Ads Area

Kolo - Free Home design App

സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ടുനടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ആപ്പ് തീർച്ചയായും ഇൻസ്റ്റാൾ ചെയ്യുക.

സ്വന്തമായൊരു വീട് എന്ന ആഗ്രഹത്തെ മനസ്സിൽ താലോലിക്കുന്നവർക്ക് അതിന്റെ സാക്ഷാത്കാരത്തിലേക്ക് ഈ ആപ്പിലൂടെ വഴിതുറക്കാം. സ്വപ്നഭവനത്തെ യാഥാർഥ്യമാക്കാനുള്ള ആഗ്രഹം മാത്രം കൈമുതലായുള്ളവർ മുതൽ സ്ഥലം അന്വേഷിക്കുന്നവർക്കും പ്ലാൻ കൈവശമുള്ളവർക്കും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചവർക്കും വീടുപണി അവസാന മിനുക്കുപണികളിൽ എത്തി നിൽക്കുന്നവർക്കും വരെ നിശ്ചയമായും ഉതകുന്ന ഒരു ആപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഗൃഹനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന പ്രൊഫഷണലുകളുടെ സഹായവും പരിചയ സമ്പന്നരുടെ ഉപദേശവുമെല്ലാം ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.പലർക്കും സ്വന്തം വീട് എന്ന ആഗ്രഹത്തിന്റെ സാഫല്യത്തിലേക്കുള്ള പാത ബുദ്ധിമുട്ടുകളും മാനസിക പിരിമുറുക്കവും നിറഞ്ഞതായിരിക്കും. പരിചയക്കുറവ് അവയെ പതിന്മടങ്ങ് വർധിപ്പിക്കുകയും ചെയ്യും. വീട് നിർമ്മാണത്തിന്റെ ഏതു ഘട്ടത്തിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിലും എന്തു പ്രശ്നമാണ് നിങ്ങളെ അലട്ടുന്നതെങ്കിലും അവയ്ക്കെല്ലാം പരിഹാരം ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പോലെ വീടുകളുടെ ഒരു സോഷ്യൽ മീഡിയ തന്നെയാണ് ഈ ആപ്പ്.വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവരെപ്പോലെതന്നെ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്നവർക്കും അനുബന്ധ സാധനസാമഗ്രികൾ വിൽക്കുന്നവർക്കും ഇതിന്റെ സേവനം തീർച്ചയായും ഉപകാരപ്പെടും.

മലയാളത്തിൽ ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ പ്രദേശം കേന്ദ്രീകരിച്ചുള്ള റിസൾട്ടുകൾ ആണ് ആപ്പിലൂടെ ലഭിക്കുക. ആപ്പിന്റെ സേവനം തികച്ചും സൗജന്യമാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ kolo എന്ന ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.👇

Android | Iphone

Kolo ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ…

സോഷ്യൽ മീഡിയ സൈറ്റുകളിൽ ലോഗിൻ ചെയ്യുന്നത് പോലെ പേരും നമ്പരും നല്കിയാണ് kolo ആക്സസ് ചെയ്യേണ്ടത്.

തുടർന്ന്, തുറന്നുവരുന്ന പേജിൽ ഇങ്ങനെ മൂന്ന് ഓപ്ഷൻ കാണാം.

ഇതിൽ നിങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് തിരഞ്ഞെടുക്കുക. വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർ ഹോം ഓണർ ആണ് തെരഞ്ഞെടുക്കേണ്ടത്.

ആ ഓപ്ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, വീടുപണിയുടെ ഘട്ടം തിരഞ്ഞെടുക്കണം.

ഇവിടെ ഓരോ ഓപ്ഷനും ചോയ്സുകൾ ഉണ്ട്, "സ്വപ്നം കാണുന്നു" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ,

ഇങ്ങനെ ഒരു വിൻഡോ തുറന്നു വരുന്നതായിരിക്കും, ഇവിടെ കൊടുക്കുന്ന ഓപ്ഷനുകൾക്കനുസൃതമായായിരിക്കും നിങ്ങൾക്ക് റിസൾട്ടുകൾ ലഭിക്കുക.

അവശ്യ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ഏറ്റവും പുതിയ ഹോം ഡിസൈനുകൾ, വീടുകൾ പരിചയപ്പെടുന്ന വീഡിയോകൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും റേറ്റ്,ഫ്ലോർപ്ലാനുകൾ,ഇന്റീരിയർ ഡിസൈനിങ്, കിച്ചൻ ഐഡിയകൾ  എന്നിങ്ങനെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ആപ്പിലൂടെ ലഭിക്കും.

ഇവിടെ ഏറ്റവും താഴെ കാണുന്ന മെനുബാറിൽ നിന്നും, ആവശ്യമായ സേവനങ്ങളും സാധനങ്ങളും സെർച്ച് ചെയ്ത് എടുക്കാനും "കമ്മ്യൂണിറ്റി" ഓപ്ഷൻ വഴി സംശയങ്ങൾ ചോദിക്കുവാനും അവസരം ഉണ്ട്.

വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വലിയൊരു ആശ്വാസമാകുന്ന ഈ ആപ്പ്,സ്വന്തമായൊരു വീട് എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Top Post Ad

Below Post Ad