പറമ്പിക്കുളം ടൈഗർ റിസർവ് വൈൽഡ് ലൈഫ് സർക്കിൾ, പാലക്കാട്, കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
1. കൺസർവേഷൻ ബയോളജിസ്റ്റ്
യോഗ്യത
- ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം വൈൽഡ് ലൈഫ് മാനേജ്മെന്റ് അഭികാമ്യം.
- മികച്ച ആശയവിനിമയവും ഡോക്യുമെന്റേഷൻ കഴിവുകളും.
- വന്യജീവി മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
2. അക്കൗണ്ടന്റ്
യോഗ്യത
- ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കൊമേഴ്സ് ബിരുദം.
- മികച്ച ആശയവിനിമയവും അക്കൌണ്ടിംഗ് സോഫ്റ്റ്വെയറിലെ പരിചയവും.
- ഏതെങ്കിലും അംഗീകൃത ഓർഗനൈസേഷനുകൾ /സ്ഥാപനങ്ങൾ/ ഡിപ്പാർട്ട്മെന്റ് എന്നിവയിൽ അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
3. ഇക്കോടൂറിസം-കം-മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്
യോഗ്യത
- ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് / ഹോസ്പിറ്റാലിറ്റി, ടൂറിസം മാനേജ്മെന്റ് / പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ മറ്റ് അനുബന്ധ മേഖലകളിലെ യോഗ്യതകൾ അഭികാമ്യമാണ്.
- മികച്ച ആശയവിനിമയവും സംഘടനാ കഴിവുകളും.
- ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
- കമ്പ്യൂട്ടറിൽ പ്രാവീണ്യം അത്യാവശ്യമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
- എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും
അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ
- ബയോഡാറ്റ മറ്റു പ്രസക്തമായ സർട്ടിഫിക്കേറ്റുകൾ ഉൾപ്പെടെ അറ്റാച്ച് ചെയ്ത് സമർപ്പിക്കുക.
- നിങ്ങളെ സർക്കാർ സേവനത്തിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ടോ (അതെങ്കിൽ വിശദാംശങ്ങൾ നൽകുക).
- ഏതെങ്കിലും കുറ്റകൃത്യത്തിൽ നിങ്ങളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ (അതെങ്കിൽ വിശദാംശങ്ങൾ നൽകുക).
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ അയക്കുക
“എക്സിക്യൂട്ടീവ് ഡയറക്ടർ,
പറമ്പിക്കുളം കടുവ സംരക്ഷണം ഫൗണ്ടേഷൻ
O/o ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,
വന്യജീവി, വടക്കൻ മേഖല, ആരണ്യഭവൻ കോംപ്ലക്സ്,
ഒലവക്കോട്, പാലക്കാട് -678002.”
പറമ്പിക്കുളം കടുവ സംരക്ഷണം ഫൗണ്ടേഷൻ
O/o ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,
വന്യജീവി, വടക്കൻ മേഖല, ആരണ്യഭവൻ കോംപ്ലക്സ്,
ഒലവക്കോട്, പാലക്കാട് -678002.”
ഇമെയിൽ: joinptcf@gmail.com
അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയ്യതി : 15/12/2021