആപ്പ് അത്യാവശ്യഘട്ടങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്നതാണ്.
ഒരു യാത്രയിലോ സന്ദർശനങ്ങളിലോ മറ്റാരുടേയും സഹായമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് സ്ഥലങ്ങളും സ്ഥാപനങ്ങളും വിലാസങ്ങളും കുവൈറ്റ് ഫൈൻഡറിലൂടെ കണ്ടെത്തുവാനാകുന്നു. കുവൈറ്റിന് പ്രത്യേകമായുള്ള ആപ്പായതിനാൽ മറ്റ് ഡിജിറ്റൽ മാപ്പുകൾക്കുള്ള പോരായ്മകൾ ഒന്നുംതന്നെ കുവൈറ്റ് ഫൈൻഡറിന് ബാധകമല്ല.
കുവൈറ്റ് ഫൈൻഡറിന്റെ ഉപയോഗങ്ങൾ;
- ലക്ഷ്യസ്ഥാനത്തേക്കുള്ള വഴികൾ മനസ്സിലാക്കുവാനാകുന്നു.
- ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പുകൾ, ആശുപത്രികൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിങ്ങനെയുള്ള സേവനങ്ങൾ പ്രത്യേകമായി തിരയാൻ കഴിയും.
- അപരിചിതമായ ഒരു സ്ഥലത്ത് അകപ്പെട്ടു പോയാൽ കുവൈത്ത് ഫൈൻഡർ വഴി നിങ്ങളുടെ ലൊക്കേഷൻ അറിയുവാനാകും.
- ഒരു ഡിജിറ്റൽ അല്ലെങ്കിൽ സാറ്റലൈറ്റ് മാപ്പിൽ നിങ്ങൾ യാത്രചെയ്യുന്ന റോഡിലെ ട്രാഫിക് നില തൽസമയം അറിയുവാനാകും.
- ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത് വരെ യാത്രാമാർഗ്ഗനിർദ്ദേശങ്ങൾ ശബ്ദരൂപത്തിൽ നൽകുന്നു. അതായത് യാത്രയ്ക്കിടയിൽ എപ്പോഴും ഫോണിലേക്ക് നോക്കുവാനാകാത്തതിനാൽ വളവുകളും തിരിവുകളും അടക്കമുള്ള നിർദ്ദേശങ്ങൾ ശബ്ദ രൂപത്തിൽ ആപ്പിലൂടെ ലഭിക്കും.
- വോയ്സ് നിർദ്ദേശങ്ങൾക്കൊപ്പം സുരക്ഷിതമായ നാവിഗേഷനായി റിയലിസ്റ്റിക് കാഴ്ചയോടെ ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) അവതരിപ്പിക്കുന്നു.
- നിങ്ങൾ നിൽക്കുന്ന സ്ഥലം വാട്സ്ആപ്പ് അടക്കമുള്ള മെസ്സേജിങ് സംവിധാനങ്ങൾ വഴി മറ്റുള്ളവരുമായി ഷെയർ ചെയ്യുവാൻ സാധിക്കുന്നു.
ഈ ആപ്പിന്റെ സേവനം ലഭ്യമാക്കുവാൻ;
ഘട്ടം 1:
ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും കുവൈറ്റ് ഫൈൻഡർ ആപ്പ് ലഭ്യമാണ്. താഴെ തന്നിരിക്കുന്ന ലിങ്കുകൾ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഘട്ടം 2:
ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കുക.
ഘട്ടം 3:
ഭാഷ തിരഞ്ഞെടുത്ത ശേഷം ലോഗിൻ പേജിലേക്ക് പോകുക.
ആക്ടിവേഷൻ കോഡിനായി നിങ്ങളുടെ ഫോൺ നമ്പറോ ഇമെയിൽ വിലാസമോ നൽകുക
ഫോൺ നമ്പറിൽ നിന്നോ ഇമെയിൽ വിലാസത്തിൽ നിന്നോ ലഭിച്ച ആക്ടിവേഷൻ കോഡ് നൽകുക.
ഘട്ടം 4:
വിജയകരമായ പരിശോധനയ്ക്ക് ശേഷം ആപ്ലിക്കേഷൻ ഹോം പേജിലേക്ക് റീഡയറക്ട് ചെയ്യും.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.