Ads Area

Make Money with Your Phone Photography

ഫോണിൽ തരക്കേടില്ലാത്ത ഒരു ക്യാമറയും കുറച്ച് ആത്മവിശ്വാസവുമുണ്ടെങ്കിൽ ഫോട്ടോഗ്രാഫിയിലൂടെ നിങ്ങൾക്കും പണം സമ്പാദിക്കാം.

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.

ഇന്റർനെറ്റ്  വൻസ്വാധീനം ചെലുത്തുന്ന നമ്മുടെ ലോകത്ത് ഓൺലൈൻ വരുമാനമാർഗങ്ങൾ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമല്ല. ഇന്റർനാഷണൽ കമ്പനികൾ തന്നെ കണ്ടന്റുകൾക്കായി അമേച്ചർ ക്രിയേറ്റർമാരെ സമീപിക്കുന്നതും ഇന്ന് സാധാരണയാണ്.തങ്ങളുടെ അഭിരുചികളെ ഒരു വരുമാനമാർഗമാക്കി മാറ്റുവാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ഓൺലൈനിൽ  ധാരാളമുണ്ട്.

ഏതെങ്കിലും യാത്രയ്ക്കിടയിലോ മറ്റു പ്രത്യേക അവസരങ്ങളിലോ അല്ലെങ്കിൽ യാദൃശ്ചികമായോ തന്നെ പലപ്പോഴായി ക്ലിക്ക് ചെയ്ത ഫോട്ടോകൾ വിറ്റ് പണം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗമാണ്  ഷട്ടർസ്റ്റോക്ക് കോൺട്രിബൂട്ടർ ആപ്പിലൂടെ (SHUTTERSTOCK CONTRIBUTER APP) ലഭിക്കുന്നത്.

ഈ ആപ്പ് ആൻഡ്രോയിഡ്,ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.  

1. Shutterstock Contributor ആപ്പ് ഡൗൺലോഡ് ചെയ്യാം 

ഫോണുകളിലെ സ്റ്റോറേജ് എത്ര വേഗത്തിൽ നിറയുമെന്ന് നമുക്കറിയാം.  നിങ്ങളെടുത്ത ചിത്രങ്ങൾ ഫോൺ സിഗ്നലുള്ള എവിടെനിന്നും ഗൂഗിൾ ഡ്രൈവിലേക്ക്  അപ്‌ലോഡ്  ചെയ്യുന്നതുപോലെ   കോൺട്രിബ്യൂട്ടർമാർക്ക് ഷട്ടർസ്റ്റോക്ക്  സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാം. 

എവിടെയായിരുന്നാലും ചിത്രങ്ങളെടുത്ത് ആപ്പിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുക. കണ്ണുകളെ ആകർഷിക്കുന്ന ഏതൊരു ദൃശ്യത്തിലേക്കും ക്യാമറ തുറക്കാനും മറക്കാതിരിക്കുക.
ആപ്പ് ഡൗൺലോഡ് ചെയ്യാം Iphone  | android 👈

2. നിങ്ങളുടെ ഫോണിൽ മോഡലും പ്രോപ്പർട്ടി റിലീസുകളും നേടുക

ഒരു വ്യക്തിയെയോ ഏതെങ്കിലും വസ്തുവിനെയോ ക്യാമറയിൽ പകർത്തുന്നതിനുമുമ്പ് ചില നിയമക്രമങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളെടുക്കുന്ന ചിത്രങ്ങൾ മറ്റുള്ളവർക്ക് വാങ്ങുവാനും അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും  കഴിയണമെങ്കിൽ ഇവയെല്ലാം പാലിച്ചിരിക്കേണ്ടത് ആവശ്യമാണ്. ക്യാമറക്കണ്ണിലൂടെ ലോകത്തെ പകർത്തുവാനുള്ള സ്വാതന്ത്ര്യമാണ് ഈ വിവരങ്ങൾ അറിയുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.  

കാപ്പി കുടിക്കാൻ സുഹൃത്തുമായി നടത്തിയ സർപ്രൈസ് മീറ്റ്-അപ്പ് ആകട്ടെ, മുൻകൂട്ടി തീരുമാനിച്ച ഒരു സീനറി ഷൂട്ട് ആകട്ടെ, അല്ലെങ്കിൽ നിങ്ങൾ ദിവസവും കാണുന്ന ഒരു സൂര്യാസ്തമയമായാലും ആ ദൃശ്യങ്ങളെയെല്ലാം വിലപ്പെട്ടതാക്കി മാറ്റുവാൻ ഷട്ടർസ്റ്റോക്കിലൂടെ കഴിയുന്നു.

മോഡൽ- പ്രോപ്പർട്ടി റിലീസുകളെക്കുറിച്ച് കൂടുതലറിയാം 👈

3. നിങ്ങൾ പുതിയൊരിടത്തേക്ക് പോകുന്നതിന് മുമ്പ്, ഷോട്ട് ലിസ്റ്റ് പരിശോധിക്കുക

എവിടെയെങ്കിലും യാത്ര ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിലോ  ഇതുവരെ പോയിട്ടില്ലാത്ത ഒരു പുതിയ സ്ഥലം സന്ദർശിക്കുകയാണെങ്കിലോ, നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ഷോട്ട് ലിസ്റ്റ് പരിശോധിക്കുന്നത് പരിഗണിക്കുക.  

ഷട്ടർസ്റ്റോക്കിലെ ഉപഭോക്താക്കൾ എന്താണ് തിരയുന്നത് (വാങ്ങുന്നത്) എന്നതിനെക്കുറിച്ചുള്ള ഡാറ്റാധിഷ്ഠിത ഉറവിടമാണ് ഷോട്ട് ലിസ്റ്റ്. നിങ്ങൾക്ക് അടുത്തതായി എന്ത് ഷൂട്ട് ചെയ്യാമെന്ന് ഷോർട്ട് ലിസ്റ്റിലൂടെ കണ്ടെത്താം.

4. നിങ്ങളുടെ വർക്ക്ഫ്ലോ ഒപ്റ്റിമൈസ് ചെയ്യുക (എഡിറ്റിംഗ്)

അപ്‌ലോഡ് ചെയ്യുന്നതിനായി നിങ്ങളുടെ ഫോൺ ചിത്രങ്ങൾ ഗ്രൂപ്പുകളായി സംരക്ഷിച്ച് ഓർഗനൈസുചെയ്യുന്നതിന്  ഫോണിന്റെ favourite അല്ലെങ്കിൽ album ക്രമീകരണം ഉപയോഗിക്കുക. നിങ്ങൾക്ക് നല്ലതായി തോന്നിയ ചിത്രങ്ങൾ ഫോണിലെ മറ്റു ചിത്രങ്ങളിൽ നിന്ന് വേർതിരിക്കുവാൻ ഈ ഓപ്ഷൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഷട്ടർസ്റ്റോക്ക് പ്രൊഫൈലിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുവാനും ഈ മാർഗം  ഉപയോഗപ്രദമാണ്. 

ഫോണിൽ എഡിറ്റ് ചെയ്യുന്നത് എളുപ്പമായിരിക്കും.നിങ്ങൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ഉയർന്ന റെസല്യൂഷനിൽ ചിത്രങ്ങൾ എക്സ്പോർട്ട്  ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നുവെന്ന് ഉറപ്പാക്കുക. Snapseed അല്ലെങ്കിൽ Canva പോലുള്ള ആപ്പുകൾ നിങ്ങളുടെ ചിത്രത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്താതെ തന്നെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുവാനും എക്സ്പോർട്ട് ചെയ്യുവാനും നിങ്ങളെ അനുവദിക്കുന്നു. ഇത്തരം ആപ്പുകൾ തന്നെ ഇതിനായി ഉപയോഗിക്കുക.

നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും പുതിയതെന്തെങ്കിലും സൃഷ്ടിക്കുവാനുള്ള ഒരു അവസരമാണ്. ഷട്ടർ സ്റ്റോക്കിലൂടെ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഫോട്ടോഗ്രഫി  വാസനകൾ പരിപോഷിപ്പിക്കുവാനും ചെറിയയൊരളവ് പരിശ്രമത്തിലൂടെ  നിങ്ങൾക്ക് സാധിക്കുന്നതാണ്.
ഷട്ടർ സ്റ്റോക്ക് ആപ്പിനെക്കുറിച്ചു കൂടുതൽ അറിയുവാനും സംശയങ്ങൾ ദൂരീകരിക്കാനുമായി അവരുടെ ഒഫീഷ്യൽ ബ്ലോഗ് സന്ദർശിക്കാം

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട് 

Top Post Ad

Below Post Ad