കേരള സർക്കാരിൻറെ കീഴിലുള്ള തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ.KIFDC വ്യവസായ എസ്റ്റേറ്റുകളുടെ വികസനം ഏറ്റെടുത്ത് സംസ്ഥാനത്തെ വ്യവസായവൽക്കരണം പരിപോഷിപ്പിക്കുന്നു.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) തിരുവനന്തപുരം, കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനു വേണ്ടി (KINFRA), "പ്രോജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ്" തസ്തികകളിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ളവരും കഴിവുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ 2 വർഷത്തേക്ക് ആയിരിക്കും നിയമനം.
കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.
1. Project Management Executive
ഒഴിവുകൾ: 03
പ്രായ പരിധി (as on 01/ 12/ 2021)
ശമ്പളം: Rs.30000/- pm (Consolidated)
യോഗ്യത
- B.Tech with MBA (Any Stream) (Preferably B.Tech Civil/Electrical)
അപേക്ഷ അയക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷിക്കാവൂ.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി), തിരുവനന്തപുരം എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം ഒരു ഘട്ടത്തിലും ആപ്ലിക്കേഷൻ ഡാറ്റയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല.
വിദ്യാഭ്യാസ യോഗ്യതകൾ സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനം/ബോർഡ് എന്നിവയിൽ നിന്നായിരിക്കണം.
ഈ റിക്രൂട്ട്മെന്റ് പ്രക്രിയ പൂർത്തിയാകുന്നതുവരെ സജീവമായി സൂക്ഷിക്കേണ്ട സാധുവായ ഒരു വ്യക്തിഗത ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും ഉദ്യോഗാർത്ഥിയുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്ക് ആയിരിക്കും ചെയ്യുക.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 07.01.2022 (05:00 PM) ആയിരിക്കും