ഒരു സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ടതായ അഞ്ച് കാര്യങ്ങൾ: ഇവിടെ നോക്കാം
ഈ പദ്ധതിയിൽ 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഒരാൾ പ്രതിമാസം 100 രൂപ നൽകണം. സംഭാവന കാലയളവ് 5 വർഷമാണ്. കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എല്ലാ പ്രവാസികളും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ഉണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കുക. അഞ്ചു വർഷം നമ്മൾ അംശാദായം അടച്ചു കഴിഞ്ഞാൽ 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ ലഭിക്കുന്നതാണ്.
Pravasikerala എന്ന സൈറ്റിലൂടെയാണ് പ്രവാസി ക്ഷേമനിധിയുടെ subscription പണം ഓൺലൈനായി അടിക്കേണ്ടത്.
ക്ഷേമനിധിയുടെ membership നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ആദ്യം Pravasikerala എന്ന website ൽ രജിസ്റ്റർ ചെയ്യണം. ലഭിക്കുന്ന പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തിട്ട് വേണം subscription fee അടക്കാൻ.
പണം ഓൺലൈനായി അടയ്ക്കുവാൻ
- ഈ ലിങ്ക് വഴി pravasi keralaയുടെ ഹോം പേജ് തുറക്കുക.
- അതിൽ ഇടത് വശത്ത് മൂന്നുവരയുടെ രൂപത്തിൽ കാണുന്ന മെനു ഓപ്ഷൻ ക്ലിക്ക് ചെയ്ത് services എന്ന ഓപ്ഷൻ തുറക്കുക.ശേഷം താഴോട്ട് scroll ചെയ്യുമ്പോൾ our services ൽ online registration എന്ന tab ക്ലിക്ക് ചെയ്യുക.അതിന് താഴെ online apply click ചെയ്യുക.
- പ്രവാസി കേരള ഓർഗ് എന്ന പേജിലേക്ക് ലോഗിൻ ചെയ്യാനുള്ള ഹോം പേജ് തുറന്നു വരുന്നതായി കാണാം.
- Pravasikerala ഈ ലിങ്കിൽ കയറിയാൽ ഡയറക്ട് ആയി pravasikerala യുടെ പേജിൽ കയറാം. ഫോൺ നമ്പർ, password ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
- പാസ്വേഡ് ഇല്ലെങ്കിൽ പാസ്വേഡ് ലഭിക്കുന്നതിനായി താഴെ ആയി Do you have a membership number? Click here ന് ഉള്ള ടാബ് click ചെയ്യുക.അപ്പോൽ ഒരു പേജ് തുറന്ന് വരും. ഫോൺ നമ്പർ കൊടുക്കുക. ഫോൺ നമ്പർ കൊടുക്കുന്നതിന് മുൻപ് കൺട്രി കോഡ് നൽകേണ്ടതാണ്.
- Verify മൊബൈൽ നമ്പർ ക്ലിക്ക് ചെയ്യുക അപ്പോൾ are you sure to continue എന്ന് ഒരു popup message വരുന്നതാണ്. എന്നിട്ട് ok button click ചെയ്യുക.ഉടൻ തന്നെ ഒരു otp വരുന്നതാണ് എന്നിട്ട് ok ക്ലിക്ക് ചെയ്യുക .
- അപ്പോൾ നമുക്ക് പുതിയ ഒടിപി നമ്പർ എൻറർ ചെയ്ത് ok ക്ലിക്ക് ചെയ്യുക. വീണ്ടും ഒരു കൺഫർമേഷൻ പോപ്പ് up മെസ്സേജ് വരുന്നതാണ് ok click ചെയ്യുക.
- കൊടുത്ത മൊബൈൽ നമ്പറും നമുക്ക് അനുവദിച്ച പാസ്സ്വേർഡ് മെസ്സേജ് ആയി വരുന്നതാണ് അത് സ്ക്രീൻഷോട്ട് എടുത്തു വെക്കുക. എന്നിട് ok button click ചെയ്താൽ നമ്മൾ നേരത്തെ കണ്ടിരുന്ന ലോഗിൻ സ്ക്രീനിലേക്ക് പോകുന്നതാണ്.
- ഇവിടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പ്രവാസി കേരള എന്ന പേജിലേക്ക് നമ്മൾ ലോഗിൻ ചെയ്തിരിക്കുകയാണ്.
- user details ന് താഴെ registration ഐഡി നമ്പർ കാണാൻ സാധിക്കുന്നതാണ്. മുകളിൽലുള്ള ഓപ്ഷൻസ് ക്ലിക്ക് ചെയ്യുമ്പോൾ ഇവിടെ ഇതുവരെയുള്ള അടവുകളുടെ വിവരങ്ങൾ കാണാൻ കഴിയുന്നതാണ്.ആ പേജ് ക്ലോസ് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക.
- അതിനു താഴെയായി പെയ്മെൻറ് മോഡ് സെലക്ട് ചെയ്യുക. subscription,fine, subscription+fine എന്ന് ഇങ്ങനെ മൂന്ന് മോഡുകളാണ് കാണാൻ സാധിക്കുക. അടയ്ക്കേണ്ടത് ഏതാണോ അത് ക്ലിക്ക് ചെയ്യുക. Payment gateway click ചെയ്ത് അവിടെ ccavenue എന്ന് കാണാം അത് ക്ലിക്ക് ചെയ്യുക. അടുത്തത് payable amount ആണ്.അതിൽ അടയ്ക്കാൻ ഉള്ള തുക അടിച്ചു കൊടുക്കുക. എന്നിട്ട് paynow കൊടുക്കുക.വേറെ ഒരു പേജിലേക്ക് നമ്മളെഡയറക്ട് ചെയ്യുന്നതാണ് അവിടെ നമ്മുടെ ഡീറ്റെയിൽസ് എല്ലാം കൊടുക്കുക.payment information ഭാഗത്ത് എങ്ങനെ ആണ് payment നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് കൊടുക്കുക.
- ശേഷം പെയ്മെൻറ് ചെയ്ത ഡീറ്റെയിൽസ് കാണാൻ സാധിക്കുന്നതാണ് അത് സേവ് ചെയ്യുന്നതിനായി മുകളിലുള്ള save as pdf എന്ന ടാബ് ക്ലിക്ക് ചെയ്യുക.ശേഷം ആ പിഡിഎഫ് ഡൗൺലോഡ് ചെയ്തു സൂക്ഷിച്ചു വെക്കുക.
കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കാം
ഇങ്ങനെയാണ് ക്ഷേമനിധിയുടെ അംശാദായം ഓൺലൈനായി അടയ്ക്കാൻ കഴിയുന്നത്.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്