നാട്ടിൽ നിന്ന് പ്രവാസ രാജ്യത്തേക്കും, തിരിച്ചും പോയി വരണം എന്നുള്ളത് ചുരുങ്ങിയ ചിലവിൽ നടക്കാൻ ആഗ്രഹിക്കുന്നവരാണ് പ്രവാസികളിൽ എല്ലാവരും തന്നെ.എല്ലാവരും തന്നെ. എന്നാൽ പല സാങ്കേതിക കാരണങ്ങളാലും മറ്റും പല വെക്കേഷൻ സമയങ്ങളിലും വിമാന ടിക്കറ്റിനു ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും ടിക്കറ്റ് വില വർധിക്കുന്നത് ഒരു പ്രവാസിയെ സംബന്ധിച്ച് ഒരുഅടിയാണ്. ഇതിനൊരു പരിഹാരമാണ് താഴെ പരിചയപ്പെടുത്താൻ പോകുന്ന ആപ്പ്.
പണപ്പെരുപ്പം, കോവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ സേവനത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമായിരിക്കുന്നു
സ്കൈ സ്കാനർ
സ്കൈ സ്കാനറിലൂടെ ഏറ്റവും മികച്ച യാത്രാനുഭവം ഉപഭോക്താവിന് ഉറപ്പാക്കാനാകും. അനുയോജ്യമായ നിരക്കിനനുസരിച്ച് യാത്രാ സ്ഥലങ്ങൾ തിരഞ്ഞെടുനുള്ള ഓപ്ഷനുകൾ ഈ ആപ്പ് ഉപഭോക്താവിന്റെ വിരൽതുമ്പിലേക്കെത്തിക്കുന്നു.യാത്രയുടെ ആരംഭം മുതൽ അവസാനം വരെയുള്ള പ്ലാനിങ്ങും ബുക്കിങ്ങുകളും ലളിതവും ആസ്വാദ്യകരവുമാക്കി മാറ്റുകയാണ് കൈ സ്കാനർ. ചെലവാക്കുന്ന തുകയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം സ്കൈ സ്കാനർ കരസ്ഥമാക്കിയതിന്റെ തെളിവാണ് ആപ്പ് സ്റ്റോറുകൾ സ്കൈ സ്കാനറിന് നൽകിയിട്ടുള്ള ഉയർന്ന റേറ്റിംഗ്. പ്രമുഖ ട്രാവൽ ആപ്പുകളായ momondo, expedia എന്നിവയെക്കാൾ മുകളിലാണ് റേറ്റിംഗിൽ സ്കൈ സ്കാനർ. ഈ ആപ്പ് ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന സൗകര്യങ്ങൾ ഏതൊക്കെയാണ് നോക്കാം
മികച്ച നിരക്കുകൾ
1200റോളം ട്രാവൽ കമ്പനികളുടെ നിരക്കുകൾ സ്കൈ സ്കാനറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്ര ചെയ്യുന്നതിന് ലഭ്യമായ ഏറ്റവും മികച്ച നിരക്കുകൾ തിരഞ്ഞെടുക്കുവാൻ യാത്രികർക്ക് കഴിയും. ആപ്പിലെ price alertൽ sign up ചെയ്യുന്നതിലൂടെ തിരഞ്ഞെടുത്ത ഫ്ലൈറ്റിന്റെ നിരക്കുകൾ വ്യത്യാസപ്പെടുന്നത് അപ്പോൾത്തന്നെ യാത്രികർക്ക് അറിയുവാൻ സാധിക്കും. ഇതിനനുസരിച്ച് ബുക്കിംഗ് നടത്തുവാനും സൗകര്യമുണ്ട്.
ഉപഭോക്താവിൽ കേന്ദ്രീകൃതം
വിവിധ എയർലൈനുകളുയുടെയും ട്രാവൽ ഏജന്റുകളെയും നിരക്കുകൾ ലിസ്റ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താവിന്റെ താൽപര്യത്തിനാണ് പ്രാധാന്യം ലഭിക്കുന്നത്. യാത്രികരെ കേന്ദ്രീകരിച്ചുള്ള സംവിധാനമായതിനാത്തന്നെ യാത്രികർക്ക് അസൗകര്യമുണ്ടാക്കുന്ന സേവനദാതാക്കളെ ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കുന്നതാണ്. ഫ്ലൈറ്റ് യാത്രയോ ഹോട്ടൽ ബുക്കിഗോ വാഹനങ്ങൾ വാടകയ്ക്കെടുക്കലോ സന്ദർഭങ്ങൾ ഏതായാലും ലഭ്യമായ മികച്ച ഓപ്ഷനുകളിൽനിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുവാനും യാത്രയുടെ ഘട്ടങ്ങളിത്തന്നെ തുടർയാത്ര പ്ലാൻ ചെയ്യാനും യാത്രയുടെ വിശദാംശങ്ങൾ എല്ലാം തന്നെ സേവ് ചെയ്യാനും സ്കൈ സ്കാനറിൽ സൗകര്യമുണ്ട്.
സമ്മർദ്ദങ്ങൾ ചെലുത്തുന്നില്ല
മറ്റു പല സേവനദാതാക്കളിലും കാണാവുന്നത് പോലെ.വിവരങ്ങൾ പെരുപ്പിച്ചുകാണിക്കുവാനോ വ്യാജ വിവരങ്ങൾ നൽകുവാനോ സ്കൈ സ്കാനർ തുനിയുന്നില്ല. യാത്രികർ ആപ്പിൽ കാണുന്ന നിരക്കിൽനിന്നും ഒരു രൂപ പോലും കൂടുതൽ ചെലവാക്കേണ്ടിവരുന്നില്ല. അപ്രതീക്ഷിത ചെലവുകളോ അതിപ്പോ അധികഫീസുകളോ ഒന്നുംതന്നെ സ്കൈ സ്കാനർ ഉപയോഗിക്കുന്ന യാത്രികരെ ബുദ്ധിമുട്ടിക്കില്ല.
എവിടെനിന്നും സെർച്ച് ചെയ്യാം
എപ്പോഴാണ് പോകേണ്ടത്, എവിടേക്കാണ് പോകേണ്ടത് എന്നിങ്ങനെ യാത്രികർക്ക് ഉപയോഗപ്രദമായ രീതിയിൽ അനേകം സാധ്യതകൾ സ്കൈ സ്കാനർ പ്രദാനം ചെയ്യുന്നു. ആപ്പിലെ everywhere സെർച്ചിംഗ് സൗകര്യം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യാത്രക്കാർക്ക് അവർ തെരഞ്ഞെടുത്ത എയർപോർട്ടുകളിൽ നിന്നും മികച്ച നിരക്കിലുള്ള ഫ്ലൈറ്റുകൾ കണ്ടെത്തുവാൻ സൗകര്യമൊരുക്കുന്നു.
താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കാം
യാത്രയ്ക്കിടയിൽ തങ്ങാനുള്ള സൗകര്യങ്ങളും സ്കൈ സ്കാനറിലൂടെ കണ്ടെത്താവുന്നതാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഹോട്ടലുകൾ, റിസോർട്ടുകൾ ഹോസ്റ്റലുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയുടെ നിരക്കുകൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ യാത്രികർ എത്തിപ്പെടുന്ന സ്ഥലങ്ങളിലെ താമസ സൗകര്യങ്ങൾ കണ്ടെത്തുവാനും ലാസ്റ്റ് മിനിറ്റ് ഡീലുകളിലൂടെ മികച്ച നിരക്കുകൾ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.
വാഹനങ്ങൾ ബുക്ക് ചെയ്യാം
സ്കൈ സ്കാനറിൽ ഫ്ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സൗകര്യങ്ങളെല്ലാം തന്നെ വാഹനങ്ങൾ വാടകയ്ക്കെടുക്കുമ്പോഴും ലഭ്യമാണ്. ആപ്പിലെ ഫിൽട്ടറുകളിലൂടെ എന്തുതരം ഇന്ധനം ഉപയോഗിക്കുന്ന ഏതുതരം വാഹനമാണ് വേണ്ടതെന്നും(vehicle type,vehicle fuel) യാത്രികർക്ക് വാഹനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥലവും (pickup location) തെരഞ്ഞെടുക്കുവാൻ സ്കൈ സ്കാനറിന്റെ ഉപഭോക്താക്കൾക്ക് സാധിക്കുന്നു. സ്കൈ സ്കാനർ പ്രദാനം ചെയ്യുന്ന fuel policy flag സംവിധാനം വാഹനത്തിൽ വേണ്ടത്ര ഇന്ധനവും യാത്രികർക്ക് തെരഞ്ഞെടുക്കുവാൻ സൗകര്യമൊരുക്കുന്നു.ഇതിലൂടെ അധിക ഇന്ധനത്തിനായി പണം ചെലവാക്കേണ്ട സാഹചര്യം ഉപഭോക്താക്കൾക്ക് ഒഴിവാക്കാവുന്നതാണ്.
ഒന്ന് ശ്രമിച്ചു നോക്കിയാലോ?
ഈ ലിങ്കുകളിലൂടെ സ്കൈ സ്കാനർ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ
ഇതുപോലുള്ള പ്രവാസികൾക്ക് ഉപകാരപ്രദമായ അറിവുകൾ, വിവരങ്ങൾ ലഭിക്കാൻ അഡ്മിൻ ഒൺലി ആയ ഞങ്ങളുടെ ഗ്രൂപ്പിൽ ചേരുക. ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ അമർത്തുക