റോയൽ ഒമാൻ പോലീസ് വിസ പ്രോസസിങ് പുനരാരംഭിച്ചു കഴിഞ്ഞു. അതിനാൽ തന്നെ യാത്രക്കാർക്ക് ഒമാൻ ഇ – വിസക്ക് അപേക്ഷിക്കാനും ഒമാനിലേക്ക് സഞ്ചരിക്കാനുമുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു.
എന്നിരുന്നാലും ഇപ്പോഴുള്ള കൊറോണ വൈറസ് മഹാവ്യാധിയുടെ പ്രശ്നങ്ങൾ കാരണം ഇങ്ങോട്ടേക്ക് എത്തുന്ന വിദേശികൾ ഒമാനിലേക്കുള്ള പ്രവേശന നിബന്ധനകളെക്കുറിച്ചും ആരോഗ്യസംബന്ധമായ മുൻകരുതലുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ പറയുവാനുദ്ദേശിക്കുന്നത്.
ഒമാൻ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ആരോഗ്യസംബന്ധമായ മാനദണ്ഡങ്ങൾ ആവശ്യാനുസരണം മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നതാണ്. അതിനാൽ തന്നെ സഞ്ചാരികൾ യാത്രക്ക് മുൻപ് ഇതിനെപ്പറ്റി കൃത്യമായ പഠനം നടത്തിയിരിക്കണം.
കോവിഡ് – 19 PCR ടെസ്റ്റ് റിസൾട്ട്
കൊറോണ വൈറസ് ഇൻഫെക്ഷൻ നിരക്ക് കുറച്ച് നിർത്തുന്നതിന് വേണ്ടി കൊറോണ വൈറസ് ടെസ്റ്റിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന തരത്തിലുള്ള കോവിഡ് ടെസ്റ്റ് റിസൾട്ട് ഒമാനിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധമാണ്.
നെഗറ്റീവ് ടെസ്റ്റ് റിസൾട്ട്
സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ അറബിക്കിലോ ഉളളതായിരിക്കണം
ടെസ്റ്റ് നടത്തിയിരിക്കുന്നത് ഇവിടെ എത്തുന്നതിന് 72 മണിക്കൂർ മുൻപായിരിക്കണം. 8 മണിക്കൂറിൽ കൂടുതലുള്ള യാത്രയാണ് എങ്കിൽ 96 മണിക്കൂറിന് മുൻപുള്ള റിസൾട്ട് മതിയാകും.
റിസൾട്ടിൽ പുറപ്പെടുന്ന രാജ്യത്ത് അപ്രൂവ് ചെയ്യുന്ന QR കോഡ് ഉണ്ടായിരിക്കണം.
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം 18 വയസിൽ താഴെയുള്ള എല്ലാ കുട്ടികളെയും ഒഴിവാക്കിയിട്ടുണ്ട്.
വാക്സിനേഷൻ സ്വീകരിച്ചവരും PCR ടെസ്റ്റ് എടുക്കേണ്ടതുണ്ടോ ?
Yes. കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കേററുമായി ഒമാനിൽ എത്തുന്ന എല്ലാവർക്കും നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാണ്. ഇത് 72 മണിക്കൂറിന് ഉള്ളിൽ എടുത്തതായിരിക്കണം. താഴെ കൊടുത്തിരിക്കുന്ന വാക്സിനുകൾ എല്ലാം ഒമാനിൽ അംഗീകരിച്ചിട്ടുള്ളതാണ്.
- AstraZeneca
- Covaxin
- Covishield
- Janssen
- Moderna
- Pfizer-BioNTech
- Sinopharm
- Sinovac
- Sputnik V
ഒമാനിൽ എത്തുന്നതിന് മുൻപ് രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ QR കോഡ് ഉണ്ടായിരിക്കണം അല്ലെങ്കിൽ വരുന്ന രാജ്യം അപ്രൂവൽ ചെയ്തിരിക്കുന്ന സർട്ടിഫിക്കറ്റ് ആയിരിക്കണം.
മുകളിൽ പറഞ്ഞ നിബന്ധനകൾ ഒമാൻ സ്വദേശികൾക്കും 18 വയസിൽ താഴെയുള്ളവർക്കും ബാധകമല്ല.
ഒമാനിൽ എത്തുന്നവർക്ക് കൊറോണ വൈറസ് ടെസ്റ്റിംഗ് കോവിഡ് – 19 PCR ടെസ്റ്റ് റിസൾട്ട് ഇല്ലാതെ വരുന്നവർക്ക് ഒമാനിൽ എത്തുമ്പോൾ PCR ടെസ്റ്റ് നടത്തുന്നതാണ്.
ഇവർ ടെസ്റ്റ് റിസൾട്ട് ലഭിക്കുന്നത് വരെ Tarrasud+ tracking bracelet ധരിച്ചിരിക്കണം. റിസൾട്ട് പോസിറ്റീവ് ആണ് എന്നുണ്ടെങ്കിൽ 10 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ സ്വീകരിച്ചിരിക്കണം.
ട്രാവലേഴ്സ് രെജിസ്ട്രേഷൻ ഫോം
എല്ലാ യാത്രക്കാരും കോവിഡ് 19 ട്രാവൽ രജിസ്ട്രേഷൻ പൂർത്തി ആക്കിയിരിക്കണം. ഇതിനായുള്ള ഫോം Tarassud+ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
പൂരിപ്പിക്കേണ്ട വിവരങ്ങൾ.
- ടെലഫോൺ നമ്പർ
- അടിസ്ഥാന വ്യക്തി വിവരങ്ങൾ ( DOB, GENDER )
- ഒമാനിലെ അഡ്രസ്സ്
- എത്തുന്ന സമയം, തിയതി
- വിസ ടൈപ്പ്
- ഇൻഷുറൻസ് വിവരങ്ങൾ
- ഫ്ലൈറ്റ് നമ്പർ
- കോവിഡ് 19 നെഗറ്റീവ് മെഡിക്കൽ സർട്ടിഫിക്കറ്റ്
- കംപ്ലീറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ട്രാൻസിറ്റ് യാത്രക്കാർ Tarassud കോൺടാക്ട് ഫോം പൂരിപ്പിക്കേണ്ടതുണ്ടോ ?
Yes. ട്രാൻസിറ്റ് യാത്രക്കാർ 24 മണിക്കൂറിൽ കൂടുതൽ ഒമാനിൽ തങ്ങാൻ പാടില്ല. കൂടാതെ ഇവർ എയർപോർട്ടിൽ നിന്നും പുറത്ത് വരാനും പാടില്ല. വരുന്ന എല്ലാ യാത്രക്കാരും നിരീക്ഷണത്തിൽ ആയിരിക്കും. അതിനാൽ തന്നെ നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ടും വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടാകണം.
ഒമാനിലെ ക്വാറൻ്റൈൻ
കംപ്ലീറ്റ് വാക്സിനേഷൻ സ്വീകരിച്ചവർ ഒമാനിൽ എത്തിയാൽ ക്വാറൻ്റൈൻ സ്വീകരിക്കേണ്ടതില്ല. കോവിഡ് PCR ടെസ്റ്റ് ഒമാനിൽ എത്തിയിട്ട് ചെയ്യുന്നവർ ടെസ്റ്റ് റിസൾട്ട് വരുന്നതുവരെ ക്വാറൻ്റൈൻ സ്വീകരിക്കേണ്ടതുണ്ട്. നെഗറ്റീവ് റിസൾട്ട് ആണ് ലഭിക്കുന്നതെങ്കിൽ ക്വാറൻ്റൈൻ അവസാനിപ്പിക്കാം.
ഒമാനിലെ ഹെൽത്ത് ഇൻഷ്വറൻസ്
ഒമാനിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും ഒമാനിൽ താമസിക്കുന്ന കാലം മുഴുവനും ഹെൽത്ത് ഇൻഷ്വറൻസ് ഉണ്ടായിരിക്കണം. ഈ ഇൻഷ്വറൻസ് വിവരങ്ങൾ ട്രാവൽ രജിസ്ട്രേഷൻ ഫോമിൽ കൊടുത്തിരിക്കണം.
ഒമാനിൽ കോവിഡ് 19 വാക്സിനേഷൻ
ഒമാനിൽ എത്തുന്ന വിദേശിയർ എല്ലാവരും കംപ്ലീറ്റ് വാക്സിനേഷൻ സ്വീകരിച്ചവർ ആയിരിക്കണം. ഇതിൻ്റെ വിവരങ്ങൾ Tarassud ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യുമ്പോൾ കൊടുത്തിരിക്കണം. ഒമാനിൽ എത്തുന്നതിന് മുൻപ് രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം.
ഒമാനിലെ പബ്ലിക് ഹെൽത്ത്
ഒമാനിൽ എത്തുന്ന എല്ലാവരും ഒമാൻ സർക്കാര് പറയുന്ന എല്ലാ നിർദേശങ്ങളും പാലിച്ചിരിക്കണം.
ഒമാനിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം വെച്ചിട്ടുണ്ട്. കൂടാതെ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചിരിക്കണം. കോവിഡ് 19 പകർച്ചവ്യാധിക്ക് കുറവ് വരുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളിൽ വ്യത്യാസം ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
എഴുതിയത്:റാണി ജെ മേരികുര്യൻ,ഇടുക്കി