കേരള സംസ്ഥാന സർവ്വീസിൽ വനം വകുപ്പിൽ ഫോറെസ്റ്റ് വാച്ചർ തസ്തികേയിലേയ്ക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പട്ടികവർഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയുടെ പേര് : ഫോറെസ്റ്റ് വാച്ചർ ( പ്രത്യേക നിയമനം ).
യോഗ്യത
- കേരളത്തിലെ വനാതിർത്തിയിലോ, വനത്തിലോ ഉള്ള ആദിവാസി സെന്റിമെൻറ്റുകളിൽ താമസിക്കുന്ന ആരോഗ്യവാന്മാരും, സാക്ഷരരും ആയ യുവാക്കൾ ആയിരിക്കണം.
അപേക്ഷ അയക്കേണ്ട രീതി
- വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയതോ, ടൈപ്പ് ചെയ്തതോ ആയ അപേക്ഷ അതത് ജില്ലാ ആഫീസർമാരുടെ മേൽവിലാസത്തിൽ അയക്കേണ്ടതാണ്.
- കവറിന്റെ മുകൾ ഭാഗത്തു അപേക്ഷിക്കുന്ന തസ്തികയുടെ പേര്, വകുപ്പിന്റെ പേര്, കാറ്റഗറി നമ്പർ, എന്നിവ എഴുതി ചേർക്കേണ്ടതാണ്.
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മറ്റ് രേഖകൾ
- ജനന തീയ്യതി / പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- അപേക്ഷകർ ഗിരി വർഗ്ഗക്കാരാണെന്നു തെളിയിക്കുന്ന റെവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ്.
- ഗിരി വർഗ സെറ്റിൽമെന്റിൽ സ്ഥിരം താമസക്കാരനാണെന്നു തെളിയിക്കുന്ന റേഞ്ച് ഫോറെസ്റ്റ് ഓഫീസർ / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ സർട്ടിഫിക്കറ്റ്.
- അപേക്ഷകർ നിലവിൽ വനം വകുപ്പിൽ വാച്ചറായി സേവനം അനുഷ്ഠിച്ചു വരുന്നതോ/ അനുഷ്ഠിച്ചിരുന്നതോ എന്ന് തെളിയിക്കുന്ന റേഞ്ച് ഫോറെസ്റ്റ് ഓഫീസറുടെയോ അതിനു മുകളിലോ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ്.
- അപേക്ഷകർ അവിവാഹിതരായ അമ്മമാരുടെ മക്കളാണെങ്കിൽ അക്കാര്യം റേഞ്ച് ഫോറെസ്റ്റ് ഓഫീസറോ, അതിനു മുകളിൽ ഉള്ള വനം വകുപ്പ് ഉദോഗസ്ഥരോ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്.
അപേക്ഷ അയക്കേണ്ട വിലാസം
ഇടുക്കി
ജില്ലാ ഓഫീസർ
കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസ്,
കമെർഷ്യൽ കം ഓഫീസ് കോംപ്ലക്സ്
കെ എസ് എച് ബി ബിൽഡിങ് (4-ആം നില )
കട്ടപ്പന, ഇടുക്കി – 685508.
ജില്ലാ ഓഫീസർ
കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസ്,
കമെർഷ്യൽ കം ഓഫീസ് കോംപ്ലക്സ്
കെ എസ് എച് ബി ബിൽഡിങ് (4-ആം നില )
കട്ടപ്പന, ഇടുക്കി – 685508.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: 02/02/2022