Resso എന്ന മ്യൂസിക് ആപ്ലിക്കേഷനിലൂടെ സൗജന്യമായി പരിധിയില്ലാതെ ഗാനങ്ങൾ കേൾക്കാൻ സാധിക്കുന്നതാണ്. ഓൺലൈനായി പാട്ടുകൾ കേൾക്കുവാനുള്ള ഒരു ആപ്പ് ആണ് ഇത്. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ട്രെൻഡിങ് ആയി നിൽക്കുന്ന പാട്ടുകൾ ഓട്ടോമാറ്റിക് ആയി ഇതിലെ പ്ലേലിസ്റ്റിൽ വരുന്ന സിംപിൾ ഇൻ്റർഫേസ് ഉള്ള നല്ല ഒരു ആപ്ലിക്കേഷൻ ആണിത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും പോലെ ഇതിൽ ഷെയർ ലൈക്ക് കമൻറ് ഒക്കെ ചെയ്യാൻ സാധിക്കും. പാട്ടുകളുടെ വരികളും പാട്ടുകൾക്കൊപ്പം ലഭിക്കുന്നതാണ്.
പ്ലേസ്റ്റോറിൽ നിന്നും resso ആപ്പ് ഡൗൺലോഡ് ചെയ്യാം
ഈ ആപ്ലിക്കേഷൻ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.
ആപ്ലിക്കേഷൻ ഓപ്പൺ ചെയ്ത ശേഷം login ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക അവിടെ ലോഗിൻ ചെയ്യുന്നതിനായി ഗൂഗിൾ ഐഡിയോ ഫോൺ നമ്പരോ ഫേസ്ബുക്ക് ഐഡിയോ ഉപയോഗിക്കാവുന്നതാണ്.ആ മൂന്ന് ഓപ്ഷനിൽ continue with phone എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്യുക. നമ്പർ വെരിഫൈ ചെയ്യുന്നതിനായി ഒരു otp നിങ്ങളുടെ നമ്പറിലേക്ക് മെസ്സേജ് ആയി വരുന്നതാണ്.
അങ്ങനെ otp കൊടുത്ത് ലോഗിൻ ചെയ്തതിനു ശേഷം പുതിയ ഒരു ഇൻറർഫേസ് തുറന്നു വരുന്നതാണ്.അതിൽ ഇഷ്ടമുള്ള ഭാഷകളിലെ ഗാനങ്ങൾ തിരഞ്ഞെടുക്കാം.
ശേഷം ഇഷ്ടപ്പെട്ട ആർട്ടിസ്റ്റുകളെ ( ഗായകർ, സംഗീതസംവിധായകർ എന്നിങ്ങനെ) തിരഞ്ഞെടുക്കേണ്ടതുണ്ട്. ചുരുങ്ങിയത് ഒരു മൂന്ന് ആർട്ടിസ്റ്റുകളെ എങ്കിലും തിരഞ്ഞെടുക്കുക.
ഇങ്ങനെയൊക്കെ തിരഞ്ഞെടുത്താലും ട്രെൻഡിങ് ആയി നിൽക്കുന്ന എല്ലാ ഭാഷയിലുള്ള പാട്ടുകളും നിങ്ങളുടെ പ്ലേലിസ്റ്റ്ൽ കിട്ടുന്നതാണ്. തുടർന്ന് Done കൊടുക്കുക.
താഴേക്ക് swipe ചെയ്താൽ next സോങ് play ആവുന്നതാണ്.double tap ചെയ്യുമ്പോൾ ആ പാട്ട് like ആവും. മാത്രമല്ല അത് നിങ്ങളുടെ favourite listൽ ആവുകയും ചെയ്യുന്നു.
ഇതിൽ ഒരുപാട് തരം പാട്ടുകൾ ഉണ്ടാകും. ഇഷ്ടമുള്ള genre തിരഞ്ഞെടുത്താൽ നിങ്ങൾക്ക് ആ രീതിയിൽ ഉള്ള പാടുകൾ കേൾക്കാം.
നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്തു കൊടുത്താൽ നിങ്ങൾക്ക് അത് കേൾക്കാനും സാധിക്കും.
താഴെയുള്ള ഓപ്ഷനിൽ me എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ യൂസർ ഐഡി തുറന്നു വരുന്നതാണ് ഇവിടെ പ്രൊഫൈൽ ഫോട്ടോ അടക്കം add ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
ഈ resso ആപ്പിൾ പാട്ട് വെച്ചതിനുശേഷം ബാഗ്രൗണ്ടിൽ അത് കേൾക്കാൻ സാധിക്കും. യുട്യൂബിലും മറ്റും ഇത് സാധ്യമല്ല. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് resso ആപ്പിൽ നിന്നും ഓൺലൈനായി ആയി പാട്ട് കേൾക്കുവാനും സാധിക്കുന്നതാണ്.