Ads Area

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് നിയമനം - tenth pass jobs

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ എന്നിവരെ ഡയറക്ടര്‍ ഏജന്റായി നിയമിക്കുന്നു. 


യോഗ്യത.

  • tenth pass 
  • പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിര താമസം ഉള്ളവർ ആയിരിക്കണം. 
  • മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. 

നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വയ്‌ക്കേണ്ടതാണ്. 

അപേക്ഷകര്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) 

ദി സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, 
പാലക്കാട് ഡിവിഷന്‍, 
പാലക്കാട് -678001 

വിലാസത്തില്‍ വയസ്, യോഗ്യതാ മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം അയക്കേണ്ടതാണ്. 

ഫോണ്‍: 0491 2544740, 2545850.

View Official Notification

Top Post Ad

Below Post Ad