Ads Area

Kuwait Labours, Alert!

കുവൈറ്റിൽ ജോലി ചെയ്യുന്ന അനേകായിരം ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യൻ വർക്ക് ഫോഴ്‌സിന്  വളരെ അധികം മൂല്യം കൽപ്പിക്കുന്ന ഒരു രാജ്യമാണ് കുവൈറ്റ്. ഇതിന് കാരണം ഇന്ത്യൻ പ്രവാസികൾ കാണിക്കുന്ന ജോലിയോടുള്ള ആത്മാർഥത, ഹാർഡ്‌ വർക്ക്, എത്തിക്സ് എന്നിവയൊക്കെ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അത്യപൂർവമായി പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കൃത്യമായി ശമ്പളം എത്തിക്കാതെ ഇരിക്കുക, പാസ്പോർട്ട് പിടിച്ച് വെക്കുക, പോലീസ് അഥോറിറ്റി ഉപയോഗിച്ച് വ്യാജ കേസുകൾ ഉണ്ടാക്കുക, മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽപ്പിക്കുക എന്നിവയെല്ലാം ഇതിൽ ചിലത് മാത്രമാണ്. ഇത് കൂടാതെ കുവൈറ്റിൽ ജോലി ചെയ്യുന്നതിൽ പല വിധത്തിലുളള ബുദ്ധിമുട്ടുകൾ വർക്കേഴ്സ് നേരിടാറുമുണ്ട്. ഇത് ഒന്നും അല്ലാതെ  ജോലി വാഗ്ദാനം നൽകി പറ്റിക്കുന്ന ഗ്രൂപ്പുകളും ഇവിടെയുണ്ട്.

ഇത്തരത്തിലുള്ള വിവിധങ്ങളായ പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും കുവൈറ്റിൽ എത്തി ജോലി ചെയ്യുന്നവർക്ക് വേണ്ടി  എംബസിയിൽ നിന്നും കുറെ നിർദേശങ്ങൾ  ഇപ്പൊൾ നൽകിയിട്ടുണ്ട്.

ജോലി അന്വേഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

റിക്രൂട്ടിംഗ് ഏജൻസിയെ പറ്റി കൃത്യമായി അന്വേഷിക്കുക. ഇവരുടെ പ്രോട്ടക്ടർ ജനറൽ ഓഫ് ഇമിഗ്രൻ്റ്‌സ് സർട്ടിഫിക്കറ്റ് ( Protector General of Emigrant) ഇന്ത്യൻ ഗവൺമെൻ്റ് പുറപ്പെടുവിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ കൃത്യമായി പരിശോധിക്കുക.

കൃത്യമായ രജിസ്ട്രേഷൻ ഇല്ലാത്ത ആളുകളുമായി ഇടപാടുകൾ നടത്താതെ ഇരിക്കുക.

എന്തെങ്കിലും സംശയം ഉണ്ടായാൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റും ആയി ബന്ധപ്പെടുകയോ ( emigrate.gov.in ) ഓവർസീസ് എംപ്ലോയ്മെൻ്റ് ആൻഡ് പ്രോടെക്ടർ ജനറൽ എമിഗ്രൻ്റ്സ് ഓഫീസ്, മിനിസ്ട്രി ഓഫ് ഇക്സ്ടേർണൽ അഫേയർസ്  ഡൽഹി എന്നീ ഓഫീസുമായി ബന്ധപെടുക. ( office of Overseas Employments & Protector General of Emigrants (OE & PGE), Ministry of External Affairs, New Delhi (Tel: +91-2687 4250; e-mail: pge@mea.gov.in). )

ബ്ലാക്ക് ലിസ്റ്റില് ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലും കുവൈറ്റിലുമായിട്ടുള്ള കമ്പനികളുടെയും ഏജൻ്റുകളുടെയും വിവരങ്ങൾ ഡൽഹിയിലെ എക്സ്റ്റെർനൽ അഫേയർസ് ഓഫീസുമായി ബന്ധപ്പെട്ടാൽ ശേഖരിക്കാൻ സാധിക്കും. 1983 യിലെ എമിഗ്രേഷൻ ആക്ട് പ്രകാരം അനുമതിയില്ലാതെ പ്രവർത്തങ്ങളിൽ ഏർപെടാതെ ഇരിക്കുക.

ജോലിക്ക് പോകുന്നതിന് മുൻപ് ഏജൻസിയിലെ ആളുകളോട് ഡിമാൻഡ് ലെറ്ററും വിദേശ എംപ്ലോയറുടെ പവർ ഓഫ്  അറ്റോർണിയും, സ്പോൺസറും റിക്രൂട്ടിംഗ് ഏജൻ്റും തമ്മിലുള്ള എഗ്രെമെൻ്റിൻ്റെ രേഖകളും കാണിക്കുവാൻ ആവിശ്യപെടുകയും അത് കൃത്യമായി പരിശോധിക്കുകയും ചെയ്യുക 

എംപ്ലോയ്മെൻ്റ് കോൺട്രാക്ടിലെ വിവിധങ്ങളായ നിബന്ധനകൾ കൃത്യമായി പരിശോധിക്കുക.  ശമ്പളം എത്രയാണ് എന്നും ജോലി എന്താണ് എന്നും കൃത്യമായി പരിശോധിക്കുക. ഇതിൻ്റെ മിനിമം വേതനം എത്രയാണ് എന്ന്  എംബസിയുടെ വെബ്സൈറ്റിൽ കൃത്യമായി കൊടുത്തിട്ട് ഉണ്ട്.( www.indembkwt.gov.in ) 30 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് വീട്ട്ജോലി, ഹെയർ ഡ്രസർ, ബ്യൂട്ടിഷൻ, ഡാൻസർ, സ്റ്റേജ് ആർട്ടിസ്റ്റ്  തുടങ്ങിയ ജോലി നൽകുന്നതിന് എമിഗ്രൻ്റ്‌സ് ക്ലിയറൻസ് നൽകാൻ അനുമതിയില്ല.

യാത്രക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • 6 മാസം എങ്കിലും പാസ്പോർട്ടിന് വാലിഡിറ്റി ഉണ്ട് എന്ന് ഉറപ്പാക്കുക.
 • നിങ്ങൾ റിക്രൂട്ട് ചെയ്യപ്പെട്ട അതേ കാറ്റഗറിയിലേക്കുള്ള വിസ തന്നെയാണ് എന്ന് ഉറപ്പാക്കുക.
 • പാസ്പോർട്ടും വിസയും കയ്യിൽ ഭദ്രമായി സൂക്ഷിക്കാൻ ശ്രമിക്കുക. 
 • പാസ്പോർട്ടിൻ്റട്ടിൻ്റെയുടെയും  കോപ്പികൾ കയ്യിൽ സൂക്ഷിക്കുക കൂടാതെ ബന്ധുക്കളുടെ കയ്യിലും ഇത് കൊടുക്കുക.
 • കുവൈറ്റ് എംപ്ലോയറും നിങ്ങളും ആയിട്ടുള്ള എംപ്ലോയ്മെൻ്റ് കോൺട്രാക്റിൻ്റെ കോപ്പി കയ്യിൽ സൂക്ഷിക്കുക. കൂടാതെ ഇത് ഇന്ത്യൻ എംബസിയിൽ നിന്നും സൈൻ ചെയ്തിട്ടുള്ളത് ആയിരിക്കണം
 •  പ്രൈവറ്റ് സെക്‌ട്ടറിൽ ജോലി ചെയ്യുന്നതിന് കൃത്യമായ എംപ്ലോയ്മെൻ്റ് വിസ ഉണ്ടായിരിക്കണം. 
 • എന്തെങ്കിലും സംശയം ഉണ്ടാക്കുകയാണ് എങ്കിൽ കൃത്യമായി ഇന്ത്യൻ എംബസിയോ കുവൈറ്റ് എംബസിയും  ആയോ ബന്ധപെടുക. E-mail: sslabour.kuwait@mea.gov.in, labour.kuwait@mea.gov.in

ജോലി ചെയ്യുന്ന രാജ്യത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു റെസിഡൻസ് പെർമിറ്റും സിവിൽ ഐഡിയും നേടാൻ ശ്രമിക്കുക
 • മറ്റ് ഏതെങ്കിലും എംപ്ലോയ്മെൻ്റ് കോൺട്രാക്‌റ്റുകളോ ബ്ലാങ്ക് പേപ്പറുകളോ ഒപ്പിട്ട് കൊടുക്കാതെ ഇരിക്കുക.
 • ജോലി സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള സമര പ്രവർത്തനത്തിലോ പ്രക്ഷോഭത്തിലോ പങ്കെടുക്കാതെ ഇരിക്കുക. ഇത് കുവൈറ്റ് ലേബർ നിയമത്തിന് എതിരാണ്.
 • ഡോക്ടറുടെ കുറിപ്പടി ഇല്ലാത്ത മരുന്നുകൾ കയ്യിൽ കരുതാതെ ഇരിക്കുക.
 •  എയ്ഡ്സ് പോലുള്ള അസുഖങ്ങൾ വരുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
 • കുവൈറ്റിലെ ഇന്ത്യൻ എംബസിയും ആയി കൃത്യമായ കോൺടാക്ട് ഉണ്ടായിരിക്കുക. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അത് കൃത്യമായി എംബസിയെ അറിയിക്കുക.

കസ്റ്റംസ് ഫോർമാലിട്ടികൾ

1. കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ബാഗേജിൻ്റെ കൃത്യമായ  പരിശോധന ഉണ്ടാകും.

2.  കയ്യിൽ ഏതെങ്കിലും ലഹരി മരുന്നുകളോ മദ്യമോ കയ്യിൽ കരുതാതെ ഇരിക്കുക. 

3. ആരുടെ എങ്കിലും കയ്യിൽ നിന്നും എന്തെങ്കിലും പർസലുകളോ മറ്റ് വസ്ത്തുകളോ മേടിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും കാരണവശാൽ ഇത് പിടിക്കപ്പെട്ടാൽ കഠിനമായ നിയമ. നടപടികൾ നേരിടേണ്ടി വരും.

മതം

കുവൈറ്റിലെ ഔദ്യോഗിക മതം എന്നത് ഇസ്ലാം ആയതിനാൽ മറ്റ് മതങ്ങളുടെ പൊതുവായ ആചാരം നിരോധിച്ചിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കാവുന്നതാണ്: CLICK HERE

എഴുതിയത് : സത്യജിത്ത് എം.എസ്, വെഞ്ഞാറമൂട്

Top Post Ad

Below Post Ad