ഐറിഷ് യൂനിവേഴ്സിറ്റികളുടെ എക്സ്പോയില്‍ മലയാളികള്‍ക്കും അവസരം
അയര്‍ലന്‍ഡിലെ പ്രമുഖ യൂനിവേഴ്സിറ്റികള്‍ ഓണ്‍ലൈനായി നടത്തുന്ന വിദ്യാഭ്യാസ എക്സ്പോയില്‍ പങ്കെടുക്കാന്‍ മലയാളികള്‍ക്കും അവസരം. എഡ്ഹോക് ഇന്റര്‍നാഷണലും മീഡിയ വണ്‍ ചാനലും ചേര്‍ന്നാണ്, അയര്‍ലന്‍ഡില്‍ വിദ്യാഭ്യാസ കരിയറിനും അനുബന്ധ ജോലികള്‍ക്കും തയാറെടുക്കുന്നവര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഈ എക്സ്പോയുടെ ഭാഗമാകാന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നത്.
മെയ് 6,7 തീയതികളില്‍ നടക്കുന്ന വിര്‍ച്വല്‍ എക്സ്പോ വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഐറിഷ് യൂനിവേഴ്സിറ്റികളെ അടുത്തറിയാനും യൂനിവേഴ്സിറ്റി വിദഗ്ധരെ പരിചയപ്പെട്ട് സംവദിക്കാനും സംശയ നിവാരണങ്ങള്‍ക്കും സാധിക്കുമെന്ന് എഡ്ഹോക് പ്രതിനിധികള്‍ അറിയിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കനഡ അടക്കമുള്ള മറ്റു വികസിത രാജ്യങ്ങളിലേക്കും ഉപരിപഠന, തൊഴില്‍ അവസരമൊരുക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് എഡ്ഹോക്.
നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും എക്സ്പോയില്‍ പങ്കെടുക്കാന്‍ അവസരമെന്ന് എഡ്ഹോക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സൗജന്യ രജിസ്ട്രേഷൻ ലിങ്ക് തൊട്ടു ചുവടെ കൊടുക്കുന്നു 👇👇