യുഎഇ യിൽ കാറുകൾ വാങ്ങാം വിൽക്കാം
യൂ.എ. ഇയിൽ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുവാനും വിൽക്കുവാനും ഈ ആപ്പിന്റെ സഹായം തേടാം
സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് പ്രവാസികളെല്ലാവരും.സാമ്പത്തിക സ്ഥിതിയും സൗകര്യങ്ങളും അനുസരിച്ച് ഒരു കാർ സ്വന്തമാക്കുവാനും സ്വയം നിശ്ചയിക്കുന്ന വിലയ്ക്ക് കയ്യിലുള്ള കാർ വിൽക്കുവാനും യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഉപയോഗിക്കാവുന്ന ഒരു ആപ്പാണ് CARSWITCH. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും ഒഴിവാക്കുവാൻ ഈ ആപ്പ് ഉതകുന്നതാണ്.
സെക്കൻഡ് ഹാൻഡ് വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും പാലിക്കേണ്ട ടെസ്റ്റ് ഡ്രൈവുകൾ,ട്രാൻസ്ഫർ, ലോണുകളുടെ കൈകാര്യം തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഈ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.
കൂടാതെ ലിസ്റ്റ് ചെയ്യപ്പെടുന്ന വാഹനങ്ങൾ പരിശോധിക്കുന്നതടക്കമുള്ള സുരക്ഷാനടപടികളും കൈക്കൊള്ളുന്നതിനാൽ തട്ടിപ്പുകളെക്കുറിച്ചും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല.
ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ആയിരക്കണക്കിന് കാറുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങളും CARSWITCHലൂടെ ലഭിക്കുന്നു.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത്
ഇവരുടെ ഔദ്യോഗിക ആപ്പ് ഇൻസ്റ്റാൾ ചെയ്യുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ആൻഡ്രോയിഡിലും ആപ്പിൾ ഫോണിലും .പ്ലെയ്സ്റ്റർ ആപ്പ്സ്റ്റോർ ലിങ്കുകൾ തൊട്ടു താഴെ നൽകുന്നു.