ഇനിപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകരെ ക്ഷണിക്കുന്നു
1. സ്റ്റാഫ് കാർ ഡ്രൈവർ
യോഗ്യത
- ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്ഉണ്ടായിരിക്കണം.(അപേക്ഷാർത്ഥിക്ക് വാഹനത്തിന്റെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ കഴിയണം).
- ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ്സ് പാസ്സ് ആയിരിക്കണം.
- ഗാർഡ് അല്ലെങ്കിൽ സിവിൽ വോളന്റിയർമാരായി മൂന്ന് വർഷത്തെ സേവനം അനുഷ്ഠിച്ചിരിക്കണം.
പൊതു നിബന്ധനകൾ
അപേക്ഷയുടെ ഫോർമാറ്റ് അനുസരിച്ച് അപേക്ഷ ഒപ്പിട്ട് സമർപ്പിക്കുക.
ഗസറ്റഡ് ഓഫീസർ/ സ്വയം സാക്ഷ്യപ്പെടുത്തിയ ഇനിപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികൾ:
- ജനനത്തീയതിയുടെ തെളിവ്.
- വിദ്യാഭ്യാസ യോഗ്യത.
- ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
- ഡ്രൈവിംഗ് ലൈസൻസ്
- ടെക്നിക്കൽ ക്വാളിഫിക്കേഷൻ.
- ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകളുടെ രണ്ട് പകർപ്പുകൾ/ സ്വയം സാക്ഷ്യപ്പെടുത്തിയത്. ഒരെണ്ണം അപേക്ഷാ ഫോമിൽ ഒട്ടിക്കുകയും മറ്റൊന്ന് അപേക്ഷയുടെ കൂടെ അറ്റാച്ച് ചെയ്യുകയും വേണം.
അപേക്ഷ അയക്കുമ്പോൾ കവറിനു പുറത്ത് “MMS ഡൽഹിയിലെ സ്റ്റാഫ് കാർ ഡ്രൈവർ (ഡയറക്ട് റിക്രൂട്ട്മെന്റ്) തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് എഴുതി
മെയിൽ മോട്ടോർ സർവീസ് C-121,
നരേന ഇൻഡസ്ട്രിയൽ ഏരിയ ഫേസ്-1,
നരേന, ന്യൂഡൽഹി -110028
എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ അയക്കുക. കൊറിയർ വഴിയോ മറ്റേതെങ്കിലും ട്രാൻസ്മിഷൻ വഴിയോ അയച്ച അപേക്ഷ പരിഗണിക്കുന്നതല്ല. പൂർണ്ണമായ വിവരങ്ങളില്ലാത്ത അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ/സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളില്ലാത്ത അപേക്ഷകൾ യാതൊരു അറിയിപ്പും വിവരവുമില്ലാതെ നേരിട്ട് നിരസിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് India post വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഇവിടെ നോക്കുക