ഈ വെബ്സൈറ്റിലൂടെ വിവിധ ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിക്കാം.
പാരീസിലെ ഈഫൽ ടവർ, റോമിലെ കൊളോസിയം, ന്യൂയോർക്കിന്റെ ഹൃദയമായ ടൈം സ്ക്വയർ,ഇങ്ങനെ വിഖ്യാത ചരിത്രസ്മാരകങ്ങളും പ്രസിദ്ധ നിർമിതികളും ഒന്നു കാണാൻ പോയാലോ?
ഇവിടങ്ങൾ സന്ദർശിക്കുന്ന അനുഭവം വെർച്വൽ ടൂറിസത്തിലൂടെ നിങ്ങൾക്ക് പ്രധാനം ചെയ്യുന്ന ഒരു വെബ്സൈറ്റിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചിത്രങ്ങളിലൂടെ മാത്രം കണ്ടിട്ടുള്ള സ്മാരകങ്ങളും സൗധങ്ങളും നേരിട്ടു കാണുന്നതിന്റെ പ്രതീതി ഈ സൈറ്റിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.
ഈ സൗധങ്ങൾ സ്ഥിതിചെയ്യുന്ന നഗരങ്ങളിലെ തിക്കുംതിരക്കും ബഹളങ്ങളും ഒക്കെ അറിഞ്ഞുകൊണ്ടുതന്നെ മാനവ സംസ്കാരത്തിന്റെ ശേഷിപ്പുകളായ ചരിത്രസ്മാരകങ്ങളും മനുഷ്യപുരോഗതിയുടെ അടയാളങ്ങളായ മഹാ സൗധങ്ങളും നിങ്ങൾക്ക് ഈ വെബ്സൈറ്റിലൂടെ സന്ദർശിക്കാം.
താഴെ തന്നിരിക്കുന്ന ലിങ്ക് തുറന്ന് തന്നിരിക്കുന്ന ഏതെങ്കിലുമൊരു ഓപ്ഷന് കീഴിലുള്ള "view location" ക്ലിക്ക് ചെയ്യുക. കഴിയുമെങ്കിൽ ഹെഡ്സെറ്റ് കൂടി കണക്ട് ചെയ്യുക.
താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ വെർച്ച്വൽ വെക്കേഷൻ സൈറ്റിലേക്ക് പോകാം
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.