Ads Area

ഒമാൻ യാത്രക്കാരുടെ ശ്രദ്ധക്ക്! ഒമാൻ എയർപോർട്ടിൽ നിന്നുമുള്ള അറിയിപ്പുകൾ.

ഒമാനിൽ വാക്സിൻ ബൂസ്റ്റർ ഡോസ്  ലഭിക്കുവാൻ: ഇവിടെ നോക്കുക

കോവിഡ് 19 പകർച്ചവ്യാധിയുടെ വ്യാപനം പൂർവ്വാധികം ശക്തിയോടെ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ എയർപോർട്ടുകൾ  ഒമാനിലേക്കെത്തുന്ന യാത്രക്കാർക്ക് വേണ്ടി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിൻ്റെ വിശദ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

ഒമാനിൽ എത്തുന്ന പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ യാത്രക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തിരിക്കണം. 

ഇത്തരത്തിൽ എത്തുന്ന  കംപ്ലീറ്റ് വാക്സിനേഷൻ സ്വീകരിച്ച,നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിസൾട്ട് കയ്യിലുള്ള എല്ലാ യാത്രക്കാരും രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തിരിക്കണം

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കൃത്യമായും QR കോഡ് ഉണ്ടായിരിക്കണം. ഈ സർട്ടിഫിക്കറ്റ് താഴെ കാണുന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യുകയും വേണം. 

travel.moh.gov.om

ഒമാനിലെത്തുന്ന യാത്രക്കാരിൽ കോവിഡ് 19 PCR ടെസ്റ്റിൻ്റെ റിസൾട്ടോ അല്ലെങ്കിൽ  ഒമാനിൽ എത്തുമ്പോൾ ടെസ്റ്റ് ചെയ്യാനായിട്ടുള്ള റിസർവേഷനോ ഉണ്ടായിരിക്കണം.

ഒമാനിലെത്തുമ്പോൾ ട്രാവൽ രജിസ്ട്രേഷൻ ഫോമിൽ നിന്നും ലഭിച്ച ട്രാവൽ റിക്വസ്റ്റ് കയ്യിൽ കരുതിയിരിക്കണം.

ഒമാനിൽ അംഗീകാരം ലഭിച്ചിരിക്കുന്ന വാക്സിനുകൾ

  • Pfizer BioNTech
  • Oxford Astrazeneca
  • Covishield AstraZeneca
  • Sputnik
  • Sinovac
  • Moderna
  • Sinopharm
  • (single dose of Johnson & Johnson).

ഒമാനിൽ എത്തുന്നതിന് 14 ദിവസം മുൻപെങ്കിലും യാത്രക്കാർ വാക്സിൻ സ്വീകരിച്ചിരിക്കണം.

ഒമാനിൽ എത്തുന്ന എല്ലായാത്രക്കാരും ഒരു മാസത്തെ  കോവിഡ് 19  ചികിത്സക്ക് ഉതകുന്ന രീതിയിലുളള ഇൻ്റർനാഷണൽ ഇൻഷ്വറൻസ് ഉളളവരായിരിക്കണം. ഈ നിബന്ധന ഒമാൻ പൗരൻമാർക്കും, GCC പൗരന്മാർക്കും  ഫ്രീ ട്രീറ്റ്മെൻ്റ് കാർഡുള്ളവർക്കും ബാധകമല്ല.

പതിനെട്ട് വയസിന് താഴെയുള്ള യാത്രക്കാരിൽ ഏതെങ്കിലും ആരോഗ്യ കാരണങ്ങളാൽ വാക്സിനേഷൻ സ്വീകരിക്കാൻ സാധിതെവന്നിട്ടുണ്ടെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും PCR ടെസ്റ്റ് റിസൾട്ടും സമർപ്പിക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്.

ഒമാനിൽ നിന്നും യാത്ര ചെയ്യുന്നവർ കൃത്യമായി ചെല്ലുന്ന രാജ്യത്തെ കോവിഡ് പ്രോട്ടോക്കോളുകൾ അറിഞ്ഞിരിക്കണം. കൂടാതെ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിച്ചിരിക്കണം.

ഒമാൻ പൗരന്മാർക്കും  നിവാസികൾക്കും  മുൻകൂട്ടിയുള്ള അപ്പ്രൂവൽ ഇല്ലാതെ തന്നെ ഒമാനിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം.

ഒമാൻ പൗരന്മാർക്കും നിവാസികൾക്കും കോവിഡ് 19 ചികിത്സക്ക് ഉതകുന്ന രീതിയിലുളള ഹെൽത്ത് ഇൻഷ്വറൻസ് ഉണ്ടായിരിക്കണം

സാധ്യമായ സ്ഥലങ്ങളിലൊക്കെ ഓൺലൈൻ ചെക്ക് ഇൻ സൗകര്യം  ഉപയോഗിക്കാൻ ശ്രമിക്കുക.

യാത്രക്ക് മൂന്നോ നാലോ മണിക്കൂറിന് മുൻപ് തന്നെ എയർപോർട്ടിൽ എത്താൻ ശ്രദ്ധിക്കണം.

എയർപോർട്ടിലേക്ക് എത്തുന്ന വഴിക്കുതന്നെ ആവശ്യമെങ്കിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്.ഇതിനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ മസ്ക്കറ്റിലെ P5 കാർ പാർക്കിംഗിൻ്റെ സമീപത്തും സലാല ഹോസ്പിറ്റലിലും ഒരുക്കിയിട്ടുണ്ട്.  19 OMR ആയിരിക്കും ഈ സേവനത്തിന് ചാർജായ് ഇടാക്കപ്പെടുക. രജിസ്ട്രേഷൻ താഴെ കാണുന്ന ലിങ്ക് വഴി നടത്താൻ സാധിക്കും.

REGISTER HERE

ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള ടെസ്റ്റ് റിപ്പോർട്ട്  travel.moh.gov.om എന്ന ലിങ്കിൽ ലഭ്യമായിരിക്കും. ഇതിന് 5 OMR ആയിരിക്കും ഫീസ്.

കോവിഡ് മാനദണ്ഡങ്ങൾ അനുദിനം മാറികൊണ്ടിരിക്കുന്നതിനാൽ യാത്രക്ക് മുൻപ് ഇത് കൃത്യമായി അന്വേഷിച്ചിരിക്കണം. 

യാത്രയിൽ ഉടനീളം 1.5m  അകലം (social distance)പാലിക്കാൻ ശ്രദ്ധിക്കണം.

കൈകളും  ഉപയോഗിക്കുന്ന സാധനങ്ങളും കൃത്യമായ ഇടവേളയിൽ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.

എല്ലായ്പ്പോഴും മാസ്കും ഫേസ് ഷീൽഡും ധരിക്കുക 

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവലോ കർച്ചീഫോ ഉപയോഗിച്ച് വായും മൂക്കും മൂടാൻ ശ്രദ്ധിക്കുക.

മറ്റുള്ളവർക്ക് അനാവശ്യമായി ഷേക്ക് ഹാൻഡ് നൽകുന്നതും ആലിംഗനം ചെയ്യുന്നതും കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക

ഒമാനിലെ നിയമനടപടികളെല്ലാം അനുസരിച്ചാണോ നിങ്ങൾ ജോലി ചെയ്യുന്നത്? കൂടുതലറിയുവാനായ്: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: റാണി ജെ മേരികുര്യൻ,ഇടുക്കി
എഡിറ്റിംഗ് : സത്യജിത്ത് എം എസ്, വെഞ്ഞാറമൂട്

Top Post Ad

Below Post Ad