Ads Area

അബുദാബിയിലെ ഏറ്റവും പുതിയ കോവിഡ് പ്രോട്ടോക്കോളുകൾ

UAE യിൽ കോവിഡ്-19 വാക്സിൻ ബൂസ്റ്റർ ഡോസിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം: ഇവിടെ നോക്കുക

കോവിഡ് 19 മഹാമാരിമൂലം ലോക രാജ്യങ്ങളെല്ലാം വലിയ ജാഗ്രതയിലാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമേ നടക്കുകയുള്ളൂ. ഓരോ രാജ്യത്തിൻ്റെയും പ്രോട്ടോകോൾ വ്യത്യസ്തമാണ്. അവ ആ രാജ്യത്തെ കോവിഡ് വ്യാപനനിരക്കിനെയും മറ്റും അടിസ്ഥാനമാക്കിയിരിക്കും. ഏതെങ്കിലും രാജ്യത്തിലേക്ക് യാത്ര ചെയ്യണമെങ്കിൽ കൃത്യമായി ഈ പ്രോട്ടോകോൾ അറിഞ്ഞിരിക്കണം. ഇത്തരത്തിൽ അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോളിൻ്റെ വിവരങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

ഏതെങ്കിലും തരത്തിൽ കോവിഡ്  അസുഖം ബാധിച്ച ഏതെങ്കിലും ഒരാളുമായിട്ട് നിങ്ങൾക്ക് ക്ലോസ് കോൺടാക്ട് ഉണ്ടാവുകയും, 10 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈന് ശേഷം  നിങ്ങൾ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആവുകയും ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ  ക്വാറൻ്റൈൻ അവസാനിപ്പിക്കാവുന്നതാണ്. ഇതിന് നിങ്ങൾക്ക് എൻഡ് ഓഫ് സെൽഫ് ക്വാറൻ്റൈൻ സർട്ടിഫിക്കേറ്റ് ആവശ്യമാണ്.

അബുദാബി പബ്ലിക് ഹെൽത്ത്  സെൻ്ററിൽ ( ADPHC ) നിന്നും കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഈ സർട്ടിഫിക്കറ്റ് ലഭിക്കണം എങ്കിൽ നിങ്ങൾ ആദ്യം ഹോം ക്വാറൻ്റൈൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യണം.

ഹോം ക്വാറൻ്റൈന് എങ്ങനെ രജിസ്റ്റർ ചെയ്യാം 

നിങ്ങളും ആയിട്ട് ക്ലോസ് കോൺടാക്ടിൽ ഉള്ള ഏതെങ്കിലും ആളുകൾക്ക് കോവിഡ് പോസിറ്റീവ് ആകുകയാണ് എങ്കിൽ നിങ്ങൾക്ക് ഇത് സംബന്ധിച്ച് ഒരു മെസ്സേജ് വരുന്നതായിരിക്കും. 

കോവിഡ് പോസിറ്റീവ് ആയ ഒരാളുമായി നിങ്ങൾ ക്ലോസ് കോൺടാക്ടിൽ വന്നിട്ടുണ്ടെങ്കിൽ അത് അറിയിച്ചുകൊണ്ടുള്ള മെസേജ് ലഭിക്കുന്നതായിരിക്കും. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് കോവിഡ് ടെസ്റ്റായ PCR  ടെസ്റ്റ് നടത്താനുള്ള നിർദേശവും ലഭിക്കും.  കൂടാതെ ഈ ലഭിക്കുന്ന മെസേജിൽ ഹോം ക്വാറൻ്റൈൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും ലഭ്യമാണ്.

ഹോം ക്വാറൻ്റൈൻ എങ്ങനെ അവസാനിപ്പിക്കാം

സെൽഫ് ക്വാറൻ്റൈൻ അവസാനിപ്പിക്കാൻ നിങ്ങൾ കൃത്യമായി ഹോം ക്വാറൻ്റൈൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തിരിക്കണം. നിങ്ങളുടെ ക്വാറൻ്റൈൻ കാലഘട്ടം അവസാനിച്ചാൽ താഴെ പറയുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്ത് ചോദിച്ചിരിക്കുന്ന വിവരങ്ങൾ കൊടുക്കുകയും വേണം. 

  • പോസിറ്റീവ് കേസിൻ്റെ ഐഡി നമ്പർ
  • പോസിറ്റീവ് അയ ആളിൻ്റെ കോൺടാക്ട് നമ്പർ
  • അപേക്ഷ വെക്കുന്ന ആളിൻ്റെ ( ക്ലോസ് കോൺടാക്ട് ) കോൺടാക്ട് നമ്പർ
  • കോൺടാക്ട് ഉണ്ടായ അവസാന തിയതി
മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ ആണ് അയച്ച് കൊടുക്കേണ്ടത് -  056 231 2171

നിലവിൽ അബുദാബിയിൽ നിഷ്കർഷിക്കുന്ന കോവിഡ് 19 പോസിറ്റീവ് ആയവരും ക്ലോസ് കോൺടാക്ടിൽ വന്നവരും പാലിക്കേണ്ട കോവിഡ് നടപടി ക്രമങ്ങളും അസസ്മെന്റ് സെന്ററുകളും

നിങ്ങൾക്കോ, നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലുമോ കോവിഡ് ടെസ്റ്റ് പോസിറ്റീവായാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും ഏറ്റവും പുതിയ ഐസോലേഷൻ ആൻഡ് ക്വാറൻ്റൈൻ  നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും നിങ്ങൾ തീർച്ചയായും അന്വേഷിക്കും.   അബുദാബി പബ്ലിക് ഹെൽത്ത്  സെൻ്റർ ( ADPHC ) സോഷ്യൽ മീഡിയ ചാനൽ വഴി ഏതാനും പുതിയ നിയന്ത്രണങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. ഇതിൽ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയവർക്കും ക്ലോസ് കോൺടാക്ടിൽ ഉള്ളവർക്കും വേണ്ടിയുള്ള നിർദേശങ്ങൾ അടങ്ങിയിട്ടുണ്ട്. 

ഇതിൻ്റെ കൂടുതൽ വിവരങ്ങൾക്കും സഹയങ്ങൾക്കും ആയിട്ട് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇവിടെ നോക്കുക

നിങ്ങളുടെ PCR ടെസ്റ്റ് പോസിറ്റീവാണെങ്കിൽ എങ്കിൽ നിങ്ങൾ എന്ത് ചെയ്യണം ?

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയവർക്ക് വേണ്ടി അബുദാബി എമർജൻസി , ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി, അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ എന്നിവർ ഒരുമിച്ച് ചേർന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രോട്ടോക്കോളിൻ്റെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

1. ഹൈ റിസ്ക് ക്യാറ്റഗറി

50 വയസിന് മുകളിൽ പ്രായമുള്ളവരും ഏതെങ്കിലും മാരകമായ അസുഖങ്ങൾ ഉള്ളവരും ഗർഭിണികളുമാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.  ഇത്തരത്തിൽ ഉളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മെഡിക്കൽ പരിശോധനയ്ക്കും ഐസോലേഷൻ നിർദേശങ്ങൾക്കും ആയി ഏതെങ്കിലും  കോവിഡ് 19 പ്രൈം അസസ്മെൻ്റ് സെൻ്റർ വിസിറ്റ് ചെയ്യുക.

ഐസോലേഷൻ അവസാനിപ്പിക്കാൻ 

24 മണിക്കൂർ വ്യത്യാസത്തിലുള്ള  രണ്ട് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട്

അല്ലെങ്കിൽ

ഐസോലേഷനിൽ ഇരിക്കുന്ന 8, ,9, 10 ദിവസങ്ങളിൽ കോവിഡ് ടെസ്റ്റ് ചെയ്യുക.  അവസാനത്തെ മൂന്ന് ദിവസങ്ങളിൽ നിങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടാകാൻ പാടില്ല.

2. മറ്റ് വിഭാഗത്തിൽ ഉളളവർ

ഏതെങ്കിലും തരത്തിലുള്ള മാരക രോഗങ്ങൾ ഇല്ലാത്തവരും ചെറിയ രീതിയിലുള്ള രോഗ ലക്ഷണം ഉള്ളവരും താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുക.

പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണ് എന്ന് കണ്ടെത്തിയാൽ 24 മണിക്കൂർ കഴിഞ്ഞ് ഒരു ടെസ്റ്റ് കൂടി ചെയ്യുക. ഈ ടെസ്റ്റും നെഗറ്റീവ് ആണ് എങ്കിൽ ADPHC യുടെ നിർദേശം അനുസരിച്ച് നിങ്ങൾക്ക് നിങ്ങളുടെ സാധാരണ ജീവിതം ആരംഭിക്കാം.

അഥവാ നിങ്ങളുടെ ടെസ്റ്റ് പോസിറ്റീവ് ആണ് എങ്കിൽ ബന്ധപ്പെട്ടവർ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും. 

കോവിഡ് 19 അസെസ്മെൻ്റ് സെൻ്ററുകൾ

ഹൈ റിസ്ക് ക്യാറ്റഗറിയില് ഉള്ളവർക്ക് വേണ്ടിയുള്ള സെൻ്ററുകൾ

അബുദാബി
  1. മാഫ്രാക്ക് ഹോസ്പിറ്റൽ (Mafraq Hospital)
  2. അൽ മുഷ്രിഫ് വെഡ്ഡിംഗ് ഹാൾ (Al Mushrif Wedding Hall)
  3. മദീനാത് മുഹമ്മദ് ബിൻ സായിദ് സെൻ്റർ -തൊഴിലാളികൾക്ക് വേണ്ടി (Madinat Mohamed Bin Zayed Centre )
അൽ ഐൻ
  1. അൽ ഐൻ കൺവെൻഷൻ സെൻ്റർ (
  2. Al Ain Convention Center)
അൽ ധാഫ്ര
  1. മദീനത് സായേദ് സെന്റർ(Madinat Zayed Centre)
  2. അൽ ധാഫ്ര ഹോസ്പിറ്റൽ പ്രൈം അസസ്മെൻ്റ് സെൻ്റർ (Madinat Zayed Centre)

മറ്റ് വിഭാഗത്തിൽ ഉളളവർക്ക് വേണ്ടിയുള്ള സെൻ്ററുകൾ

അബുദാബി
  1. മെഡിയോർ ഹോസ്പിറ്റൽ (Medeor Hospital)
  2. ബൂർജീൽ മെഡിക്കൽ സിറ്റി (Burjeel Medical City)
  3. LLH ഹോസ്പിറ്റല് - മുസഫാ (LLH Hospital - Mussafah)
അൽ ഐൻ 
  1. Burjeel Royal Hospital-ബുർജീൽ റോയൽ ഹോസ്പിറ്റൽ

അബുദാബിയിലെ കോവിഡ് സംബന്ധിച്ച വിവരങ്ങളറിയുവാൻ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക

യുഎഇയിലെ കോവിഡ് നിബന്ധനകളെക്കുറിച്ച് കൂടുതലറിയാൻ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്തപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായി അവ സന്ദർശിക്കുക.

തയ്യാറാക്കിയത്:റാണി ജെ മേരികുര്യൻ, ഇടുക്കി 

Top Post Ad

Below Post Ad