Ads Area

മാമ്പഴം ചിലർക്ക് അപകടകരമെന്നു പുതിയ പഠനം

ഈ രോഗങ്ങളുള്ളവർ വേനൽക്കാലത്ത് മാമ്പഴം ഒഴിവാക്കുക

വേനലിന്റെ കഠിനതാപത്തിൽ നിന്ന് രക്ഷനേടുവാൻ സീസണൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

നിർജ്ജലീകരണം( വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്) വേനൽക്കാലത്തിന്റെ പ്രധാന ഭീഷണിയാണ്. പുറത്തേക്കു പോകുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം ഒരു കുപ്പിയിൽ കരുതുവാൻ മറക്കരുത്.

 വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. നമ്മുടെ നാട്ടിലെ മാവുകളെല്ലാം പൂത്തു കായ്ക്കുന്ന സമയം. ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന മാട്ടുമാങ്ങകൾ മുതൽ വിപണിയിൽ ലഭിക്കുന്ന ഇറക്കുമതി മാമ്പഴങ്ങൾ വരെ രുചിയിലും ഗുണത്തിലും വൈവിധ്യം പുലർത്തുന്ന മാമ്പഴങ്ങൾ വൈകുന്നേരങ്ങളിൽ കഷണങ്ങളായി നമ്മുടെ പ്ലേറ്റുകളിലേക്ക് എത്തുന്നു. മീൻകറിയിൽ ഇടുന്ന പച്ച മാങ്ങയായാലും കൂൾബാറിലെ  മാമ്പഴ ജ്യൂസ് ആയാലും പുളിപ്പും മധുരവും കലർന്ന ഈ വിശിഷ്ട രുചി  ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വൈറ്റമിനുകളുടെയും മിനറൽസിന്റെയും ഒരു കലവറ തന്നെയാണ് മാമ്പഴം.ഇതിനുപുറമെ വേനലിന്റെ അസഹ്യമായ ചൂടിന് മാമ്പഴത്തിലെ മധുരവും തണുപ്പും  ആശ്വാസവും നൽകുന്നു.

എങ്കിലും മാമ്പഴം കഴിക്കുന്നതിനു മുൻപ് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടോ? പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് മാമ്പഴം കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമോ?

ആരോഗ്യ വിദഗ്ദ്ധയായ അഞ്ജലി മുഖർജി വിശദീകരിക്കുന്നു;

മാമ്പഴം മാത്രമല്ല ഏതൊരു ഭക്ഷ്യവസ്തു തിരഞ്ഞെടുക്കുമ്പോഴും നിങ്ങളുടെ ആരോഗ്യംനിലയ്ക്കനുസൃതമായി വേണം തെരഞ്ഞെടുക്കാൻ. പ്രമേഹവും കൊളസ്ട്രോളും ഉള്ളവർ മാമ്പഴം അധികമായി കഴിക്കുന്നത് ഒഴിവാക്കുക. രക്തത്തിൽ  യൂറിക് ആസിഡ് കൂടുതലുള്ളവരും മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. മാമ്പഴത്തിലെ മധുരം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമായ മാങ്ങ  നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന കരൾ രോഗത്തിലേക്ക്  നയിക്കുകയും ചെയ്യുന്നു. ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നവർക്ക് മാമ്പഴം ഒരു വലിയ ഭീഷണി ആകുന്നില്ലെന്നും മുഖർജി പറഞ്ഞു.

മേൽപ്പറഞ്ഞ രോഗാവസ്ഥകളുള്ളവർ പൊതുവേ മാമ്പഴം വർജ്ജിക്കേണ്ടതാണ്.എന്നിരുന്നാലും നിങ്ങളുടെ ഡോക്ടറോട് കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ച് ആരാഞ്ഞതിനു ശേഷം മാത്രം ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. 

Tags

Top Post Ad

Below Post Ad