കമ്പനി : വിവിധ ഗവൺമെൻറ് ഉടമസ്ഥതയിലുള്ള കമ്പനികൾ/ കോർപ്പറേഷനുകൾ/ബോർഡുകൾ.
തസ്തികയുടെ പേര്: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്
യോഗ്യത
- സ്റ്റാൻഡേർഡ് VII അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- സൈക്ലിംഗ് പരിജ്ഞാനം (സ്ത്രീകളെയും ഡിഎ ഉദ്യോഗാർത്ഥികളെയും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു).
അപേക്ഷ സമർപ്പിക്കുന്ന രീതി:
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: www.keralapsc.gov.in
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 19.01.2022