റമദാൻ പ്രാർത്ഥനാ സമയങ്ങൾ അറിയുവാനായി ഒരു ആപ്പ്.
റമദാനിന്റെ പുണ്യദിനങ്ങൾ ഇതാ അടുത്തെത്തിയിരിക്കുന്നു. അനുഗ്രഹീതമായ ഈ കാലയളവിൽ ഉദയം മുതൽ അസ്തമയം വരെ വിശ്വാസികൾ വ്രതമമനുഷ്ഠിക്കുകയും അഞ്ചുനേരം നിസ്കരിക്കുകയും ചെയ്യുന്നു.
കൃത്യമായ ചിട്ടയോടുകൂടി ശ്രദ്ധയോടുകൂടിയും പാലിക്കേണ്ട ആചാരക്രമങ്ങളിൽ സമയനിഷ്ഠ വളരെ പ്രധാനമാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഇതിനനുസരിച്ച് ദിനചര്യകൾ ക്രമപ്പെടുത്തുന്നതിനായി ഉപയോഗിക്കാവുന്ന ആപ്പാണ് 'RAMADAN 2022'
ഇംഗ്ലീഷ് കലണ്ടറിനുസരിച്ച് നിസ്കാര സമയങ്ങൾ ചിട്ടപ്പെടുത്താനും അത് അലാറത്തിലൂടെ അറിയിക്കുവാനും കൃത്യമായ വ്രതാരംഭവും അവസാനവും അറിയുവാനും ഈ ആപ്പിലൂടെ കഴിയുന്നു.
ഇതിനുപുറമേ വ്രതാചരണത്തിന്റെ 'ദുആ'കളും അവയുടെ പരിഭാഷയും ആപ്പിൽ ലഭ്യമാണ്.
റമദാൻ വ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും നിബന്ധനകളെക്കുറിച്ചും ഈ ആപ്പിലൂടെ വായിക്കാം. സർവ്വേശ്വരന്റെ തോണ്ണൂറ്റിയൊൻപത് നാമങ്ങൾ കേൾക്കുവാനും ഈ ആപ്പിൽ സൗകര്യമുണ്ട്.
ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം ഇൻസ്റ്റാൾ ചെയ്തു തുറന്നുവരുന്ന പേജിൽ 'automatic' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലൊക്കേഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
വ്രതമനുഷ്ഠിക്കുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ ആപ്പ് നിങ്ങൾക്ക് പരിചയപ്പെടുത്താവുന്നതാണ്.
പാട്ടുകേൾക്കുവാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്.
Resso എന്ന മ്യൂസിക് ആപ്ലിക്കേഷനിലൂടെ സൗജന്യമായി പരിധിയില്ലാതെ ഗാനങ്ങൾ കേൾക്കാൻ സാധിക്കുന്നതാണ്. ഓൺലൈനായി പാട്ടുകൾ കേൾക്കുവാനുള്ള ഒരു ആപ്പ് ആണ് ഇത്. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ട്രെൻഡിങ് ആയി നിൽക്കുന്ന പാട്ടുകൾ ഓട്ടോമാറ്റിക് ആയി ഇതിലെ പ്ലേലിസ്റ്റിൽ വരുന്ന സിംപിൾ ഇൻ്റർഫേസ് ഉള്ള നല്ല ഒരു ആപ്ലിക്കേഷൻ ആണിത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും പോലെ ഇതിൽ ഷെയർ ലൈക്ക് കമൻറ് ഒക്കെ ചെയ്യാൻ സാധിക്കും. പാട്ടുകളുടെ വരികളും പാട്ടുകൾക്കൊപ്പം ലഭിക്കുന്നതാണ്.