ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ നാളികേര കർഷകരുടെ ഉന്നതതല സഹകരണ ഫെഡറേഷനാണ് കേരഫെഡ്. കേരഫെഡ് നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ നിർമാണവും വിപണനവും കൂടിയാണ് നടത്തുന്നത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനമായ കേരഫെഡ് കേരള ഗവൺമെന്റിന്റെ സംരംഭമാണ്.
കേരഫെഡിൻറെ രണ്ട് പ്ലാൻറ് -കളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ വർക്കർ-മാരായി ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ താഴെ നൽകുന്നു.
തസ്തിക: Worker
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് വിജയം
നിയമന രീതി: താൽക്കാലികം
നിയമനം വേണ്ട പ്ലാന്റുകൾ: 02 (Kerafed Oil Complex, Karunagapally, Kollam & Kerafed Coconut Complex, Naduvannoor, Kozhikode)
പ്രായ പരിധി: 18 - 40 വയസ്സ് .01.01.2021 -ൽ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. സംവരണ വിഭാഗത്തിലുള്ളവർക്ക് സഹകരണ നിയമപ്രകാരമുള്ള വയസ്സ് ഇളവ് ഉണ്ടായിരിക്കുന്നതാണ്.
നിലവിൽ കേരഫെഡിൻറെ പ്ലാന്റുകളിൽ ജോലിചെയ്ത് വരുന്ന ചുമട്ടുതൊഴിലാളികൾക്കും അപേക്ഷിക്കാവുന്നതാണ്. അവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം നടത്തുന്നത്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് വർഷമായിരിക്കും .
താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത,വയസ്സ്, പ്രവർത്തി പരിചയം തുടങ്ങിയ തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചുവടെ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ 24.12.2021 വൈകുന്നേരം 5 മണിക്കകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കേരള കേര കർഷക സഹകരണ ഫെഡറേഷൻ (കേരഫെഡ്)
കേര ടവർ
വാട്ടർ വർക്സ് കോമ്പൗണ്ട്
വികാസ് ഭവാൻ പി.ഒ
വെള്ളയമ്പലം
തിരുവനന്തപുരം - 695033
അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് "വർക്കർ തസ്തികയിലേക്കുള്ള അപേക്ഷ" എന്ന് രേഖപ്പെടുത്തേണ്ടതാണ്.
തപാലിൽ അയക്കുന്നതും നേരിട്ട് നൽകുന്നതുമായ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ മുഖാന്തിരമുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല.
അപേക്ഷ ഫോമിന് / കൂടുതൽ വിവരങ്ങൾക്ക് Website സന്ദർശിക്കുക.