Buy second hand car in UAE Dubai
സെക്കന്റ് ഹാൻഡ് കാർ വാങ്ങാനുള്ള ആപ്പിന്റെ പ്രവർത്തന രീതിയാണ് ഇവിടെ വിശദീകരിക്കുന്നത്. ആപ്പ് ഇതുവരെ എടുത്തിട്ടില്ലാത്ത ആൻഡ്രോയിഡ്/ആപ്പിൾ ഉപഭോക്താക്കൾ അതിന്റെ ലേഖനം വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക. [ഇവിടെ വായിക്കുക]
ഓരോന്നിന്റേയും ലിസ്റ്റുകൾ (toc)
ആദ്യമായി ചെയ്യേണ്ടത്
ആപ്പ് ഇൻസ്റ്റാൾ ചെയ്തു തുറന്നതിനു ശേഷം ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ച് കാറുകൾ വിൽക്കുവാനോ വാങ്ങുവാനോ ഉള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം.വാഹനങ്ങൾ വാങ്ങുവാൻ
Buy car ഓപ്ഷനിലൂടെ പല റേഞ്ചിലുള്ള ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്ന് ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചുള്ള കാർ സെർച്ച് ചെയ്ത് എടുക്കാവുന്നതാണ്.തുറന്നുവരുന്ന പേജിൽ നിന്ന് വാഹനത്തിന്റെ മോഡലും പേരും നേരിട്ട് സെർച്ച് ചെയ്തെടുക്കുന്നതിനോടൊപ്പം
വാഹനം പുറത്തിറങ്ങിയ വർഷം, വില മൈലേജ് എന്നിവ കൃത്യമായി ക്രമീകരിച്ച് ആവശ്യമായ വാഹനങ്ങൾ ഉപഭോക്താവിന് തിരഞ്ഞെടുക്കാം.
ഇതിനുപുറമേ വിൽക്കുന്നയാളുടെ സ്ഥലം, വാഹനത്തിന്റെ ടൈപ്പ്, ഫീച്ചറുകൾ,നിറം എന്നിവയുടെ അടിസ്ഥാനത്തിലും ഇഷ്ടപ്പെട്ട വാഹനങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഇഷ്ടപ്പെട്ട ഒരു വാഹനം തെരഞ്ഞെടുത്താൽ, വാഹനത്തിന്റെ വില ഒരുമിച്ചടയ്ക്കാനും തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്.
വാഹനത്തിന് ഒരു വില പറയാനും, കൊടുത്തിരിക്കുന്ന വിലയിൽ മാറ്റം വരുമ്പോൾ അറിയുവാനും CARSWITCHലൂടെ സാധിക്കുന്നു.
വാഹനങ്ങൾ വിൽക്കുവാൻ
ഉപയോഗിക്കുന്ന വാഹനം കൈമാറുവാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമായ ധാരാളം സേവനങ്ങൾ CARSWITCH പ്രദാനം ചെയ്യുന്നുണ്ട്.
എളുപ്പത്തിലും സുരക്ഷിതമായും ലാഭകരമായും വാഹനങ്ങൾ വിൽക്കുവാൻ CARSWITCHലൂടെ കഴിയുന്നതാണ്.മാത്രമല്ല വിൽപ്പനക്കാരുടെ സഹായത്തിനായി വാട്സ്ആപ്പ് ഹെൽപ്പ് ലൈനുകളും ലഭ്യമാണ്.
ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ 70% വാഹനങ്ങളും ഒരു മാസത്തിനകം വിറ്റു പോകുമെന്നാണ് CARSWITCHന്റെ അവകാശവാദം.15,000 ത്തോളം ഉപഭോക്താക്കൾ പ്രതിദിനം ആപ്പ് സന്ദർശിക്കാറുണ്ട്. വിളിക്കേണ്ട വാഹനത്തിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം പൂർണമായും വിൽപ്പനക്കാരന് ലഭിക്കുന്നു. ഉപഭോക്താക്കളുമായി ബന്ധപ്പെടുവാനും വിലപേശുവാനും വിൽപ്പനക്കാരന് കഴിയുന്നു. വാഹനം ആവശ്യക്കാരിലേക്ക് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങളിലൂടെ എത്തിക്കുവാനും CARSWITCHലൂടെ സാധിക്കുന്നതാണ്.
ലോകത്തിലെ തന്നെ പ്രധാന വാഹന വിപണികൾ ഒന്നായ യുഎഇയിൽ ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചു പറ്റുവാൻ CARSWITCHന് കഴിഞ്ഞിട്ടുണ്ട്.വാഹനങ്ങൾ വിൽക്കുവാനും വാങ്ങുവാനുമാഗ്രഹിക്കുന്നവർക്ക് ഇത്രയും സൗകര്യങ്ങൾ നൽകുന്ന മറ്റൊരു സേവനദാതാവ് ഇപ്പോൾ വിപണിയിൽ ഇല്ലെന്നുതന്നെ പറയാം.