ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, പുതുച്ചേരി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
1. മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്
യോഗ്യത
- മെഡിക്കൽ ലബോറട്ടറി സയൻസിൽ ബാച്ചിലേഴ്സ് ബിരുദവും 2 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയവും.
2. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
യോഗ്യത
- അംഗീകൃത ബോർഡിൽ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 w.p.m അല്ലെങ്കിൽ ഹിന്ദിയിൽ 30 w.p.m എന്ന ടൈപ്പിംഗ് വേഗത.
അപേക്ഷ അയക്കാനുള്ള അവസാന തീയ്യതി : 05/01/2022
അപേക്ഷ അയക്കേണ്ട വിധം
ഓൺലൈൻ വഴി മാത്രമേ അപേക്ഷ അയക്കാൻ സാധിക്കുകയുള്ളു. മറ്റേതെങ്കിലും രീതിയിൽ അയക്കുന്ന അപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷകൾ www.jipmer.edu.in എന്ന വെബ്സൈറ്റ് വഴിയാണ് അയക്കേണ്ടത്.
ഓൺലൈൻ മോഡിൽ അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥി അവരുടെ ഫോട്ടോയും ഒപ്പും വ്യക്തമായി കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
JIPMER നിർദ്ദേശിച്ചതനുസരിച്ചല്ല ഫോട്ടോ അപ്ലോഡ് ചെയ്തിരിക്കുന്നതെങ്കിൽ അപേക്ഷ നിരസിക്കുന്നതായിരിക്കും. അതിനാൽ അപേക്ഷയിൽ ഒപ്പും, ഫോട്ടോയും വ്യക്തമായി കാണുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.
ഒരു ഉദ്യോഗാർത്ഥി ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ/അവൾ ഓൺലൈൻ മോഡ് വഴി മാത്രം പ്രത്യേകം ഫോം പൂരിപ്പിക്കേണ്ടതുണ്ട്, പ്രത്യേക അപേക്ഷാ ഫീസും ബാധകമായിരിക്കും.
നിശ്ചിത ഫീസ് ഇല്ലാത്തതോ ഒരു തരത്തിലും അപൂർണ്ണമായതോ ആയ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
സിലബസ്, സിബിടി/സ്കിൽ ഉൾപ്പെടെ ഈ പരസ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും/അപ്ഡേറ്റുകളും www.jipmer.edu.in JIPMER വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.