രാഷ്ട്രീയ മിലിറ്ററി സ്കൂൾ ബെൽഗാമിൽ നിരവധി ഒഴിവുകൾ
താഴെ പറയുന്ന തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ/ സ്പെസിഫിക്കേഷനുകൾ നിറവേറ്റുന്ന ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തികയുടെ പേരും വിദ്യാഭ്യാസ യോഗ്യതകളും
ധോബി / വാഷർമാൻ
അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം ആവശ്യമാണ്.
സൈനിക / സിവിലിയൻ വസ്ത്രങ്ങൾ നന്നായി കഴുകാൻ അറിയണം.
ടൈലർ
അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ തത്തുല്യം.
ഒരു വർഷ പ്രവൃത്തി പരിചയം.
ലാബ് അറ്റെൻഡന്റ്
ഒരു അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽ നിന്നും / സയൻസ് കമ്പൽസറി വിഷയമായുള്ള സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
വാർഡർ
അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
ഹോസ്റ്റലിൽ ഒരു വർഷത്തെ പരിചയം.
പൊതു നിബന്ധനകൾ
ഉദ്യോഗാർഥികൾ മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള പ്രിസ്ക്രൈബ് ചെയ്ത അപേക്ഷാ പ്രോഫോർമ www.rashtriyaschoolbelgaum.edu.in - എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ശരിയായി സാക്ഷ്യപ്പെടുത്തിയ അവശ്യ സർട്ടിഫിക്കറ്റുകൾ സഹിതം “ പ്രിൻസിപ്പൽ, രാഷ്ട്രീയ മിലിട്ടറി സ്കൂൾ, ബെൽഗാം -590 009 (കർണാടക)” എന്ന വിലാസത്തിൽ എംപ്ലോയ്മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ അയക്കുക.
എഴുത്തു പരീക്ഷയിലൂടെയും, സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ ഫോം പൂർണമായും പൂരിപ്പിച്ചു വേണം അപ്ലോഡ് ചെയ്യാൻ.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി 2022 മാർച്ച് 20-ന് എഴുത്തുപരീക്ഷ നടത്തുന്നതാണ്.
ഏതെങ്കിലും രൂപത്തിൽ ക്യാൻവാസ് ചെയ്യാൻ ശ്രമിക്കുന്ന ഉദ്യോഗാർഥികളെ അയോഗ്യരാക്കി പ്രഖ്യാപിക്കുന്നതാണ്.
യോഗ്യരായ / ഷോർട്ട്ലിസ്റ്റ് ചെയ്ത എല്ലാ ഉദ്യോഗാർത്ഥികളെയും കോൾ ലെറ്ററുകളിലൂടെ തപാൽ വഴിയോ അല്ലെങ്കിൽ 2022 ഫെബ്രുവരി അവസാനം / 2022 മാർച്ച് ആദ്യവാരം സ്കൂൾ വെബ്സൈറ്റ് വഴിയോ അറിയിക്കുന്നതായിരിക്കും.
പരീക്ഷാ സ്ഥലം: രാഷ്ട്രീയ മിലിട്ടറി സ്കൂൾ, ബെൽഗാം (കർണാടക)- 590 009.