Ads Area

Kuwait Mobile ID - What and How

എന്താണ് കുവൈറ്റ് മൊബൈൽ ഐഡി?

ഓൺലൈനായി കുവൈറ്റ് മൊബൈൽ ഐഡി ഇത് എടുക്കുന്നതെങ്ങനെ?

കുവൈറ്റ് മൊബൈൽ ഐഡി എന്നത് സിവിൽ ഐഡിയിൽ അധിഷ്ഠിതമായ  സുരക്ഷിതമായ മൊബൈൽ  ഡിജിറ്റൽ ഐഡിയാണ്.  

ഐഡന്റിറ്റി വെരിഫിക്കേഷൻ, COVID-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ഓൺലൈൻ ഇ-സേവനങ്ങളിലേക്കുള്ള വെരിഫിക്കേഷൻ എന്നിവയ്ക്കുപുറമേ പ്രമാണങ്ങളിലും ഇടപാടുകളിലും വിശ്വസനീയമായ ഡിജിറ്റൽ ഒപ്പുകൾ പതിക്കുവാനും ഈ സേവനം വഴി സാധിക്കുന്നതാണ്.കുവൈറ്റ് മൊബൈൽ ഐഡി ഓൺലൈനായി എടുക്കുവാനുള്ള മാർഗമാണ് ഇവിടെ വിശദീകരിക്കുന്നത്.

മേൽപ്പറഞ്ഞ സേവനങ്ങൾ കൂടാതെ, കുവൈറ്റ് മൊബൈൽ ഐഡി കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ ക്രെഡൻഷ്യൽ വാലറ്റ് ചട്ടക്കൂട് നൽകുന്നു.  ഈ വാലറ്റിൽ ഇനിപ്പറയുന്ന സവിശേഷതകൾ ഉൾപ്പെടും:

  1. ഉൾപ്പെടുത്തിയ യോഗ്യതാപത്രങ്ങൾ (ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്).
  2. ഒന്നിലധികം view support (list view, card view).
  3. QR കോഡ് വഴി ക്രെഡൻഷ്യൽ പരിശോധന.
  4. ക്രെഡൻഷ്യലുകൾ പങ്കിടൽ.
  5. ഭാവിയിൽ കൂടുതൽ ക്രെഡൻഷ്യലുകൾ ചേർത്ത് മൊബൈൽ ഐഡി വിപുലീകരിക്കാവുന്നതാണ്. 

എങ്ങനെ ഒരു മൊബൈൽ ഐഡി ലഭിക്കും?

 ഐഫോൺ ഉപയോഗിക്കുന്നവർക്ക് വേണ്ടി appstore-ൽ നിന്നോ ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടി Play Store-ൽ നിന്നോ Play Store പിന്തുണയ്ക്കാത്ത Huawei ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടി AppGallery-യിൽ നിന്നോ കുവൈറ്റ് മൊബൈൽ ഐഡി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ:

Android | Apple | Huawei

ഡൗൺലോഡ് ചെയ്തതിനു ശേഷം എന്ത്?

കുവൈറ്റ് മൊബൈൽ ഐഡി ആപ്പ്  ഇൻസ്റ്റാൾ ചെയ്യുവാനും, ആപ്പിൽ നിങ്ങളുടെ മൊബൈൽ ഐഡി എൻറോൾ ചെയ്യുവാനും

കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ നിങ്ങളുടെ മൊബൈൽ ഐഡി എൻറോൾ ചെയ്യുന്നതിന്, താഴെപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

ആദ്യം മുകളിലെ ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്യുക, ശേഷം വായിക്കുക.

5 വയസ്സിന് മുകളിലുള്ള സ്മാർട്ട് സിവിൽ ഐഡിയുള്ള എല്ലാ പൗരന്മാർക്കും താമസക്കാർക്കും നിലവിൽ മൊബൈൽ ഐഡി ലഭ്യമാണ്, PACI 5 വർഷത്തിൽ താഴെയുള്ള മൊബൈൽ ഐഡി ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടിക്രമം ഉടൻ പ്രഖ്യാപിക്കുന്നതാണ്.

ആർട്ടിക്കിൾ 20 റെസിഡൻസി ഹോൾഡർമാർക്ക് മൊബൈൽ ഐഡി ലഭ്യമല്ല, ആർട്ടിക്കിൾ 20 റെസിഡൻസി ഹോൾഡർമാർക്ക് മൊബൈൽ ഐഡി നൽകുന്നതിനുള്ള നടപടിക്രമം PACI ഉടൻ പ്രഖ്യാപിക്കും.

ചിത്ര സഹിതമുള്ള ഇൻസ്റ്റാൾ പ്രക്രിയ കാണുവാൻ ഇവിടെ

ഈ മൊബൈൽ ഐഡി എങ്ങനെ എടുക്കാം :

മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകൾ വഴി അനുയോജ്യമായ ആപ് സ്റ്റോറുകളിൽ നിന്ന് കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

1. ആപ്പ് തുറന്ന് ആദ്യം കാണുന്ന “Online Registration using Mobile” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

2. ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകുക:

  • സിവിൽ നമ്പർ.
  • കാർഡ് സീരിയൽ നമ്പർ അല്ലെങ്കിൽ മൊബൈൽ ഐഡി സീരിയൽ നമ്പർ. (ഇതാദ്യമായാണ് നിങ്ങൾ സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നതെങ്കിൽ, നിങ്ങൾ മൊബൈൽ ഐഡി സീരിയൽ നമ്പർ ഉപയോഗിക്കണം, നിങ്ങളുടെ സിവിൽ ഐഡി ഇഷ്യൂവൻസ് ഫീസ് അടയ്‌ക്കുമ്പോൾ PACI-യിൽ നിന്ന് SMS ആയി ഈ നമ്പർ നിങ്ങൾക്ക് ലഭിക്കും).
  • പാസ്‌പോർട്ട് നമ്പർ (കുവൈറ്റികളല്ലാത്തവർക്ക്).
  • ഇ-മെയിൽ.
  • മൊബൈൽ നമ്പർ.

3. നൽകിയ ഡാറ്റ സ്ഥിരീകരിക്കുക. "next" ക്ലിക്ക് ചെയ്യുക.

4. ഐഡന്റിറ്റി വെരിഫിക്കേഷനായി ഉപയോഗിക്കുന്നതിന് ആയി വ്യക്തമായ ഒരു സെൽഫി ആപ്പ് നിർദ്ദേശിക്കുന്നത് പോലെ എടുക്കുക. തുടർന്ന്   "Submit"  ക്ലിക്ക് ചെയ്യുക.

5. നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (otp) SMS ആയി ലഭിക്കുന്നതാണ് . 

6. "One,-time password" നൽകി "Proceed with collecting Mobile ID” ക്ലിക്ക് ചെയ്യുക.

7. ഒരു "pin" കോഡ് തിരഞ്ഞെടുക്കുക. എന്നിട്ട്  "Confirm" ക്ലിക്ക് ചെയ്യുക.

ഇപ്പൊൾ നിങ്ങളുടെ മൊബൈൽ ഐഡി വിജയകരമായി ഇഷ്യൂ ചെയ്തുകഴിഞ്ഞു.

ഇൻസ്റ്റാൾ പ്രക്രിയയുടെ വീഡിയോകാണാം ഇവിടെ 

"നിങ്ങളുടെ മൊബൈൽ ഐഡി സജീവമല്ല" എന്ന സന്ദേശം ലഭിച്ചാൽ  എന്തുചെയ്യണം?

നിങ്ങളുടെ സിവിൽ ഐഡി പുതുക്കാതെ കാലഹരണപ്പെട്ടു പോയാൽ, നിങ്ങളുടെ മൊബൈൽ ഐഡി പുതുക്കുവാനായി  സിവിൽ ഐഡി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.  നിങ്ങൾ ഇതിനകം നിങ്ങളുടെ സിവിൽ ഐഡി പുതുക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ ഐഡി അപ്‌ഡേറ്റ് ചെയ്യുന്നതിന് ക്രമീകരണ സ്‌ക്രീനിലേക്ക് പോയി "Check for Updates" ക്ലിക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം ഇവിടെ

ശ്രദ്ധിക്കുക : ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയാറാക്കിയത്: ജിൻഷായൂനുസ് മേപ്പാടി,വയനാട് 
എഡിറ്റിംഗ് : സത്യജിത്ത് എം.എസ്, വെഞ്ഞാറമൂട് 

Top Post Ad

Below Post Ad