നേരമ്പോക്കിനൊപ്പം ബുദ്ധിവികാസവും ഉയർന്ന ചിന്താശേഷിയും ആർജ്ജിക്കാൻ ഈ ഗെയിമുകൾ കളിക്കാം.
മൊബൈൽ ഗെയിമുകൾ എന്നാൽ സമയം കൊല്ലാനുള്ള ഒരുപാധി മാത്രമാണെന്നാണ് നമ്മളിൽ പലരും ധരിച്ചിരിക്കുന്നത്.അതിനുമപ്പുറം ചിന്താശക്തിയെ ഉദ്ദീപിപ്പിക്കാനും ഭാവനയെ പരിപോഷിപ്പിക്കുവാനും മൊബൈൽ ഗെയിമുകൾക്ക് ശേഷിയുണ്ട്.പ്രശ്നപരിഹാര ശേഷിയും യുക്തിചിന്തയും വിനോദത്തിലൂടെ വികസിപ്പിക്കുന്ന, എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാനാവുന്ന കുറച്ചു മൊബൈൽ ഗെയിമുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. Lucid Dream Adventure :Mystery
ലളിതമായ പ്രശ്നപൂരണത്തിന് പകരം നോവലിനോ സിനിമയ്ക്കോ സമാനമായ അനുഭവമാണ് ഈ ഗെയിം നൽകുന്നത്.അച്ഛൻ നഷ്ടപ്പെട്ട, മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ സംരക്ഷണയിലുള്ള, ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിലായിപ്പോയ ഒരു പെൺകുട്ടിയാണ് കഥാനായിക. സ്വപ്നങ്ങളിലൂടെ തന്റെ ചലനശേഷി വീണ്ടെടുക്കുന്ന അവൾ തന്റെ അച്ഛന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സ്വപ്നലോകത്തുനിന്നു ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തുന്നതും,
അവിടെ കണ്ടുമുട്ടുന്ന മനുഷ്യന്റെ ഉടലുള്ള സത്വത്തിനു പിന്നിലെ രഹസ്യം കണ്ടെത്തുന്നതുമാണ് ഇതിന്റെ ഇതിവൃത്തം.
പ്ലേസ്റ്റോറിൽ 4.8/5 ആണ് ഈ ഗെയിമിന്റെ റേറ്റിങ്.നിങ്ങളുടെ ഭാവനയെയും ചിന്താശേഷിയെയും ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള കഥാഗതിയും ലെവലുകളും ഈ ഗെയിം പ്രദാനം ചെയ്യുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഗെയിം ഡൗൺലോഡ് ചെയ്യാം👇
2. Cut the rope
ഏറ്റവും പ്രശസ്തമായ മൊബൈൽ ഗെയിമുകളിൽ ഒന്നാണിത്.ഈ ചിത്രത്തിൽ കാണുന്ന ജീവിക്ക് ചരടുകൾ മുറിച്ചും കുമിളകൾ പൊട്ടിച്ചും മറ്റ് പ്രതിബന്ധങ്ങൾ തരണം ചെയ്തും മിഠായികൾ നൽകുകയാണ് നിങ്ങളുടെ ലക്ഷ്യം.പല ലെവലുകൾ ആയി ക്രമീകരിച്ചിരിക്കുന്ന ഈ ഗെയിമിൽ ഊർജ്ജതന്ത്രത്തിലെ ലളിതമായ നിയമങ്ങളും യുക്തിചിന്തയും അനുസൃതമായി പ്രയോഗിച്ച് മുന്നേറാവുന്നതാണ്.ഈ ഗെയിമിന്റെ തന്നെ ധാരാളം വേർഷനുകൾ വിവിധ ആപ്പ് സ്റ്റോറുകളിൽ സൗജന്യമായി ലഭ്യമാണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഗെയിം ഡൗൺലോഡ് ചെയ്യാം👇
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.