Ads Area

Do's and don'ts on flight - All must know

വിമാനയാത്ര സുഖപ്രദമാക്കുവാൻ ചെയ്യേണ്ടതും ചെയ്തുകൂടാത്തതും 

അടുത്ത തവണ ഫ്ലൈറ്റിൽ കയറുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വിമാനയാത്ര ആയാസരഹിതവും സുഖപ്രദവുമായിരിക്കും. ഇതിനുപുറമേ

വിമാനയാത്രയിൽ സാധാരണ സംഭവിക്കുന്ന അബദ്ധങ്ങൾ ഒഴിവാക്കുവാൻ എന്തൊക്കെ  ശ്രദ്ധിക്കണം എന്നറിയാൻ ഇവിടെ നോക്കാം

1. ഫ്ലൈറ്റിൽ വെച്ച് ചായയോ കാപ്പിയോ കഴിക്കുന്നത് ഒഴിവാക്കുക. ഈ പാനീയങ്ങൾ ഫ്ലൈറ്റിൽ തന്നെ തയ്യാറാക്കുന്നതാണ്. പലപ്പോഴും ഇതിനുപയോഗിക്കുന്ന വെള്ളം യാത്രാവേളയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ക്യാബിൻ ക്രൂ വിനോട് ബോട്ടിലിലെ വെള്ളമോ അല്ലെങ്കിൽ ജ്യൂസോ ആവശ്യപ്പെടുക.

2. കോവിഡ് വ്യാപന ഭീഷണി കുറഞ്ഞതിനാൽ  വീണ്ടും സർവീസുകൾ ആരംഭിച്ച ഫ്ളൈറ്റുകളിൽ രോഗബാധിതർ  ഉണ്ടാകാം. ഫ്ലൈറ്റിലെ ഏറ്റവും വൃത്തിഹീനമായ സ്ഥലം ഫ്ലൈറ്റിലെ ടേബിളും സീറ്റ് പോക്കറ്റും ആണ്. ഇവിടങ്ങളിൽ നിന്ന് അണുബാധയുണ്ടാകുവാൻ സാധ്യത കൂടുതലാണ്.

 ഇത് ചെറുക്കുവാനായി, 

  • ആൽക്കഹോൾ  വൈപ്പുകൾ എടുക്കുക.
  • സാധനങ്ങൾ നിങ്ങളുടെ ബാഗിൽത്തന്നെ സൂക്ഷിക്കുക. 
  • ഭക്ഷണസാധനങ്ങൾ പ്ലേറ്റിന് പുറത്തായി മേശപ്പുറത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക .

3. ഫ്ലൈറ്റ് യാത്രക്ക് ഏറ്റവും മികച്ച സമയം രാവിലെയാണ്. കാരണം രാവിലെയാണെങ്കിൽ ഫ്ലൈറ്റ് ഡിലെ ആകുന്നത് അപൂർവമാണ്.  ടർബുലെൻസിന്റെ സാധ്യതയും രാവിലെ കുറവായിരിക്കും. 

4. ക്യാബിനിലെ അവസാന റോകളിൽ ലഭിക്കുന്ന സേവനം മികച്ചതായിരിക്കും. ഫ്ലൈറ്റിൽ ഏറ്റവും മുന്നിലെ സീറ്റിലാണ്  ഇരിക്കുന്നതെങ്കിൽ നിങ്ങളായിരിക്കും ആദ്യം ഇറങ്ങുക.

5. നിങ്ങളുടെ കഴുത്തിൻ്റെ ഭാഗത്തുള്ള തലയണ പൂർണ്ണ വോളിയത്തിലേക്ക് ഉയർത്തരുത്.

6. എല്ലായ്പ്പോഴും ഒരു സ്പെഷ്യൽ ഭക്ഷണ മെനു തിരഞ്ഞെടുക്കുക.എയർ ലൈനുകൾ വിവിധതരം  ഭക്ഷണങ്ങൾ ഓഫർ ചെയ്യുന്നുണ്ട് .വെജിറ്റേറിയൻ ,സീഫൂഡ്, ഹലാൽ എന്നിങ്ങനെ.

വിമാനയാത്രയിൽ  ഒഴിവാക്കേണ്ട ചില കാര്യങ്ങൾ

1. ബോർഡിങിന്റെ സമയത്ത് ബാത്റൂം ഉപയോഗിക്കാതിരിക്കുക.

2. വളരെയധികം സാധനങ്ങൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക. ഇങ്ങനെ ഒരുപാട് ബാഗുകൾ കൊണ്ടുപോകുന്നതിലൂടെ നിങ്ങളുടെ ബാഗുകൾ യഥാസ്ഥാനങ്ങളിൽ വയ്ക്കുന്നതിനായി അധികം സമയമെടുക്കുന്നു.അത് മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയും അവർക്ക് ബാഗുകൾ വയ്ക്കുവാൻ സ്ഥലം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഫ്ലൈറ്റ് ഡിലെ ആവാനും ഇത് കാരണമായേക്കാം.

3. രൂക്ഷമായ ഗന്ധമുള്ള സാധനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കുക.ശക്തമായ ഗന്ധമുള്ള  സുഗന്ധലേപനങ്ങളും ഒഴിവാക്കുക.

4. ഇയർ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ,ക്യാബിൻ ക്രൂവിലുള്ള ആരെങ്കിലും  നിങ്ങളോട് വന്ന് സംസാരിക്കുന്ന വേളയിൽ ഇയർഫോൺ മാറ്റി അവർ പറയുന്നത് ശ്രദ്ധിക്കാനുള്ള മര്യാദ കാണിക്കുക.

5. സീറ്റ് മാറാൻ ആവശ്യപ്പെടുന്നത് ഒഴിവാക്കുക. ഫ്ലൈറ്റ് ജീവനക്കാർക്ക് അത് ചെയ്യുവാനുള്ള അധികാരമില്ല. നിങ്ങളുടെ ടിക്കറ്റിൽ തന്നെ സീറ്റ് നമ്പർ ഉണ്ടായിരിക്കുന്നതാണ്. സീറ്റുമാറാനുള്ള നിങ്ങളുടെ ആഗ്രഹം ക്യാബിൻക്രൂവിനെ അറിയിക്കുമ്പോൾ അവർ അത് നിരസിക്കുകയാണെങ്കിൽ,ആ അഭിപ്രായത്തെ മാനിക്കുക.

6. "നിങ്ങളുടെ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുക" എന്ന ചിഹ്നം ഓണായിരിക്കുമ്പോൾ എഴുന്നേൽക്കരുത്. ടേക്ക് ഓഫിൻ്റെയും ലാൻഡിങ്ങിൻ്റെയും ടർബുലെൻസിൻ്റെയുമൊക്കെ സമയത്ത്  സുരക്ഷിതരായിരിക്കാൻ  സീറ്റബെൽറ്റ് ഘടിപ്പിക്കുക.

7. കോൾ ബട്ടൻ എപ്പോഴും അമർത്താതിരിക്കുക.

8. നിങ്ങളുടെ ചവറ്റുമാലിന്യങ്ങൾ  നിങ്ങളുടെ അറ്റൻഡർമാർക്ക് നൽകാതിരിക്കരുത്. അങ്ങനെ കൊടുത്തു കഴിഞ്ഞാൽ ലാൻഡിങ്ങിന് ശേഷം ക്രൂവിന് ഫ്ലൈറ്റ് വൃത്തിയാക്കുന്ന ജോലി ഭാരം കുറഞ്ഞു കിട്ടുന്നതാണ്.

9. സേഫ്റ്റി പ്രസന്റേഷൻ ശ്രദ്ധിച്ചു കേൾക്കുക.

ഇതിൽ പറയുന്ന പല വാക്കുകളും നിങ്ങൾക്ക്  അപരിചിതമായിരിക്കും. ഫ്ലൈറ്റിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകളും അവയുടെ അർത്ഥങ്ങളും അറിയുവാനായി ഇവിടെ നോക്കാം

അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ യാത്രാനുഭവം മികച്ചതായിരിക്കും.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട് 

Top Post Ad

Below Post Ad