Ads Area

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP) രജിസ്റ്ററേഷൻ ആരംഭിച്ചു

സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് (ഐ സി എ ആർ ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്ക് 37 വയസ്സ് വരെ) അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ കേരള ഡെവലൊപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്). ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP). 

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പായ 2021 -2024 ഘട്ടത്തിൽ മുപ്പതിനായിരം ടീമുകളിൽ നിന്നായി ഒരു ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.2021 ലെ കേരള ബഡ്ജറ്റ് പ്രകാരം വളരെ   വിപുലമായ രീതിയിൽ ആണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ 2021-2024 പതിപ്പ് നടത്തുന്നത്. അതുപ്രകാരം ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന 8000 ടീമുകൾക്ക് 25000 രൂപയും അതിൽനിന്നും സംസ്‌ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന 2000 ടീമുകൾക്ക് 50000 രൂപയും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്‌ഥാനതലത്തിൽ തിരഞ്ഞെടുക്കുന്ന 900 ടീമുകൾക്ക് മൂന്നുവർഷംവരെ നീണ്ടുനിൽക്കുന്ന സാങ്കേതിക സഹായവും സാമ്പത്തിക സഹായവും ലഭിക്കുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന സ്‌ഥാപനങ്ങൾക്ക്‌ ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്.

കേരള വികസനം മുൻനിർത്തിയുള്ള വ്യത്യസ്ത വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് YIP വിഭാവനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത 20 മേഖലകൾ അധിഷ്ഠിതമായിട്ടായിരിക്കും YIP 2021 ൽ വിദ്യാർത്ഥികൾ അവരുടെ ആശയ രൂപീകരണം നടത്തുന്നത്.


ജില്ലയിലെ എല്ലാ വിദ്യാർത്ഥികളും യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ (YIP) രജിസ്റ്റർ ചെയ്യുകയും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകുകയും ചെയ്യേണ്ടതാണ്.

 1. കൃഷി
 2. മ്യഗ സംരക്ഷണം
 3. സഹായ സാങ്കേതിക വിദ്യ
 4. ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്
 5. കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും
 6. ആധുനിക വൈദ്യ സഹായങ്ങൾ
 7. ബയോ മെഡിക്കൽ ടെക്നോളജി
 8. യുനാനി
 9. സിദ്ധ ആയുർവേദം
 10. നാച്ചുറോപ്പതി
 11. ഹോമിയോപ്പതി
 12. മാലിന്യ സംസ്ക്കരണം
 13. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ
 14. പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ
 15. മത്സ്യബന്ധന മേഖല

തുടങ്ങി 21 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്.

12 മുതൽ 35  വരെ പ്രായപരിധിയുള്ള സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികളാവാം.*

താഴെ പറയുന്ന രീതിയിൽ ആണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ഇൽ വിദ്യാർത്ഥികൾ പ്രീരജിസ്റ്ററേഷൻ ചെയേണ്ടത്.

Step1 : yip.kerala.gov.in എന്ന വെബ്‌പോർട്ടൽ ലോഗിൻ ചെയ്യുക 

Step 2 : Click “YIP 2021 PRE-REGISTRATION FOR STUDENTS" 

Step 3 : തുടർന്ന് വരുന്ന വിൻഡോയിൽ വിദ്യാർത്ഥിയുടെ പേര്,ഇമെയിൽ ഐഡി,മൊബൈൽ നമ്പർ കൊടുത്തു "SUBMIT" ചെയ്യുക 

Step 4 : തുടർന്ന് വിദ്യാർത്ഥി കൊടുത്ത മൊബൈൽ നമ്പറിലേക്കു ഒരു OTP വരുകയും അതുപയോഗിച്ചു മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കുക.

Step 5 : തുടർന്ന് വിദ്യാർത്ഥി കൊടുത്ത ഇമെയിൽ ലേക്ക് ഒരു യൂസർ നെയിം, പാസ്സ്‌വേർഡ്, ലോഗിൻ ചെയ്യുവാനുള്ള ലിങ്ക് എന്നിവ ലഭിക്കുന്നതാണ്.

Step 6 : തുടന്ന് വിദ്യാർത്ഥിക്കു ലഭിച്ച ലോഗിൻ ഉപയോഗിച്ച് ഈ ലിങ്ക് ഇൽ ക്ലിക്ക് ചെയ്തു ലോഗിൻ ചെയ്യുക

Step 7 : തുടന്ന് ഇടതുവശത്തു മുകളിൽകാണുന്ന മുന്ന് ലൈൻ ഉള്ള മെനുബാറിൽ (IDEATOR  REGISTERATION) സെലക്ട് ചെയ്യുക 

Step 8 : തുടർന്നുവരുന്ന പ്രീരജിസ്റ്ററേഷൻ വിവരങ്ങൾ നൽകുക (വിദ്യാർത്ഥിയുടെ ബാങ്ക്‌ അക്കൗണ്ട് വിവരങ്ങൾ ഈ ഘട്ടത്തിൽ നിർബന്ധമല്ല)

Step 9 : തുടർന്നു "SAVE DRAFT" & "SUBMIT " കൊടുക്കുക 

Step 10 : തുടർന്നു “ YOU HAVE SUCCESSFULLY REGISTERED” എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും 

(തുടർന്ന്  രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ  ട്രെയിനിങ് ലഭിക്കും. അതിനു ശേഷമാണു വിദ്യാർത്ഥികൾ രണ്ടുമുതൽ അഞ്ചുവരെയുള്ള ഗ്രൂപ്പ്കൾ  ആയി മാറേണ്ടതും നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്‌ക്കേണ്ടതും)

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി Website സന്ദർശിക്കുക.

REGISTER NOW

Tags

Top Post Ad

Below Post Ad