Ads Area

ഷാർജ നിവാസികൾക്ക് അവശ്യ സൗകര്യങ്ങളും സേവനങ്ങളും ഡിജിറ്റൽ ഷാർജ ആപ്പ് വഴി ലഭ്യമാക്കാം

യു.എ.ഇ ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി അത്യാവശ്യ സംവിധാനങ്ങളായ ഏകദേശം 40 സർവീസുകൾ ഉൾപെടുത്തി പുതിയ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഒരുങ്ങിക്കഴിഞ്ഞു. ഷാർജ  പൗരന്മാർക്കും നിവാസികൾക്കും  ഉപയോഗിക്കാൻ പറ്റുന്ന ഈ  ഡിജിറ്റൽ ഷാർജ ആപ്പിൽ വിവിധങ്ങളായ പബ്ലിക് സർവീസുകളും  പ്രൈവറ്റ് സർവീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്താണ് ഡിജിറ്റൽ ഷാർജ ? 

ഷാർജ ഗവൺമെൻ്റ് സർവീസുകളുടെ  ഡിജിറ്റലൈസേഷൻ എന്നത് ഷാർജയിലെ   കിരീടാവകാശിയും  ഡെപ്യൂട്ടി റൂളറുമായ  ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമിൻ്റെ കീഴിൽ വരുന്ന വിഭാഗമാണ്. 2021 ലാണ് ഈ ആപ്പ് ലോഞ്ച് ചെയ്തത്.  എല്ലാവിധ ആൻഡ്രോയ്ഡ് ഫോണുകളിലും, ആപ്പിൾ ഡിവൈസുകളിലും ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നതാണ്. ഷാർജ പൗരന്മാർക്കും മറ്റ് റെസിഡൻസിനും സന്ദർശകർക്കും ആയി  വിവിധ സെക്ഷനുകൾ ഈ ആപ്പിൽ ലഭ്യമാണ്.

 ഡിജിറ്റൽ ഷാർജ ആപ്പ് ഡൗൺലോഡ് ചെയ്യാം:

Iphone: CLICK HERE TO DOWNLOAD

ആൻഡ്രോയ്ഡ്: CLICK HERE TO DOWNLOAD

ഡിജിറ്റൽ ഷാർജയിലെ സർവീസുകൾ

വിവിധങ്ങളായ 7 ക്യാറ്റഗറിയിലായിട്ടുള്ള 41 അവശ്യ സർവീസുകൾ ആണ്  ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  1. ബിസിനസ്
  2. ട്രാസ്പോർട്ടേഷൻ
  3. യുട്ടിലിറ്റീസ്
  4. സോഷ്യൽ സർവീസ്
  5. ജനറൽ
  6. റിയൽ എസ്റ്റേറ്റ്
  7. സെക്യൂരിറ്റി

ഷാർജ ആപ്പിലെ സർവീസുകൾ

  1. എറ്റിസലാട്ട് ബിൽ
  2. സെവാ ബിൽ
  3. എറ്റിസലാട്ട് റീചാർജ്
  4. പബ്ലിക് പാർക്കിംഗ് ബിൽ
  5. ഷാർജ RTA ഫൈൻ
  6. ഷാർജ മുനിസിപ്പൽ വെഹിക്കിൾ വയലേഷൻ

എറ്റിസലാട്ട് ബിൽ, റീചാർജ് , സെവാ ബിൽ തുടങ്ങിയവ യൂട്ടിലിട്ടീസ് എന്ന  കാറ്റഗറിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ട്രാൻസ്പോർട്ട്  ആൻഡ് മുനിസിപ്പൽ വെഹിക്കിൾ വയലേഷൻ തുടങ്ങിയവ ട്രാൻസ്പോർട്ടേഷൻ എന്ന ഗ്രൂപ്പിലും.

ട്രാൻസ്പോർട്ടേഷൻ

ഡ്രൈവർമാർക്കും പബ്ലിക് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം ഉപയോഗിക്കുന്നവർക്കും  ഉപയോഗപ്രദമായ ക്യാറ്റഗറിയാണ് ട്രാൻസ്പോർട്ടേഷൻ. ഇതുവഴി  ലഭിക്കുന്ന സർവീസുകൾ ചുവടെ  കൊടുക്കുന്നു.

ടാക്സി ബുക്കിംഗ് : ഉപയോക്താക്കൾക്ക് റെഗുലർ ടാക്സി, ഫാമിലി ടാക്സി, ലേഡീസ് ടാക്സി തുടങ്ങിയ വിവിധങ്ങളായ തരത്തിലുള്ള ടാക്സി സർവീസുകളിൽ നിന്നും ആവശ്യമായവ  തിരഞ്ഞെടുക്കാൻ സാധിക്കും.

ഫ്ലൈറ്റ് സ്റ്റാറ്റസ് : വിമാനങ്ങളുടെ സമയക്രമം, ഷാർജ എയർപോർട്ടിൽ നിന്നുമുള്ള മറ്റ് വിവരങ്ങൾ തുടങ്ങിയവ ഇതിൽ നിന്നും  ലഭിക്കും

അൽ ദിയാഫാ സർവീസ് : ഈ സർവീസ് വഴി  സഞ്ചാരികൾക്ക് ഹൃദ്യമായ VIP ലെവലിലുള്ള സൽക്കാരം ഷാർജ എയർപോർട്ടിൽ ലഭിക്കും

ലോസ്റ്റ് ആൻഡ് ഫൗണ്ട് : ഷാർജയിൽ വെച്ച് നഷ്ടപ്പെടുന്ന വസ്തുകൾ അതോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും  വീണ്ടെടുക്കാനുമുള്ള സൗകര്യം.

റോഡ് കംപ്ലൈൻ്റ് : സുരക്ഷിതമല്ലാത്തതോ കേടുപാടുകൾ സംഭവിച്ചതോ ആയിട്ടുള്ള റോഡുകളെപ്പറ്റി റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം.

സോഷ്യൽ സപ്പോർട്ട്

ഷാർജാ സോഷ്യൽ സർവീസ് ഡിപ്പാർട്ടുമെൻ്റിൽ  നിന്നുമുള്ള ഈ സർവീസ്  പ്രായമായവരുടെ സംരക്ഷണത്തിനും യു എ ഇ യിലെ പൗരന്മാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നാണ്. 

റഹ്മ ( ഹോം നേഴ്സിങ് ) : ഈ സർവീസ് ഹോം നേഴ്സിങ് സർവീസുകൾ നൽകുന്നതിനും പ്രായമായവരുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനും, വരുമാനം കുറഞ്ഞ ക്യാറ്റഗറിയിലുള്ള റെസിഡൻസിൻ്റെയും സേവനങ്ങൾക്ക്  വേണ്ടിയുള്ള ഒന്നാണ്.

ഹോം കെയർ  റിക്വസ്റ്റ് : ഇത് പ്രധാനമായും 60 വയസിന് മുകളിൽ പ്രായമുള്ള യു.എ.ഇയിലെ പൗരന്മാർക്കും,മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കുമായിട്ടുള്ള സർവീസാണ്. ഉപയോക്താക്കൾക്ക് ഹെൽത്ത്, സോഷ്യൽ ഒപ്പം മെൻ്റൽ ഹെൽത്ത് കെയർ പാക്കേജിന് വേണ്ടി റിക്വേസ്റ്റ് ചെയ്യാവുന്നതാണ്.

ചൈൽഡ് അബ്യൂസ് : ഈ സർവീസ് ഉപയോഗിച്ച് കുട്ടികൾക്ക് എതിരെ നടക്കുന്ന ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഒപ്പം കുട്ടികളുടെ അവകാശങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഈ സർവീസ് സഹായിക്കും.

റിക്വേസ്റ്റ് ഫോർ സോഷ്യൽ എയ്ഡ് സ്റ്റേറ്റ്മെൻ്റ് : ഷാർജാ സോഷ്യൽ സർവീസ് ഡിപ്പാർട്ടുമെൻ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കസ്റ്റമേഴ്സിനും ലഭ്യമായ ഒരു സർവീസ് ആണിത്. ഇത് ഉപയോഗിച്ച്  'to whom it may concern' എന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

വോളൻ്റിയർ രജിസ്ട്രേഷൻ : ഇത് ഷാർജ സെൻ്റർ ഫോർ വോളൻ്റിയേഴ്‌സിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സർവീസ് ആണ്.

റിക്വേസ്റ്റ് ഫോർ കോർട്ട് സ്റ്റേറ്റ്മെൻ്റ് :  ഒരു കോർട്ട് സ്റ്റേറ്റ്മെൻ്റ് റിക്വസ്റ്റ്  ചെയ്യാൻ വേണ്ടിയുള്ള സഹായങ്ങൾ  ലഭിക്കുന്ന സർവീസ് ആണിത്.

പ്രാർത്ഥനാ സമയം , കാലാവസ്ഥ

പ്രാർത്ഥനാ സമയവും  കാലാവസ്ഥയും അറിയുന്നതിന് ലഭ്യമായ വിവിധങ്ങളായ പ്രൈവറ്റും പബ്ലിക്കും ആയിട്ടുള്ള സർവ്വീസുകളെ ആശ്രയിക്കുന്നതിനു  പകരം നിരീക്ഷണ കേന്ദ്രങ്ങളിൽനിന്ന് ഉപഭോക്താക്കൾക്ക് ഈ വിവരങ്ങൾ നേരിട്ടറിയാൻ ഈ സർവീസ് സഹായിക്കും.

സെക്യൂരിറ്റി ബൈ ഷാർജാ പോലീസ് 

ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളും  ചൂഷണങ്ങളും ചൂണ്ടി കാണിക്കുന്ന തരത്തിലുള്ള കേസുകൾ ഈ സർവീസ് ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് സമർപ്പിക്കാൻ സാധിക്കും.

സർവീസസ് ഫോർ ഷാർജാ ബിസിനസ്സ്

ഷാർജാ ഇക്കണോമിക് ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള വിവിധങ്ങളായ സർവീസ് ഇതിൻ്റെ കീഴിൽ ലഭ്യമാണ്.  നിങ്ങൾ ഏതെങ്കിലും പുതിയ സംരഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് എങ്കിൽ നിങ്ങൾക്ക് ഈ സർവീസ് സഹായകരമാണ്. ബിസിനസ് മേഖലയും ആയി ബന്ധപ്പെട്ട എല്ലാ സഹായവും ഈ സർവീസിലൂടെ ലഭ്യമാകും.

രജിസ്റ്റർ ന്യൂ ഇൻവെസ്റ്റർ : ഇത് ഏതെങ്കിലും മേഖലയിൽ പുതിയതായി ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് വേണ്ടിയുള്ള സർവീസാണ്.

റിസർവ്വ് എ ട്രേഡ് നെയിം : ഏത് ഇൻവെസ്റ്റർക്ക് വേണമെങ്കിലും ഈ സർവീസ് ഉപയോഗിച്ച ഏതെങ്കിലും ട്രേഡ് നെയിം റിസർവ് ചെയ്യാൻ സാധിക്കും 

സേർച്ച് ഫോർ ലൈസൻസ് : ട്രേഡ് ലൈസൻസും ആയി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്.

കസ്റ്റമർ പ്രൊട്ടക്ഷൻ പരാതികൾ  : ഏതെങ്കിലും തരത്തിലുള്ള ഉപഭോക്താക്കളുടെ പരാതികൾ   ഓൺലൈൻ ആയിട്ട്  ഇവിടെ നൽകാവുന്നതാണ്.

മുകളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രധാന സർവീസുകൾക്ക് പുറമേ അത്യാവശ്യ സഹായത്തിനായി   800 80000 എന്ന നമ്പരിലും രാജ്യാന്തര സർവീസിന് 97192083333 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

 ഡിജിറ്റൽ ഷാർജ ആപ്പ് സംബന്ധിച്ച്  ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി sccinfo@contactshj.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്തപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായി അവ സന്ദർശിക്കുക

 തയ്യാറാക്കിയത്: റാണി ജെ മേരികുര്യൻ, ഇടുക്കി 

Top Post Ad

Below Post Ad