ഫ്ലൈറ്റിൽ വെച്ച് ബാഗ് നഷ്ടമായാൽ എന്തുചെയ്യാം
വിമാനയാത്രയ്ക്കിടയിൽ നിങ്ങളുടെ ബാഗ് നിങ്ങൾക്ക് നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ബാഗ് എന്തൊക്കെ കാരണങ്ങളാൽ നഷ്ടപ്പെടാം എന്ന് നോക്കാം
എയർപോർട്ടിൽ നേരം വൈകി ചെക്ക് ഇൻ ചെയ്യുമ്പോൽ ബാഗ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതായത് വൈകി ചെക്ക് ചെയ്യുന്ന സമയത്ത് ഈ ഒരു ബാഗ് കണക്ട് ചെയ്യാനുള്ള സമയം എയർലൈൻന് ലഭിക്കില്ല. ഇത് എയർലൈനുകൾ നിങ്ങളെ ആദ്യമേ ബോധിപ്പിക്കുന്നതാണ്. അല്ലെങ്കിൽ ചെക്കിങ് എന്ന ഒരു ടാഗ് നിങ്ങളുടെ ബാഗിന് മേലെ വെക്കും.
നിങ്ങളുടെ ബാഗ് തെറ്റായി ടാഗ് ചെയ്താലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ഈ ഒരു കാര്യം മറികടക്കാനായി ചെക്ക് ഇൻ സമയത്ത് തന്നെ നിങ്ങളുടെ ബാഗ് ശരിയായ സ്ഥലത്തേക്കു തന്നെയാണോ ചെക്ക് ഇൻ ചെയ്തിരിക്കുന്നത് എന്ന് നോക്കുക.
ബാഗിൽ നിന്നും ഈ ടാഗ് നഷ്ടപ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.
ഈ കാരണങ്ങളാലൊക്കെ നിങ്ങളുടെ ബാഗ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഇനി ചെക്കിങ് ചെയ്ത ഫ്ലൈറ്റിൽ ബോർഡ് ചെയ്ത് ലാൻഡ് ചെയ്തതിനുശേഷം ബാഗേജ് ബെൽറ്റിൽ നിൽക്കുമ്പോഴാണ് ബാഗ് നഷ്ടമായതായ് അറിയുന്നതെങ്കിൽ ഉടനെ തന്നെ എയർലൈനിനെ വിവരമറിയിക്കുക. അവിടെ ബാഗ് നഷ്ടമായത് ക്ലെയിം ചെയ്യുന്ന സ്റ്റാഫിനോട് വിവരം പോയി പറയുകയും അവർക്ക് നിങ്ങളുടെ ബോർഡിങ് പാസ്,ബാഗേജ് ക്ലെയിം ടാഗ് , ബാഗിന്റെ ഡിസ്ക്രിപ്ഷൻ എന്നിവ നൽകുകയും വേണം.അതിനുശേഷം ഒരു റിപ്പോർട്ട് ഫിൽ ചെയ്യാനുണ്ടാവും ."Property regularity report" എന്ന ഈ പരാതി ഫിൽ ചെയ്യുക. ഈയൊരു ഫോം ഫിൽ ചെയ്യുന്ന സമയത്ത് നിങ്ങളുടെ കറക്റ്റ് ഐഡി,അഡ്രസ്സ്,ടെലിഫോൺ നമ്പർ,ഇമെയിൽ ഐഡി, ബാഗിൻ്റെ ഡിസ്ക്രിപ്ഷൻ എല്ലാം ഉൾപ്പെടുത്തേണ്ടതുണ്ട് . ഈ റിപ്പോർട്ട് നൽകുന്നതിലൂടെ നിങ്ങൾക്ക് ഒരു റഫറൻസ് നമ്പർ കിട്ടുന്നതാണ്. ഈ നമ്പർ വെച്ച് നിങ്ങളുടെ ബാഗ് ട്രാക്ക് ചെയ്യാൻ പറ്റും. ഈ ഫോം സമർപ്പിച്ചതിനു ശേഷം ഫോമിന്റെ പകർപ്പും റഫറൻസ് ഐഡിയും ചോദിച്ചു വാങ്ങുവാൻ മറക്കരുത്. അതുപോലെ ബാഗ് നഷ്ടമായാൽ ഫോം ഫില്ല് ചെയ്യാതെ പോകരുത്.അത് നിങ്ങളുടെ ബാഗ് ട്രാക്ക് ചെയ്യാൻ നിങ്ങളെ കൂടുതൽ സഹായിക്കും. ബാഗ് കണ്ടെത്തുന്നതിനായി എയർലൈൻ ഒരു നിശ്ചിത സമയം പറഞ്ഞിട്ടുണ്ടാവും അതുവരെ നിങ്ങൾ ക്ഷമിച്ചിരിക്കുക.
ഇനിയും ബാഗ് എയർപോർട്ടിൽ നിന്നു തിരിച്ചു കിട്ടിയില്ലെങ്കിൽ, ഒരുപക്ഷേ അതിനു കാരണം കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാത്തതാവാം. ക്ലിയറൻസ് ചെയ്യാനുള്ള ബാഗ് ആണെങ്കിൽ എയർലൈനുകാർ നിങ്ങളെ വിളിക്കും.ആ സമയത്ത് നിങ്ങൾ അവിടെ എത്തേണ്ടതുണ്ട്.
ഇനി കസ്റ്റംസ് ക്ലിയർ ചെയ്യാനുള്ള ബാഗ് അല്ലെങ്കിൽ നിങ്ങൾ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് നിങ്ങളുടെ ബാഗ് എയർലൈനുകാർ ഡെലിവറി ചെയ്തു തരുന്നതാണ്.അത് അവരുടെ ഉത്തരവാദിത്വമാണ്.
ഇനി നിങ്ങൾ വേറൊരു രാജ്യത്തേക്ക് ജോലി ആവശ്യത്തിനായി പോകുമ്പോഴാണ് ബാഗ് നഷ്ടപ്പെടുന്നത് എങ്കിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഉള്ള തുക എയർലൈനുകൾ നിങ്ങൾക്ക് തരുന്നതാണ്.
എയർലൈൻകാർക്ക് നിങ്ങളുടെ ബാഗ് കണ്ടെത്താൻ കഴിയാതെ വരികയോ പറഞ്ഞ സമയത്തിന് കിട്ടിയില്ലെങ്കിലോ ഒക്കെയാണ് നിങ്ങൾക്ക് ഒരു കോമ്പൻസേഷന് അപേക്ഷിക്കാൻ പറ്റുകയുള്ളൂ. അത് നൽകുന്നതിനായി നിങ്ങൾ കൊടുത്ത റിപ്പോർട്ടിന്റെ പകർപ്പും ഐഡി കാർഡ്, ബോർഡിങ് പാസ്സ്, നിങ്ങളുടെ മോബൈൽ നമ്പർ,ബാഗേജ് ക്ലൈം ഒകെ നൽകണം.ഇതെല്ലാം വെച്ച് വേണം ഇത് അപേക്ഷിക്കാൻ.
കോമ്പൻസേഷൻ നൽകുന്നത് ബാഗിന്റെയുള്ളിൽ എന്തെല്ലാം പ്രധാനപ്പെട്ട വസ്തുക്കൾ ഉണ്ട് എന്നതിനെയല്ല ആശ്രയിച്ചിരിക്കുന്നത്.മറിച്ച് ബാഗിൻ്റെ ഭാരം, അത്പോലെ പോകുന്ന സ്ഥലം എന്നിവയൊക്കെയാണ്. ഇതിനുപുറമേ ക്ലെയിം നൽകുന്നതിന് കുറച്ച് നിയമങ്ങൾ കൂടിയുണ്ട്. അതുകൊണ്ട് ഒരിക്കലും വിലപിടിപ്പുള്ള ജൂവലറിയോ ഇലക്ട്രോണിക് ഉപകരണങ്ങളോ ചെക്കിങ് ബാഗിൽ കൊണ്ട് പോകാതിരിക്കുക.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.