Ads Area

Indian Coast guard recruitment - Apply online for latest job vacancies

ഇന്ത്യൻ കോസ്റ്റ് ഗാർഡ് മേഖലയ്ക്ക് കീഴിലുള്ള  മുംബൈ സബ് ഓഫീസുകളിലേക്ക് വിവിധ മേഖലകളിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി സിവിലിയൻ ഒഴിവുകൾ നികത്തൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 

1. എൻജിൻ ഡ്രൈവർ 

യോഗ്യത 

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ് 
  • അംഗീകൃത ഗവ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.

2. സാരംഗ് ലാസ്കർ

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
  • അംഗീകൃത ഗവ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.

3. ഫയർ എൻജിൻ ഡ്രൈവർ 

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
  • സർക്കാർ സംഘടന / ഇൻസ്റ്റിറ്റ്യൂട്ട് ഹെവി വാഹന ലൈസൻസും 3 വർഷ എക്സ്പീരിയൻസും.

4. ഫയർമാൻ

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.

5. ഡ്രൈവർ (ഓർഡിനറി ഗ്രേഡ് )

യോഗ്യത

  • 10 പാസ്സ് 
  • ഹെവി & ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് കൈവശം വയ്ക്കണം.
  • മോട്ടോർ വാഹന ഡ്രൈവിങ്ങിൽ 2 വർഷത്തെ പരിചയം.

6. മോട്ടോർ ട്രാൻസ്‌പോർട് ഫിറ്റർ 

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
  • ഓട്ടോമൊബൈൽ വർക്ഷോപ്പിൽ 2 വർഷത്തെ പരിചയം.

അപേക്ഷിക്കേണ്ടവിധം

  • അപേക്ഷ സാധാരണ തപാലിൽ മാത്രമേ സമർപ്പിക്കാവൂ
  • സ്പീഡ് പോസ്റ്റ് / രജിസ്റ്റേർഡ് പോസ്റ്റ് / കൊറിയർ എന്നിവ വഴി അയക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.
  • സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, പ്രായ തെളിവ്, ഹെവി, ലൈറ്റ് വാഹനങ്ങൾക്കുള്ള CMTD(OG) ഡ്രൈവിംഗ് ലൈസൻസ്,  ട്രേഡ് സർട്ടിഫിക്കറ്റ്, EWS/OBC/SC/ST എന്നിവയ്‌ക്കുള്ള സർട്ടിഫിക്കറ്റ്, തുടങ്ങിയ എന്തെങ്കിലും ഉണ്ടെങ്കിൽ  അവ അപേക്ഷയോടൊപ്പം ചേർക്കണം.
  • രേഖാമൂലമുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് പരീക്ഷ.
  • നിശ്ചിത മാതൃകയിലല്ലാത്ത, ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെയുള്ള അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ / ഫോട്ടോഗ്രാഫുകൾ ഇല്ലാതെ / ഉദ്യോഗാർത്ഥികളുടെ ഒപ്പില്ലാതെ അയക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.

അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയ്യതി : 31-01-2022

View official Notification

Top Post Ad

Below Post Ad