Ads Area

യു എ ഇയിലെ വർക്ക് വിസയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതെല്ലാം.

യു എ യിൽ ദീർഘകാലം  താമസിക്കാൻ താൽപര്യമുള്ളവർക്ക് ഒരു റെസിഡൻസ് വിസ ആവശ്യമാണ്.  ഒപ്പം ഇവിടെ ജോലി ചെയ്യണമെങ്കിൽ ഒരു വർക്ക് പെർമിറ്റും ആവശ്യമാണ്. ഇതിനെല്ലാത്തിനും പുറമേ,ജോലിക്കെടുക്കാൻ സന്നദ്ധതയുള്ള ഒരു എംപ്ലോയറും ഉണ്ടാവണം.  ഇവയെല്ലാം ലഭിച്ചെങ്കിൽ  മാത്രമേ  നമുക്ക് ഒരു എംപ്ലോയർ വിസയും വർക്ക് പെർമീറ്റും  യു എ യിൽ ലഭിക്കുകയുള്ളു.കർശനമായ കുടിയേറ്റ നിയമങ്ങളാണ് യുഎഇയിലുള്ളത്. ഇവ  അത്ര എളുപ്പത്തിൽ മറികടാക്കാവുന്ന ഒന്നല്ല.

യു എ ഇ എംപ്ലോയ്മെൻ്റ് റൂൾസ്

  • അപേക്ഷകർക്ക് 18 വയസ് പൂർത്തി ആയിരിക്കണം
  • ജോലി ചെയ്യാൻ പോകുന്ന കമ്പനി ഏതെങ്കിലും നിയമ ലംഘനം നടത്തിയിട്ടുണ്ടാകരുത്.
  • കമ്പനിക്ക് നിയമ സാധുതയുള്ള ലൈസൻസ് ഉണ്ടാകണം
  • അപേക്ഷ ജോലി ചെയ്യാനുദ്ദേശിക്കുന്ന കമ്പനിയുടെ ലൈൻസുമായി ബന്ധപ്പെട്ടത് തന്നെ ആയിരിക്കണം.

യു എ ഇ വർക്ക് വിസയ്ക്ക് അർഹർ ആരൊക്കെ 

18 വയസ് പൂർത്തിയായ എല്ലാ വിദേശിയർക്കും വർക്ക് വിസക്ക് അപേക്ഷ നൽകുവാനുള്ള  അവകാശമുണ്ട്. ഇത് കൂടാതെ മിനിസ്ട്രി ഒഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഇമിറട്ടൈസേഷൻ ( Ministry of Human Resources and Emiratisation (MoHRE) )ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

വിദേശ അപേക്ഷകരെ 3 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

കാറ്റഗറി 1. ബിരുദ വിദ്യാഭ്യാസമെങ്കിലും ഉളളവർ

കാറ്റഗറി 2. പോസ്റ്റ് സെക്കൻഡറി ഡിപ്ലോമ ഉളളവർ

കാറ്റഗറി 3. ഉയർന്ന ഹൈ സ്കൂൾ ഡിപ്ലോമ ഉള്ളവർ

യു എ ഇ എംപ്ലോയ്മെൻ്റ് വിസക്ക് ആവിശ്യമായ ഡോക്യുമെൻ്റുകൾ

പാസ്പോർട്ടും പാസ്പോർട്ടിൻ്റെ കോപ്പിയും

യു എ ഇ ഗവൺമെന്റ് അനുശാസിക്കുന്ന തരത്തിലുള്ള  പാസ്പോർട്ട് സൈസ് ഫോട്ടോ.

വിദ്യാഭ്യാസ യോഗ്യത  തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. 

സർക്കാരിൻ്റെ അംഗീകാരമുള്ള ഹെൽത്ത് സെൻ്ററിൽ നിന്നും എടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റ്

ജോലി തരുന്ന കമ്പനിയിൽ നിന്നുമുള്ള ഡോക്യുമെൻ്റുകൾ, കൊമേഴ്‌സിയൽ ലൈസൻസ് മുതലായവ.

യു എ ഇ വർക്ക് പെർമിറ്റ് എങ്ങനെ നേടാം

അപേക്ഷകന് വേണ്ടി വർക്ക് പെർമിറ്റ് അപേക്ഷിക്കേണ്ടത് ജോലി നൽകുന്ന ആളുതന്നെയാണ്.മിനിസ്ട്രി ഒഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഇമിറട്ടൈസേഷൻ ആണ് വർക്ക് പെർമിറ്റ് നൽകുന്ന അഥോറിറ്റി. 

അപേക്ഷ നൽകുന്നതിന്  എന്തൊക്കെ ചെയ്യണം 

എംപ്ലോയർ മിനിസ്ട്രി ഓഫ് ലേബർ ഓൺലൈൻ സിസ്റ്റം വെബ്സൈറ്റ് Tas’Heel നിന്നും ആപ്ലിക്കേഷൻ പ്രിൻ്റ് ചെയ്ത എടുക്കുക.

ആവശ്യമായ ഡോക്യുമെൻ്റുകളോടെ ഒപ്പം അപേക്ഷ സമർപ്പിക്കുക

മിനിസ്ട്രി അപേക്ഷ പരിശോധിച്ചതിനു ശേഷം ഏതെങ്കിലും ഡോക്യുമെൻ്റുകൾ വേണം എന്നുണ്ടെങ്കിൽ വീണ്ടും അയക്കാൻ പറയുന്നതായിരിക്കും.

കൃത്യമായ പരിശോധനക്ക് ശേഷം മിനിസ്ട്രി അപ്രൂവൽ നൽകുന്നതായിരിക്കും. ഇത് സൈറ്റിൽ നിന്നും പ്രിൻ്റ് ചെയ്ത് എടുക്കാൻ സാധിക്കും.

അപേക്ഷ സമർപ്പിച്ചതിന് ശേഷം ഏകദേശം 5 വർക്കിംഗ് ഡെയ്ക്കുളിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതാണ്.

വർക്ക് പെർമീറ്റിൻ്റെ വാലിഡിറ്റി എത്രനാൾ?

ആദ്യമായി വർക്ക് പെർമിറ്റ് ലഭിക്കുമ്പോൾ അത് 30 ദിവസം ആണ് വാലിഡിറ്റി ഉണ്ട്. ഇത് കഴിഞ്ഞാൽ വീണ്ടും  30 ദിവസം കൂടി നീട്ടാൻ സാധിക്കും. അതായത് ആകെ 60 ദിവസം. ഈ അറുപത് ദിവസത്തിന് ഉളളിൽ നിങ്ങളുടെ എംപ്ലോയർ നിങ്ങളുടെ റെസിഡൻസ് വിസ, എമിറേറ്റ്സ് ഐഡി, ലേബർ കാർഡ് എന്നിവ അറേഞ്ച് ചെയ്തിരിക്കണം

ലേബർ കാർഡിൻ്റെ ഒപ്പം റെസിഡൻസ് വിസ ഉണ്ടെങ്കിൽ മാത്രമേ നിയമ പ്രകാരം അവിടെ ജീവിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടാവുകയൊള്ളൂ.  1,2 അല്ലെങ്കിൽ 3 വർഷത്തിലേക്ക് ആണ് യു എ ഇ റെസിഡൻസ് വിസ നൽകുന്നത്. ഇത്  നമ്മുടെ യാത്രയുടെ ഉദ്ദേശം അനുസരിച്ച് ഇരിക്കും

യു എ ഇ വർക്ക് വിസ ലഭിക്കുന്നത് എങ്ങനെ ?

വർക്ക് പെർമീറ്റിന് അപ്രൂവൽ ലഭിക്കുന്നത് ഇവിടെ ജോലി ചെയ്യാനുള്ള അനുമതി ആയിട്ടാണ്. ഇത് 30 ദിവസം വാലിഡിട്ടി ഉള്ളതാണ്.  ഇത് 60 ദിവസം ആക്കിയെടുക്കാൻ സാധിക്കും. എംപ്ലോയ്മെൻ്റ് വിസ അപേക്ഷ ആരംഭിക്കുന്നത് അപേക്ഷകൻ യു എ ഇയില് എത്തിയതിന് ശേഷം മാത്രം ആയിരിക്കും

എംപ്ലോയ്മെൻ്റ് വിസ നടപടികൾ

യു എ ഇയില് എത്തിയതിന് ശേഷം  എംപ്ലോയർ നേരിട്ട് നിങ്ങളുടെ റെസിഡൻസ് വിസക്കുള്ള  അപേക്ഷ വേക്കേണ്ടതാണ്. ഇത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിഗ്നേഴ്സ് അഫയേഴ്സ് ആണ് നൽകുന്നത്. (General Directorate of Residency and Foreigners Affairs (GDRFA) )

ഈ ആപ്ലിക്കേഷൻ അപ്പ്രൂവൽ ആയി കഴിഞ്ഞാൽ നമ്മുക്ക് എംപ്ലോയ്മെൻ്റ് വിസ ലഭിക്കുന്നതായിരിക്കും. കൂടാതെ ലേബർ കാർഡ്, എമിറേറ്റ്സ് ഐഡി എന്നിവയും ലഭിക്കും

വർക്ക് വിസ പുതുക്കുന്നത് എങ്ങനെ ?

എല്ലാത്തരത്തിലുമുള്ള റെസിഡൻസ് വിസ 1 – 3 വർഷത്തേക്ക് ആണ് നൽകുന്നത്.  ഇത് അവസാനിപ്പിക്കുന്നതിന് 30 ദിവസം മുൻപ് എങ്കിലും നിങ്ങളുടെ എംപ്ലോയർ ഇത് പുതുക്കുന്നതിന് ഉള്ള അപേക്ഷ നൽകിയിരിക്കണം.

ഇതിൻ്റെ നടപടിക്രമങ്ങൾ ആദ്യ അപേക്ഷ വെക്കുന്നത് പോലെ തന്നെയാണ്. 

എംപ്ലോയ്മെൻ്റ് വിസ പുതുക്കുന്നത് എങ്ങനെ ?

ദുബൈയിലെ GDRFA സെൻ്ററിൽ അപേക്ഷകൻ്റെ സ്പോൺസർ തന്നെയാണ് എംപ്ലോയ്മെൻ്റ് വിസ പുതുക്കുന്നതിനുള്ള  അപേക്ഷ വെക്കേണ്ടത്.

കൂടുതൽ അറിയാനായി യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക: ഇവിടെ നോക്കുക

 ഇന്ത്യൻ എംബസിയുടെ ഒഫീഷ്യൽ സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

എഴുതിയത് : സത്യജിത്ത് എം.എസ്, വെഞ്ഞാറമൂട്

Top Post Ad

Below Post Ad