താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷിക്കാം.
എംപ്ലോയ്മെന്റ് ഓഫീസർ
യോഗ്യത
- 50 ശതമാനത്തിൽ കുറയാതെ മാർകോടെ അംഗീകൃത സർവകലാശാലയിൽ നിന്നും മനഃശാസ്ത്രത്തിലോ വിദ്യാഭ്യാസത്തിലോ ബിരുദാനന്തര ബിരുദം.
അപേക്ഷ സമർപ്പിക്കുന്ന രീതി
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
ആധാർ കാർഡ് ഉള്ളവർ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ കാർഡ് ചേർക്കണം.
വെബ്സൈറ്റ് വിലാസം: www.keralapsc.gov.in
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി : 02.02.2022