Ads Area

Revised Covid Laws in UAE

യുഎഇയിലെ പുതുക്കിയ കോവിഡ് നിയമങ്ങൾ

ഇന്ത്യയിൽ നിന്ന് വിമാനത്തിൽ കയറുമ്പോൾ ഈ വസ്തുക്കളൊന്നും നിങ്ങളുടെ ഹാൻഡ് ബാഗിൽ ഇല്ല എന്ന് ഉറപ്പുവരുത്തുക: ഇവിടെ നോക്കുക

COVID-19 രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ക്വാറന്റൈനിൽ ഇരിക്കണം എന്ന നിയമം   അബുദാബി, ദുബായ്  അവസാനിപ്പിച്ചു. അതോടൊപ്പം പോസിറ്റീവ് COVID-19 കേസുകൾക്കുള്ള റിസ്റ്റ്ബാൻഡ് ആവശ്യകതയും അബുദാബി നീക്കം ചെയ്യുന്നു.

നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചതനുസരിച്ച് രാജ്യത്തുടനീളം COVID-19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് രോഗികളുമായി അടുത്ത സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റൈൻ നീക്കം ചെയ്യുന്നത്.  NCEMA നിർദ്ദേശിക്കുന്നതനുസരിച്ച്, ഓരോ എമിറേറ്റിനും കോവിഡ് നിയമങ്ങളിൽ ഭേദഗതി വരുത്താം - “ഏത് മേഖലകളിലും തൊഴിലുകളിലും COVID-19 അനുബന്ധമായ  ക്വാറന്റൈൻ കാലയളവും PCR പരിശോധനകളുമെല്ലാം NCEMAയുടെ കീഴിൽ വരുന്ന വിഭാഗങ്ങളാണ്.

അതിനാൽ, നിങ്ങൾക്ക് കോവിഡ്   രോഗബാധയുണ്ടായാലോ പോസിറ്റീവ് കേസുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിലോ, നിങ്ങൾ പാലിക്കേണ്ട ഏറ്റവും പുതിയ നിയമങ്ങൾ ഇതാ.

അബുദാബി

അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി പുതിയ കോവിഡ് -19 കേസുകൾക്കുള്ള മുൻകരുതൽ നടപടികൾ കുറച്ചു.  

അടുത്ത് സമ്പർക്കം പുലർത്തുന്നവർ ക്വാറന്റൈൻ ചെയ്യേണ്ടതില്ലെന്നും പകരം തുടർച്ചയായി അഞ്ച് ദിവസത്തേക്ക് ദിവസേനയുള്ള പിസിആർ പരിശോധനകൾ നടത്തണമെന്നും സമിതി അറിയിച്ചു.

ദുബായ്

NCEMA യുടെ പ്രഖ്യാപനത്തിന് അനുസൃതമായി, ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വ്യക്തമാക്കിയതന്തെന്നാൽ, 

രോഗലക്ഷണങ്ങളൊന്നും അനുഭവിക്കാത്ത COVID-19 പോസിറ്റീവ് കേസുകളുമായി അടുത്ത ബന്ധം പുലർത്തുന്നവർ ഇനി ക്വാറന്റൈൻ ചെയ്യേണ്ടതില്ല.

അടുത്ത കോൺടാക്റ്റുകൾക്കുള്ള PCR പരിശോധനയെക്കുറിച്ച്  ലോക്കൽ കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല.

 പോസിറ്റീവ് COVID-19 കേസുകൾക്കുള്ള നടപടിക്രമങ്ങൾ

പോസിറ്റീവ് COVID-19 കേസുകൾക്കുള്ള ഐസൊലേഷൻ നിയമങ്ങളിൽ മാറ്റമില്ല.  എന്നിരുന്നാലും, അബുദാബിയിലെ പോസിറ്റീവ് COVID-19 കേസുകൾ അവരുടെ ക്വാറന്റൈൻ സമയത്ത് ട്രാക്കിംഗ് റിസ്റ്റ്ബാൻഡ് ധരിക്കേണ്ടതില്ല.

Covud-19 സ്ഥിരീകരിച്ചവർ അബുദാബിയിലും ദുബായിലും വ്യത്യസ്ത ഐസൊലേഷൻ നടപടിക്രമങ്ങൾ പിന്തുടരുക.  

ദുബായ്

ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) പ്രകാരം പോസിറ്റീവ് കോവിഡ്-19 കേസുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

1. നിങ്ങളുടെ പോസിറ്റീവ് PCR ഫലം ലഭിച്ചതിന് ശേഷം ഉടൻ തന്നെ ഒരു പ്രത്യേക മുറിയിൽ ഐസൊലേഷനിൽ ഇരിക്കുക , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ നിങ്ങളുടെ  മാനേജരെയും HR വകുപ്പിനെയും ഉടൻ വിവരമറിയിക്കുക.

2. COVID-19 DXB ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആവശ്യമായ ഘട്ടങ്ങൾ പാലിക്കുക.

3. നിങ്ങൾക്ക് ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ, നിങ്ങൾ ഇപ്പോഴും 10 ദിവസത്തെ ഹോം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ഐസൊലേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.  ഐസൊലേഷൻ കാലയളവ് പൂർത്തിയാകുമ്പോൾ നിങ്ങൾ മറ്റൊരു പിസിആർ ടെസ്റ്റിന് വിധേയമാകേണ്ടതില്ല.

4. നിങ്ങൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, "ഡോക്ടർ ഫോർ എവരി സിറ്റിസൺ" സേവനത്തിലൂടെ ഒരു വെർച്വൽ മെഡിക്കൽ കൺസൾട്ടേഷൻ ബുക്ക് ചെയ്യാനോ ഒരു കോവിഡ്-19 മൂല്യനിർണ്ണയ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനോ നിങ്ങൾക്ക് 800 342 എന്ന നമ്പറിൽ അല്ലെങ്കിൽ DHA ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

5. ഐസൊലേഷൻ കാലയളവ് പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് SMS വഴി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും.

  • നിങ്ങൾക്ക് ഹോം ഐസൊലേഷനുള്ള വ്യവസ്ഥകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ഐസൊലേഷൻ സൗകര്യത്തിലേക്ക് മാറ്റുന്നതിന് അഭ്യർത്ഥിക്കുന്നതിന് നിങ്ങൾക്ക് DHA ഹോട്ട്‌ലൈനുമായി 800 342 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഐസൊലേഷൻ കാലയളവ് എപ്പോഴാണ് അവസാനിക്കുന്നത്?

PCR ടെസ്റ്റ് എടുക്കുന്ന തീയതി മുതൽ 10 ദിവസം പൂർത്തിയാക്കിയ ശേഷം.

ഐസലേഷന്റെ അവസാന ദിനങ്ങളിൽ  രോഗിക്ക് തുടർച്ചയായി ഒരു മൂന്ന് ദിവസമെങ്കിലും രോഗലക്ഷണങ്ങളോ പനികളോ ഇല്ല എങ്കിൽ

1. ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾ

50 വയസും അതിനുമുകളിലും പ്രായമുള്ളവരോ, രോഗലക്ഷണങ്ങൾ ഉള്ളവരോ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ   അല്ലെങ്കിൽ ഗർഭിണികളോ  ഈ ഘട്ടങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നു:

മെഡിക്കൽ വിലയിരുത്തലിനും ഐസൊലേഷൻ നടപടികൾക്കുമായി നിയുക്ത കോവിഡ്-19 പ്രൈം അസസ്‌മെന്റ് സെന്ററുകളിലൊന്ന് സന്ദർശിക്കുക.

ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ നിങ്ങൾ ചെയ്യേണ്ടത്:

1. 24 മണിക്കൂർ ഇടവിട്ട് രണ്ട് നെഗറ്റീവ് ഫലങ്ങൾ നേടുക,അഥവാ

2. 8-ാം ദിവസത്തിലും 10-ാം ദിവസത്തിലും PCR ടെസ്റ്റ്നടത്തുക.മെഡിക്കൽ മൂല്യനിർണ്ണയത്തിന് ശേഷം, ഐസൊലേഷന്റെ അവസാന മൂന്ന് ദിവസങ്ങളിൽ ടെസ്റ്റ് നടത്തി,രോഗലക്ഷണങ്ങളൊന്നുമില്ലാതെ 10 ദിവസം ഐസൊലേഷനിൽ പൂർത്തിയാക്കുക.

2. മറ്റ് വിഭാഗങ്ങൾ

നേരിയതോ ഇടത്തരമോ ആയ ലക്ഷണങ്ങളുള്ളവരോടും വിട്ടുമാറാത്ത രോഗങ്ങളില്ലാത്തവരോടും ഈ ഘട്ടങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്:

എമിറേറ്റിലെ ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും പരിശോധന നടത്തുകയും ഐസൊലേഷനിൽ തുടരുകയും ചെയ്യുക.

നിങ്ങളുടെ പിസിആർ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ, 24 മണിക്കൂർ കാത്തിരുന്ന് വീണ്ടും പരിശോധന നടത്തുക.

നിങ്ങളുടെ രണ്ടാമത്തെ PCR പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ, സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും മുൻകരുതൽ നടപടികൾ തുടരാനും ADPHC ആളുകളെ ഉപദേശിക്കുന്നുണ്ട്.

നിങ്ങളുടെ PCR പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ, ഐസൊലേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കുക
നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് etisalat, du സിംകാർഡുകൾ എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യണം എന്ന് നോക്കാം

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്

Top Post Ad

Below Post Ad