Ads Area

കുവൈത്തിലെ പ്രവാസികൾക്ക് ഇൻഷുറൻസിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു

കുവൈത്തിലേക്ക് എത്തിച്ചേർന്ന യാത്രക്കാർക്കുള്ള ഹോം ക്വാറന്റൈൻ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമം: ഇവിടെ നോക്കുക

കുവൈറ്റിലെ ജീവനക്കാർ അവരുടെ ആരോഗ്യ സംരക്ഷണം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായുണ്ട്. കുവൈത്തിൽ ആരോഗ്യ സംരക്ഷണം വളരെ ചെലവേറിയതാണ്.  കൂടാതെ, രോഗബാധിതരാകുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമൂഹിക വ്യവസ്ഥകളും സുരക്ഷാ മാർഗ്ഗങ്ങളും കുറവാണ്. അതുകൊണ്ടുതന്നെ നൽകുന്ന ആനുകൂല്യങ്ങൾ പരമാവധി കരസ്ഥമാക്കുവാൻ എല്ലാ കുവൈത്ത് പ്രവാസികളും ശ്രദ്ധിക്കേണ്ടതാണ്.

പുതുതായി വരുന്ന ആശുപത്രിയുടെ പണി പൂർത്തിയാകുന്നതോടെ പ്രവാസികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

ഇതിലൂടെ,

കുവൈറ്റിലെ ആശുപത്രിയിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് തുക ഉയരും.

ഇൻഷുറൻസ് തുകയിലുണ്ടാകുന്ന മാറ്റം 2023ഓടു കൂടിയാണ് പ്രാബല്യത്തിൽ വരിക .

കുവൈറ്റിലെ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് തുക 130 KD യിലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.

ആരോഗ്യ ഇൻഷുറൻസ് കമ്പനി ആശുപത്രി നിർമ്മാണത്തിലാണ്.

ആശുപത്രിയുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന്  അധികൃതർ അറിയിച്ചു.

ആശുപത്രി നിർമ്മാണം പൂർത്തിയാകുന്നതോടെയാണ് ആരോഗ്യ ഇൻഷുറൻസ് തുകയിൽ വർദ്ധനവുണ്ടാകുന്നത്.

താമസം പുതുക്കുന്ന സമയത്തേ പ്രവാസികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുകയുo കൂട്ടുകയുള്ളൂ.എന്ന ഒരു നിബന്ധന ഇതിന് ബാധകമാണ്.

60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈറ്റ് പ്രവാസികൾക്ക് അന്തിമ ഘട്ടത്തിലാണ്

വിസ പുതുക്കുന്നതിനായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉളളത്.

ഇതിനു മുന്നോടിയായി വിസ എടുക്കുന്നതിനു മുൻപായി  അവർ ആരോഗ്യ ഇൻഷുറൻസ്  പുതുക്കേണ്ടതുണ്ട്.ഈ നിബന്ധന പബ്ലിക് മാന്‍പവര്‍ അതോറിറ്റി നേരത്തെ മുന്നോട്ടുവച്ചിരുന്നു.

500 ദിനാർ  ആണ് ഒരു വർഷത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസായി ഈടാക്കുന്നതെന്ന്  തീരുമാനിച്ചിട്ടുണ്ട്.

10000 ദിനാറിൻ്റെ ചികിത്സാ ആനുകൂല്യങ്ങളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒരു വര്‍ഷം  ഇതുപ്രകാരമൊരു പ്രവാസിക്ക് ലഭിക്കുന്നത്.

8,000 ദിനാറാണ് ആശുപത്രിയിൽ നിൽക്കുന്നതിനുൾപെടെ ചികിത്സാ സഹായത്തിനായി കമ്പനി വഹിക്കുന്നത്.

ദന്ത രോഗ ചികിത്സയ്ക്കായി 500 ദിനാറും നല്‍കും.

ക്ലിനിക്കുകളിൽ പോയി ലഭിക്കുന്ന ചികിത്സകൾക്ക് 1500 ദിനാറും  ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്:ജിൻഷായൂനുസ്,മേപ്പാടി,വയനാട് 

Top Post Ad

Below Post Ad