കേരള ഗവൺമെന്റ് സർവീസിന്റെ താഴെ പരാമർശിച്ചിരിക്കുന്ന തസ്തികയിലേക്ക് നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.
1. ഫിഷറീസ് ഓഫീസർ
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്നും ഫിഷറീസ് സയൻസ് / BFSC നോട്ടിക്കൽ സയൻസ്/ഇൻഡസ്ട്രിയൽ ഫിഷറീസ്/മാരികൾച്ചർ/മറൈൻ ബയോളജി/ കോസ്റ്റൽ അക്വാകൾച്ചർ/അക്വാറ്റിക് ബയോളജി/ അപ്ലൈഡ് ഫിഷറീസ്/ ഫിഷ് പ്രോസസിംഗ് ടെക്നോളജി തുടങ്ങിയിവയിൽ ബിരുദം/ PG
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി "വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനു വേണ്ടി ഉദ്യോഗാർഥികൾ “Apply Now“ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാർഥികൾ അപേക്ഷയുടെ പ്രിന്റൊട്ട് എടുത്ത് സൂക്ഷിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02.02.2022